മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമായ പ്രിത്വിരാജിനെയും കെ ജി എഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യ ഓട്ടകെ പ്രശസ്തനായ റോക്കിങ് സ്റ്റാർ യാഷിനെയും നായകന്മാരാക്കി ബിലിംഗുൽ ചിത്രം ഒരുക്കാൻ തയ്യാറായി കെ ജി എഫ് നിർമ്മാതാക്കൾ. തന്റെ പുതിയ സിനിമയായ ജനഗണമനയുടെ റിലീസിനോട് അനുബന്ധിച്ചു ഒരു പ്രമുഖ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിൽ പ്രിത്വിരാജ് തന്നെയാണ് ഇതിനെക്കുറിച്ച് വെളിപ്പെടുത്തിയത്.

പ്രിത്വിരാജിന്റെ വാക്കുകൾ ഇങ്ങനെ, “കുറച്ച് കാലത്തേക്ക് മറ്റ് ഭാഷകളിൽ നിന്ന് എന്നെ എക്സൈറ്റ് ചെയ്യിക്കുന്ന ഒരു സാധനം എനിക്ക് കിട്ടിയില്ല. നേരെ മറിച്ചു മലയാളത്തിൽ ഉഗ്രൻ സിനിമകൾ എന്റെ പക്കൽ ഉണ്ടായിരുന്നു എന്നുള്ളത് തന്നെയാണ് മറ്റ് ഭാഷകളിൽ അഭിനയിക്കാത്തത്. അടുത്ത കാലത്തായി കുറച്ച് അധികം സ്ക്രിപ്റ്റുകൾ ഞാൻ വായിക്കുകയും സിനിമകൾ കൂടുതൽ സീരിയസ് ഒക്കെ ഞാൻ വായിക്കാൻ ഇടയായി. ഇപ്പോൾ കെ ജി എഫ് നിർമ്മാതാക്കൾ ആയ ഹോംമ്പലെ ഫിലിംസ് എന്നോട് ചോദിക്കുന്നുണ്ട്. നമ്മുക്ക് യാഷും സാറും കൂടി ഒരു ബിലിങ്കുൽ നമ്മുക്ക് പ്ലാൻ ചെയ്യാമോ എന്ന്. അവരുടെ തന്നെ പ്രോഡക്ഷനിൽ വരുന്ന സലാറിലും ഞാൻ അഭിനയിക്കുന്നുണ്ട്. ഇപ്പോൾ പ്രഭാസും ഞാനും സംസാരിക്കാറുണ്ട്”.

കെ ജി എഫിന്റെ രണ്ടാം ഭാഗമായി കെ ജി എഫ് ചാപ്റ്റർ ടു കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് പ്രിത്വിരാജിന്റെ പ്രിത്വിരാജ് പ്രൊഡക്ഷൻസ് ആണ്. അത് കൂടാതെ ഒട്ടേറെ അന്യ ഭാഷ ചിത്രങ്ങൾ പ്രിത്വിരാജ് കേരളത്തിൽ വിതരണത്തിന് എടുത്തിട്ടുണ്ട്. ഏപ്രിൽ 14 ന് ആണ് കെ ജി എഫ് ചാപ്റ്റർ ടു റിലീസ് ചെയ്യുന്നത്. നിലവിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ് കെ ജി എഫ് രണ്ടാം ഭാഗം.

Leave a Reply

Your email address will not be published.

You May Also Like

സൗബിനെതിരെയുള്ള അപകീർത്തിപരമായ പോസ്റ്റിനെതിരെ പ്രതികരിച്ചു സംവിധായകൻ ഒമർ ലുലു

സംവിധായകൻ ഒമർ ലുലുവിന്റെ ഫെയ്‌സ്ബുക്ക് പേജിൽ നടൻ സൗബിൻ ഷാഹിർ നെതിരെ അപകീർത്തികരമായ പോസ്റ്റുകൾ പ്രത്യക്ഷപ്പെടാൻ…

അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ.. പുതിയ വിശേഷം അറിയിച്ച് റോബിൻ

ബിഗ് ബോസ് സി മലയാളം സീസൺ ഫോർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ…

വിധു വിൻസെന്റിന്റെ ‘വൈറൽ സെബി’: വേൾഡ് പ്രീമിയർ മാർച്ച്‌ 20ന്

വിധു വിൻസെൻ്റ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “വൈറൽ സെബി’. ചിത്രത്തിന്റെ വേൾഡ് വൈഡ്…

ഹാട്രിക് ബ്ലോക്ക്‌ബസ്റ്ററുകളുമായി പ്രിത്വിരാജ് കുതിക്കുന്നു, അണിയറയിൽ ഒരുങ്ങുന്നതും വമ്പൻ ചിത്രങ്ങൾ

പ്രിത്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാരീഷ് മുഹമ്മദിന്റെ തിരക്കഥയിൽ ഡിജോ ജോസ്…