അടുത്തിടെ പുറത്തിറങ്ങിയ ഭീക്ഷ്മ പർവ്വം എന്ന ചിത്രത്തിൽ അമിയെന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രീനാഥ് ഭാസി ആയിരുന്നു.. ഈ ചിത്രത്തിന്റെ ഭാഗമായതിനെക്കുറിച്ച് തുറന്നുപറയുകയാണ് ശ്രീനാഥ് ഭാസി.. ഒരു ഘട്ടത്തിൽ താൻ സിനിമ നിർത്താൻ തീരുമാനിച്ചതിനെ കുറിച്ചൊക്കെ ശ്രീനാഥ് തുറന്നു പറയുകയാണ്.. ശ്രീനാഥ്ന്റെ വാക്കുകൾ ഇങ്ങനെ ; ഭീഷ്മപർവ്വം എന്ന സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് വലിയ ബ്ലെസ്സിങ് ആണ്.. ഒരു എപ്പിക്ക് ആണ് ആ ചിത്രം.. പിന്നെ മമ്മൂക്കയുടെ കൂടെ വർക്ക് ചെയ്യുക എന്നത് എന്നെ സംബന്ധിച്ച് വലിയ സ്വപ്നം ആയിരുന്നു.. അത് സാധിച്ചത് ഭാഗ്യമായി കാണുന്നു..

കരിയറിന്റെ ഒരു ഘട്ടത്തിൽ സിനിമ ഉപേക്ഷിക്കാമെന്ന് തീരുമാനിച്ചിരുന്നു.. സിനിമ വിടാം, ദുബായിൽ പോയി ജോലി വല്ലതും ചെയ്യാം, വേറെ പരിപാടി ഒന്നും നടക്കില്ലെന്നു ആ സമയത്ത് തോന്നിയിരുന്നു.. ജേക്കബിനെ സ്വർഗ്ഗരാജ്യം എന്ന സിനിമ ചെയ്യുന്ന സമയത്താണ് ഇതൊക്കെ. ആ സമയത്ത് വിനീത് എനിക്ക് ആത്മവിശ്വാസം തന്നു.. എന്റെ ജീവിതത്തിലെ ടാഫ് ടൈം ആയിരുന്നു അത്.. നോ എന്ന് പറയുന്നത് ഒരു പവർഫുൾ വേർഡ് ആണ്.. അത് നമ്മളെ വീട്ടിൽ ഉത്തി കളയും.. ഞാൻ നോ പറഞ്ഞതുകൊണ്ട് 6,7 മാസം ഞാൻ വീട്ടിൽ ഇരിക്കേണ്ടി വന്നിട്ടുണ്ട്.. ആ സമയത്താണ് വിനീത് ജേക്കബിന്റെ സ്വർഗ്ഗരാജ്യം നറേറ്റ് ചെയ്യുന്നത്. അതിന് മുമ്പ് അനുരാഗ കരിക്കിൻ വെള്ളത്തിന്റെ ഷൂട്ട് തീർക്കാൻ ഉണ്ടായിരുന്നു..

അനുരാഗ കരിക്കിൻ വെള്ളത്തിലെ റോൾ വ്യത്യസ്തമാണെന്നും അത് ചെയ്യണം എന്ന് എനിക്ക് തോന്നിയിരുന്നു.. അതിനുശേഷമാണ് ജേക്കബിനെ സ്വർഗ്ഗരാജ്യം വന്നത്.. അപ്പോൾ ചെയ്തു നോക്കാൻ പറ്റും എന്ന് കോൺഫിഡൻസ് വന്നു.. ശ്രീനാധ് പറയുന്നു..
