ഒരുപാട് സെലിബ്രിറ്റി ഫാൻസ് ഉള്ള താരമാണ് ദളപതി വിജയ്. ഇന്ത്യക്ക് അകത്തും പുറത്തും ഒരുപാട് സെലിബ്രിറ്റി ഫാൻസ് വിജയിക്ക് ഉണ്ട്. ഇപ്പോൾ താനൊരു വലിയ വിജയ് ആരാധകൻ ആണെന്ന് പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡിന്റെ കിങ് ഖാൻ.

കഴിഞ്ഞ ദിവസം വിജയിയുടെ പുതിയ ചിത്രമായ ബീസ്റ്റിന് ആശംസകൾ അറിയിച്ചു പോസ്റ്റ് ചെയ്ത ട്വീറ്റിൽ ആണ് ഷാരുഖ് ഖാൻ ഇതിനെക്കുറിച്ചു പറഞ്ഞത്. എന്നെ പോലെ തന്നെ വിജയിയുടെ വലിയ ഒരു ആരാധകനായ അറ്റ്ലീക്കൊപ്പം ട്രൈലെർ കണ്ടെന്നും ചിത്രത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ഷാരുഖ് ഖാൻ ട്വീറ്റ് ചെയ്തു.

നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചിത്രമാണ് ബീസ്റ്റ്. വീര രാഘവൻ എന്ന സ്പൈ ആയാണ് വിജയ് ചിത്രത്തിൽ എത്തുന്നത്. പൂജ ഹെഗ്ഡെ ആണ് ഈ ചിത്രത്തിൽ വിജയിയുടെ നായികയായെത്തുന്നത്. ഇവരെ കൂടാതെ സെൽവരാഘവൻ, ഷൈൻ ടോം ചാക്കോ, യോഗി ബാബു, റെഡിൻ കിങ്സ്ലേ, അപർണ ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു. അനിരുദ്ധ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് മനോജ് പരമഹംസയാണ്. ആർ നിർമ്മൽ എഡിറ്റിങ്ങും അന്പറിവ് സംഘടനവും നിർവഹിക്കുന്നു. ജാനി മാസ്റ്ററാണ് കൊറിയോഗ്രാഫർ. ചിത്രത്തിന്റെയായി പുറത്തിറങ്ങിയ ട്രൈലെറും പാട്ടുകളും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രം ഈ മാസം 13 ന് തിയേറ്ററുകളിൽ എത്തും. തൊട്ട് അടുത്ത ദിവസം തന്നെ ഇന്ത്യ ഒട്ടാകെ ഉള്ള സിനിമ പ്രേക്ഷകർ കാത്തിരിക്കുന്ന കെ.ജി.എഫ് ചാപ്റ്റർ 2 റിലീസിനെത്തുന്നുണ്ട്. അടുത്തടുത്ത ദിവസങ്ങളിൽ വമ്പൻ ക്ലാഷിനാണ് ഇന്ത്യൻ സിനിമ ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്.