ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചിത്രമാണ് ബീസ്റ്റ്. പൂജ ഹെഗ്ഡെ ആണ് ഈ ചിത്രത്തിൽ വിജയിയുടെ നായികയായെത്തുന്നത്. ഇവരെ കൂടാതെ സെൽവരാഘവൻ, ഷൈൻ ടോം ചാക്കോ, യോഗി ബാബു, റെഡിൻ കിങ്സ്ലേ, അപർണ ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു. അനിരുദ്ധ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് മനോജ് പരമഹംസയാണ്. ആർ നിർമ്മൽ എഡിറ്റിങ്ങും അന്പറിവ് സംഘടനവും നിർവഹിക്കുന്നു. ജാനി മാസ്റ്ററാണ് കൊറിയോഗ്രാഫർ.

റോക്കിങ് സ്റ്റാർ യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ഇന്ത്യ ഒട്ടാകെ തരംഗം ആയി മാറിയ കെജിഎഫ് ചാപ്റ്റർ 1 ഇന്റെ രണ്ടാം ഭാഗം ആണ് കെജിഎഫ് ചാപ്റ്റർ 2. ഹോംമ്പല ഫിലിംസ് ആണ് പാൻ ഇന്ത്യൻ റിലീസ് ആയി ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്. ശ്രീനിധി ഷെട്ടി ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. സഞ്ജയ് ദത്ത് വില്ലനായെത്തുന്ന ചിത്രത്തിൽ രവീണ ടണ്ഡൻ, പ്രകാശ് രാജ്, അച്യുത് കുമാർ, ഗരുഡാ റാം തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

ഇരു ചിത്രങ്ങളും അടുത്തടുത്ത ദിവസങ്ങളിൽ ആണ് പ്രദർശനത്തിനെത്തുന്നത്. ബീസ്റ്റ് ഏപ്രിൽ 13 നും കെ ജി എഫ് ചാപ്റ്റർ 2 ഏപ്രിൽ 14 നും. നേരത്തെ പുറത്തിറങ്ങിയ രണ്ടു ചിത്രങ്ങളുടെയും ഗാനങ്ങൾക്കും ട്രൈലെറിനും ഗംഭീര വരവേൽപ്പ് ആണ് ലഭിച്ചത്. രണ്ട് ചിത്രങ്ങൾക്കും ഗംഭീര അഡ്വാൻസ് ബുക്കിങ് ആണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. എന്നാൽ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ബ്രഹ്മാണ്ട ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് റെക്കോർഡ് മറികടക്കാനാവാതെ പതറുകയാണ് ഇരു ചിത്രങ്ങളും. റിലീസിന് മുൻപ് ആഗോള തലത്തിൽ അഡ്വാൻസ് ബുക്കിങ് വഴി മാത്രം മരക്കാർ നൂറ് കോടി നേടിയെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ റിലീസിന് മുൻപ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. അഡ്വാൻസ് ബുക്കിങ് വഴി നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ച ആദ്യ ചിത്രം കൂടിയാണ് മരക്കാർ എന്ന് അന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. ഈ റെക്കോർഡ് ഇത് വരെ മറ്റൊരു ചിത്രത്തിനും മറികടക്കാൻ ആയിട്ടില്ല.