ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത് വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച് കഴിഞ്ഞ ഡിസംബർ 24 ന് നെറ്റ്ഫ്ലിക്സ് വഴി പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമാണ് മിന്നൽ മുരളി.

തിയേറ്റർ റിലീസിനായി ഒരുക്കിയ ചിത്രം പിന്നീട് കോവിഡ് പ്രതിസന്ധികൾ മൂലം നേരിട്ട് നെറ്റ്ഫ്ളിക്സ് വഴി റിലീസ് ചെയ്യുകയായിരുന്നു. ചിത്രത്തിൽ ടോവിനോയെ കൂടാതെ ഗുരു സോമസുന്ദരം, അജു വർഗീസ്, ഹരിശ്രീ അശോകൻ, ഫെമിന ജോർജ്, ബൈജു സന്തോഷ്‌, പി ബാലചന്ദ്രൻ തുടങ്ങി ഒട്ടേറെ താരങ്ങൾ അഭിനയിച്ചിരുന്നു. ചിത്രം ഒട്ടേറെ ഭാഷകളിൽ നെറ്റ്ഫ്ളിക്സ് വഴി റിലീസ് ചെയ്തത് കൊണ്ട് ആഗോള തലത്തിൽ ജനങ്ങൾ സ്വീകരിച്ചിരുന്നു. കുറെ രാജ്യങ്ങളിൽ ചിത്രം ട്രെൻഡിഗ് ലിസ്റ്റിൽ ഒന്നാമത് ആയിരുന്നു. ചിത്രത്തിലെ നായകൻ ടോവിനോക്ക് പാൻ ഇന്ത്യൻ റീച്ചും ഒടിടി റിലീസ് മൂലം ലഭിച്ചിരുന്നു.

എന്നാൽ ചിത്രത്തിന്റെ ഒടിടി റിലീസ് ടോവിനോക്ക് വലിയ നഷ്ടം ആണ് വരുത്തിയിരിക്കുന്നത് എന്ന് പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. സിനിമകൾ ഒടിടി റിലീസ് ചെയ്യുമ്പോൾ ഇല്ലാതാകുന്നത് താരങ്ങളുടെ താര മൂല്യം ആണെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാർ പറയുന്നു. മിന്നൽ മുരളി ഒടിടി റിലീസ് ചെയ്തതിനാൽ ടോവിനോയുടെ അടുത്ത ചിത്രം നാരദൻ തിയേറ്ററുകളിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയി. പ്രേക്ഷകർ താരങ്ങളുടെ സിനിമകൾ തിയേറ്ററുകളിൽ വന്ന് കാണുന്നില്ലെങ്കിൽ ആ ഒരു താരത്തിന് ആ ഒരു ഇൻഡസ്ട്രിയിൽ നിലനിൽപ്പില്ല. താരങ്ങൾക്ക് തിയേറ്ററുകളെ വേണ്ടെങ്കിൽ തിയേറ്ററുകൾക്ക് താരങ്ങളെയും വേണ്ട. വിജയകുമാർ പറയുന്നു.

Leave a Reply

Your email address will not be published.

You May Also Like

മെഗാസ്റ്റാർ മമ്മൂട്ടി ഇന്ത്യൻ സിനിമയുടെ ഇതിഹാസ താരം; നാഗാർജുന പറയുന്നു

മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളും എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ആണ് മെഗാസ്റ്റാർ…

സൂരറൈ പൊട്റ് ജയ് ഭിം എന്നീ ചിത്രങ്ങൾ തിയ്യേറ്റർ റിലീസിന് ഒരുങ്ങുന്നു. സൂര്യയുടെ ജന്മദിനത്തിൽ റീലീസ്

ലോക്ക് ഡൌൺ സമയത്തു ഇറങ്ങിയ സൂര്യയുടെ സൂരരൈ പോട്രും ജയ് ഭീമും തിയറ്റർ റിലീസുകൾ ഒഴിവാക്കി…

ചിലത് പെട്ടെന്ന് കളയും ചിലത് കുറച്ചു നാൾ കഴിഞ്ഞ് കളയും ;നായികമാരോടുള്ള പ്രണയത്തെ കുറിച്ച് ലാലേട്ടൻ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഏറ്റവും പഴയ മോഹൻലാലിന്റെ ഒരു അഭിമുഖമാണ്. കൈരളി ടിവിയിൽ മുകേഷ്…

തനിക്കു കുട്ടിക്കാലത്തു നേരിടേണ്ടി വന്ന ദുരനുഭവം പങ്കു വച്ച് കങ്കണ രണാവത്ത്

എല്ലാ കാലത്തും സാമൂഹിക കാര്യങ്ങളിൽ തന്റെ അഭിപ്രായം വ്യക്തമാക്കിയിട്ടുള്ള മുൻ നിര നായികയാണ് കങ്കണ രണാവത്.…