വൈപാസ് സർജറിയെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന നടൻ ശ്രീനിവാസന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരികയാണ്.. എന്നാൽ കഴിഞ്ഞ ദിവസം ശ്രീനിവാസന്റെ പേര് വ്യാജപ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നു. അദ്ദേഹം മ ര ണപെട്ടു എന്നൊക്കെ ആയിരുന്നു ആ വാർത്തകളിൽ പലതും… ഇത് അദ്ദേഹത്തോട് പറഞ്ഞപ്പോ അദ്ദേഹത്തിന്റെ പ്രതികരണം കുറിക്കുകയാണ് ബാദുഷ..

മലയാള സിനിമ കണ്ട മികച്ച കലാകാരനായ ശ്രീനിവാസൻ മ രിച്ചു എന്ന വ്യാജ വാർത്ത നൽകുന്നതിലൂടെ ആർക്കാണ് ഇത്ര ഹൃദയ സുഖം? ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ട് എന്നത് ശരിയാണ്. എന്നാൽ, ഇപ്പോൾ അദ്ദേഹം പൂർണ ആരോഗ്യവാനാണ്. സ്വതസിദ്ധ ശൈലിയിൽ സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നുണ്ട്. ശ്രീനിയേട്ടൻ്റെ അടുത്ത സുഹൃത്തും നിർമാതാവുമായ മനോജ് രാംസിങ്ങിനോട് ശ്രീനിയേട്ടൻ സംസാരിച്ചത് എത്ര ഊർജ ത്തോടെയും ഓജ സോടെയുമാണ്.!

ശ്രീനിയേട്ടന്ന് ആദരാഞ്ജലികൾ എന്ന വ്യാജ വാർത്ത മനോജ് ചൂണ്ടിക്കാട്ടിയപ്പോൾ ആൾക്കാർ ആദരവോടെ തരുന്നതല്ലേ ഒന്നും പാഴാക്കണ്ട കിട്ടുന്നതൊക്കെ തന്നേക്ക് എന്നായിരുന്നു ശ്രീനിയേട്ടൻ്റെ ചിരി കലർന്ന മറുപടി.വ്യാജവാർത്ത പ്രചരിപ്പിക്കുന്നത് ഒരു തരം മനോരോഗമാണ്. മലയാള സിനിമ താരങ്ങൾ മരിച്ചു എന്നു പ്രചരിപ്പിക്കുമ്പോൾ കിട്ടുന്ന സുഖം എന്തെന്ന് മനസിലാകുന്നില്ല. എന്തായാലും മലയാളികളുടെ പ്രിയ ശ്രീനിയേട്ടന് എത്രയും വേഗത്തിൽ നമുക്കിടയിലേക്ക് ഓടിയെത്തും.!

Leave a Reply

Your email address will not be published.

You May Also Like

മലയാള ചിത്രം സമ്മർ ഇൻ ബെത്ലെഹെമിന് രണ്ടാം ഭാഗം ഒരുങ്ങുന്നു; അതിശയിച്ചു താരങ്ങളും പ്രേക്ഷകരും

ജയറാം, സുരേഷ് ഗോപി, മഞ്ജു വാര്യർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച 1998-ൽ പുറത്തിറങ്ങിയ സമ്മർ…

ഞാൻ ദുൽഖറിന്റെ ഒരു വലിയ ഫാനാണ് ; വിജയ് ദേവരക്കൊണ്ട

തെന്നിന്ത്യന്‍ താരം വിജയ് ദേവരക്കൊണ്ട മലയാളത്തിന്റെ പാന്‍ ഇന്ത്യന്‍ തരമായ ദുല്‍ഖര്‍ സല്‍മാനെ കുറിച് പറഞ്ഞ…

പുഷ്പയുടെ കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞ് രാധേ ശ്യാം

പ്രഭാസിനെ നായകനാക്കി രാധ കൃഷ്ണ കുമാർ സംവിധാനം ചെയ്തു മാർച്ച്‌ 11നു തിയേറ്ററുകളിൽ എത്തിയ ചിത്രമാണ്…

മരക്കാറിന്റെ റെക്കോർഡ് മറികടക്കാനാവാതെ പതറി കെ.ജി.എഫും ബീസ്റ്റും

ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചിത്രമാണ്…