സിനിമ എന്നു പറയുന്നത് ഒരിക്കലും സിസ്റ്റമാറ്റിക് അല്ല എന്നും, അത് എപ്പോഴും ഒരു ചൂതാട്ടം ആണെന്നും നടി ഉർവശി. ഉർവശിയുടെ വാക്കുകൾ ഇങ്ങനെ.. സിനിമയിൽ വന്നതിന്റെ ഗുണത്തെക്കുറിച്ച് പറയുകയാണെങ്കിൽ ഒരൊറ്റ ഉത്തരം ആണുള്ളത്.. ഒരുവിധം എല്ലാ ജോലിക്കൾക്കും മുൻകാല പരിചയം ഉണ്ടെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. ആ ജോലിക്ക് കൃത്യമായ ശമ്പളം സമയം എന്നിവയൊക്കെ ഉണ്ടാകും. സർക്കാർ ഉദ്യോഗസ്ഥൻ ആയാലും, പ്രൈവറ്റ് കമ്പനിയിൽ ആയാലും എല്ലാം ഒരുപോലെ തന്നെ.. ആ ജോലി സിസ്റ്റമാറ്റിക് ആണ്..




എന്നാൽ സിനിമ എന്ന് പറയുന്നത് ഒരിക്കലും സിസ്റ്റമാറ്റിക് അല്ല. ഇന്ന് ഇവിടെയാണെങ്കിൽ നാളെ ചെന്നൈയിൽ ആയിരിക്കും.. മറ്റന്നാൾ ചിലപ്പോൾ അമേരിക്കയിലേക്ക് പോയി അവിടെ ആയിരിക്കും.. നമുക്കൊന്നും മുൻകൂട്ടി നിശ്ചയിക്കാൻ പറ്റില്ല. അതുപോലെ സിനിമ എന്ന് പറയുന്നത് ഒരു ചൂതാട്ടം കൂടിയാണ്.. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ സിനിമയിൽ നിന്നും കിട്ടുന്ന ഏറ്റവും വലിയ ഗുണം എന്താണെന്ന് പറയുകയാണെങ്കിൽ, പത്തു പൈസ അങ്ങോട്ടു മുതൽമുടക്കില്ലാതെ അഡ്വാൻസ് പണം നൽകി യാത്രാസൗകര്യവും, ഭക്ഷണവും താമസസൗകര്യവും നമുക്ക് നല്ല കഥാപാത്രങ്ങളും, പേരും സൗജന്യമായി വാങ്ങിത്തരുന്ന ജോലിയാണ് സിനിമ..
അതുമാത്രമല്ല ഒരു സമയത്ത് സിനിമ വേണ്ട എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. വേറെ ജോലിക്കൊന്നും ഒരിക്കലും ഇത് പറ്റില്ലല്ലോ.. ഉർവശി പറയുന്നു..