ഫഹദ് ഫാസിലിനു ശേഷം തന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയ നടനെക്കുറിച്ചും, സെലിബ്രിറ്റി റോൾ മോഡലിനെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് സംവിധായകനായ ദിലീഷ് പോത്തൻ.. ഫഹദ് ഫാസിലിനു ശേഷം അദ്ദേഹത്തെ അത്ഭുതപെടുത്തിയ നടൻ ആരാണെന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ ; ഫഹദിന് ശേഷം തന്നെ അത്ഭുതപെടുത്തിയ നടൻ ദിലീഷ് പോത്തൻ എന്നാണ് ചിരിച്ചുകൊണ്ട് ദിലീഷ് പോത്തൻ പറയുന്നത്..

തന്നെ സംബന്ധിച്ച് സെലിബ്രിറ്റി മോഡൽ ഒന്നും തനിക്ക് ഇതുവരെ ഇല്ല എന്നും, ഒരു സെലിബ്രിറ്റി ആവുക എന്നത് ഒരിക്കലും തന്നെ ലക്ഷ്യമായിരുന്നില്ല എന്നും ദിലീഷ് പോത്തൻ പറയുന്നു.. സിനിമ സംവിധാനം ചെയ്യുക എന്നത് മാത്രമായിരുന്നു എന്റെ ആഗ്രഹം.. ഞാൻ പഠിച്ചു വരുന്ന സമയത്ത് ഒന്നും സംവിധായകന്മാർ സെലിബ്രിറ്റികൾ അല്ല. ആക്ടേഴ്സ് ആയിരുന്നു എല്ലാകാലത്തും സെലിബ്രിറ്റികൾ.. സംവിധായകർ ഒക്കെ ഇപ്പോഴാണ് കുറച്ചുകൂടി പബ്ലിക്കിലേക്ക് എത്തിയത്..എല്ലാം തുറന്നു പറയാവുന്ന ഒരു സെലിബ്രിറ്റി ഫ്രണ്ട് ആരാണെന്ന് ചോദിച്ചപ്പോൾ അങ്ങനെ ഒരുപാട് ആളുകൾ ഉണ്ടെന്നും, ഒരാളെ പറയണമെങ്കിൽ അത് ഫഹദ് ഫാസിൽ ആയിരിക്കുമെന്നും ദിലീഷ് പോത്തൻ കൂട്ടിച്ചേർത്തു..

ഏറ്റവുമധികം താൻ ചീത്ത വിളിച്ച എന്നാൽ അടുത്ത സുഹൃത്തായ വ്യക്തി ആരാണെന്ന് ചോദിച്ചപ്പോഴും, എല്ലാവരും ആയിട്ടും നമ്മൾ വഴക്കിടാറുണ്ട് എന്നും, എന്നാൽ ഒരാളെ പറയണമെങ്കിൽ അത് ശ്യാം പുഷ്കരൻ ആയിരിക്കുമെന്നും ദിലീഷ് പോത്തൻ പറഞ്ഞു..രാഷ്ട്രീയത്തിൽ ഒരു സീറ്റ് കിട്ടിയാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിന്, ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.. അത്തരത്തിലൊരു ക്വാളിറ്റി ഉള്ള ആളാണ് താനെന്ന് ജീവിതത്തിൽ ഇതുവരെ തോന്നിയിട്ടില്ലെന്നും  അദ്ദേഹം പറഞ്ഞു..

Leave a Reply

Your email address will not be published.

You May Also Like

നിങ്ങൾ ഇതുവരെ കാണാത്ത ഒരു മോഹൻലാലിനെ എന്റെ പുതിയ സിനിമയിലൂടെ കാണാൻ കഴിയും

മലയാളത്തിന്റെ മഹാ നടൻ മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത് 2018 ഡിസംബറിൽ പുറത്തിറങ്ങിയ…

ചിത്രീകരണം പുനരാരംഭിച്ചു ‘റാം’ ;ജിത്തു ജോസഫിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രം

മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ത്രില്ലറായ റാം. രണ്ട്…

ഇൻഡസ്ട്രി ഹിറ്റ് അടിച്ച് ആർ ആർ ആർ, മറികടന്നത് ബാഹുബലി രണ്ടിനെ

ബാഹുബലി സീരിയസ്സിൽ ഒരുങ്ങിയ ചിത്രങ്ങളുടെ വമ്പൻ വിജയത്തിന് ശേഷം ബ്രഹ്മാണ്ട സംവിധായകൻ എസ് എസ് രാജമൗലി…

ദളപതി 67 മുഴുനീള ആക്ഷന്‍ ചിത്രം ; ലോകേഷ് കനകരാജ്

ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദളപതി 67’.മാസ്റ്ററി’ന് ശേഷം ഇരുവരും…