ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചിത്രമാണ് ബീസ്റ്റ്. പൂജ ഹെഗ്ഡെ ആണ് ഈ ചിത്രത്തിൽ വിജയിയുടെ നായികയായെത്തുന്നത്. ഇവരെ കൂടാതെ സെൽവരാഘവൻ, ഷൈൻ ടോം ചാക്കോ, യോഗി ബാബു, റെഡിൻ കിങ്സ്ലേ, അപർണ ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു. അനിരുദ്ധ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് മനോജ് പരമഹംസയാണ്. ആർ നിർമ്മൽ എഡിറ്റിങ്ങും അന്പറിവ് സംഘടനവും നിർവഹിക്കുന്നു. ജാനി മാസ്റ്ററാണ് കൊറിയോഗ്രാഫർ.

റോക്കിങ് സ്റ്റാർ യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ഇന്ത്യ ഒട്ടാകെ തരംഗം ആയി മാറിയ കെജിഎഫ് ചാപ്റ്റർ 1 ഇന്റെ രണ്ടാം ഭാഗം ആണ് കെജിഎഫ് ചാപ്റ്റർ 2. ഹോംമ്പല ഫിലിംസ് ആണ് പാൻ ഇന്ത്യൻ റിലീസ് ആയി ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്. ശ്രീനിധി ഷെട്ടി ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. സഞ്ജയ് ദത്ത് വില്ലനായെത്തുന്ന ചിത്രത്തിൽ രവീണ ടണ്ഡൻ, പ്രകാശ് രാജ്, അച്യുത് കുമാർ, ഗരുഡാ റാം തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

ഇരു ചിത്രങ്ങളും അടുത്തടുത്ത ദിവസങ്ങളിൽ ആണ് പ്രദർശനത്തിനെത്തുന്നത്. ബീസ്റ്റ് ഏപ്രിൽ 13 നും കെ ജി എഫ് ചാപ്റ്റർ 2 ഏപ്രിൽ 14 നും. നേരത്തെ പുറത്തിറങ്ങിയ രണ്ടു ചിത്രങ്ങളുടെയും ഗാനങ്ങൾക്കും ട്രൈലെറിനും ഗംഭീര വരവേൽപ്പ് ആണ് ലഭിച്ചത്. ഇപ്പോൾ കേരളം ദളപതി കോട്ടയാണ്, അത് പിടിക്കാൻ റോക്കി കുറച്ചു വിയർക്കും എന്ന് പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് ഒരു ആരാധകൻ. ഫേസ്ബുക് പോസ്റ്റിൽ ആണ് ആരാധകൻ ഇത് പറഞ്ഞത്. യുവാവിന്റെ വാക്കുകൾ, “അന്നേ പറഞ്ഞത് അല്ലേ ഇത് കേരളമാണെങ്കിൽ ഇത് ദളപതി കോട്ടയാണെന്ന് ! .. കെജിഫ് 2 വിനേക്കാൾ ഏറ്റവും കൂടുതൽ തീയേറ്റർ, ഷോ കൂടുതൽ ഉള്ളത് വിജയ് സിനിമയ്ക്ക് ആണ് നൽകിയിരിക്കുന്നത്. കെജിഫ് 2 കഴിഞ്ഞു വരുന്ന യാഷിന്റെ സിനിമയ്ക്ക് ഇപ്പോ സപ്പോർട്ട് ചെയ്യുന്നവന്മാർ പോലും പോയി കാണുവോ എന്ന സംശയം തിയേറ്ററുകാർക്ക് വന്നാലും അവരെയും തെറ്റു പറയാൻ പറ്റില്ല . കാരണം ഇവിടെ എപ്പോഴും ഒരു വിജയ് സിനിമയ്ക്ക് തന്നെയാണ് മുൻഗണന ! അയാൾ വർഷങ്ങൾ എടുത്തു ഉണ്ടാക്കിയ സ്റ്റാർഡം ചോദ്യം ചെയ്യാൻ മാത്രം വിജയ് വിരോധികൾ ആയിട്ടില്ല . അത്രേം ക്രൈസും ഫാൻസ് ഷോ അങ്ങോട്ട് വെച്ചാൽ തന്നെ ഏതാണ്ട് ലാഭം കിട്ടിയത് പോലെയാണ്. തമിഴ് നാട്ടിൽ ഇരുട്ടടി പോലെ കെജിഫ് ന്റെ സ്ക്രീൻ കൗണ്ട് വരെ കുറഞ്ഞു ! ഇനിയും പറയാം ബീസ്റ്റിന് എബോവ് ആവറേജ് റീവ്യൂയാണ് വരുന്നത് എങ്കിൽ പോലും കേരളം പിടിക്കാൻ റോക്കി ഭായി രണ്ടാഴ്ച്ച എങ്കിലും ഒരു വിയർക്കും. ഇത് അയാളുടെ സാമ്രാജ്യം ആണ് അത് ഒരു ദിവസം ഉണ്ടായത് അല്ല അയാൾ ഉണ്ടാക്കിയെടുത്ത സ്റ്റാർഡം ആണ്”. ഏതായാലും രണ്ട് വലിയ ചിത്രങ്ങൾ അടുത്തടുത്ത ദിവസങ്ങളിൽ റിലീസ് ചെയ്യുന്നതിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ് ഇന്ത്യൻ സിനിമാ ലോകം.