ബാഹുബലി സീരിയസ്സിൽ ഒരുങ്ങിയ ചിത്രങ്ങളുടെ വമ്പൻ വിജയത്തിന് ശേഷം ബ്രഹ്മാണ്ട സംവിധായകൻ എസ് എസ് രാജമൗലി സംവിധാനം ചെയ്ത് മാർച്ച് 25ന് ലോകമെമ്പാടും ഉള്ള തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ആർ ആർ ആർ. ദൃശ്യവിസ്മയങ്ങളുടെ ഒരു കലവറ തന്നെയാണ് രാജമൗലി ഈ ചിത്രത്തിൽ ഒരുക്കിയിരുക്കുന്നത്. മാസ്സ് രംഗങ്ങൾക്കും വൈകാരിക രംഗങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ഓരോ കഥാപാത്രങ്ങളേയും കൃത്യമായി പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ ശേഷമാണ് സിനിമ പ്രധാന വിഷയങ്ങളിലേക്ക് കടക്കുന്നത്. ജൂനിയർ എൻടിആറിന്റെയും രാം ചരണിന്റെയും കരിയറിലെ തന്നെ മികച്ച എൻട്രി സീൻ ആണ് ചിത്രത്തിൽ ഉള്ളത്.

രാജമൗലിയുടെ മുൻപ് ഉള്ള ചിത്രങ്ങളിൽ തിരക്കഥ ആയിരുന്നു താരം. ഈ ചിത്രത്തിലേക്ക് വരുമ്പോൾ രണ്ട് സൂപ്പർ താരങ്ങളുടെ ഫാൻസുകാർക്ക് വേണ്ടി തിരക്കഥയിൽ ചെറിയ വിട്ടുവീഴ്ച്ച ചെയ്തിട്ടുണ്ട് രാജമൗലി. ബ്രിട്ടീഷുകാർ തട്ടിക്കൊണ്ട് പോയി തടവിൽ പാർപ്പിച്ച ഗോത്ര വർഗത്തിൽ പെട്ട ഒരു പെൺകുട്ടിയെ രക്ഷിക്കാൻ അഡിലാബാദിൽ നിന്നും ഡൽഹിയിലേക്ക് എന്തും ചെയ്യാൻ തുനിഞ്ഞു വരുന്ന ഭീമും, ഒരു നിഗൂഢമായ ലക്ഷ്യത്തോടെ ബ്രിട്ടീഷ് പോലീസ് ഫോഴ്‌സിൽ ജോലി ചെയ്യുന്ന റാമും ഡൽഹിയിൽ വെച്ച് കണ്ടുമുട്ടുന്നതും പിന്നീട് ഉള്ള അവരുടെ സൗഹൃദവും, പകയും തെറ്റിധാരണയും, പ്രണയവും ഒക്കെയാണ് ഈ ചിത്രം പറയുന്നത്. ഒരു സാദാ കഥയെ വളരെ മികച്ച രീതിയിൽ പ്രേക്ഷകനെ മടുപ്പിക്കാതെ സ്‌ക്രീനിൽ എത്തിച്ച രാജമൗലി തന്നെയാണ് ഇതിലെ താരം. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയർ എൻടിആറും രാം ചരണും വളരെ മികച്ച രീതിയിൽ തങ്ങളുടെ കഥാപാത്രങ്ങളെ സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. മറ്റ് ഉള്ളവർക്ക് അധികം സ്ക്രീൻ സ്പേസ് ഇല്ലായിരുന്നെങ്കിലും അജയ് ദേവ്ഗൺ, ആലിയ ഭട്ട്, റേ സ്റ്റീവ്സൺ, അലിസൺ ഡൂഡി, ഒലിവിയ മോറിസ്സ് തുടങ്ങിയവർ തങ്ങളുടെ റോളുകൾ ഭംഗിയാക്കി. എം എം കീരവാണി സംഗീതം ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം കെ കെ സെന്തിൽ കുമാർ, എഡിറ്റിംഗ് ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈൻ സാബു സിറിൽ എന്നിവരാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

ഇപ്പോൾ ആന്ധ്രാ പ്രദേശിലും തെലുങ്കനയിലും ഇൻഡസ്ട്രി ഹിറ്റ് അടിച്ചിരിക്കുകയാണ് ആർ ആർ ആർ. രാജമൗലി തന്നെ സംവിധാനം ചെയ്ത ബാഹുബലി രണ്ടിന്റെ തെലുഗ് സ്റ്റേറ്റ്സിൽ ഉള്ള ലൈഫ് ടൈം കളക്ഷൻ മറികടന്നിരിക്കുകയാണ് ആർ ആർ ആർ. അതേസമയം ആർ ആർ ആർ ആഗോള കളക്ഷൻ 900 കോടി പിന്നിട്ടിരിക്കുകയാണ്. അധികം വൈകാതെ തന്നെ ചിത്രം ആയിരം കോടി ക്ലബ്ബിൽ ഇടം പിടിക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.

Leave a Reply

Your email address will not be published.

You May Also Like

മമ്മൂട്ടിയോടൊപ്പം വർക്ക്‌ ചെയ്യാൻ സാധിച്ച സന്തോഷത്തിലാണ് ‘റോഷാക്ക് സിനിമയുടെ അണിയറ പ്രവർത്തകർ

‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം…

അനൂപ് കയ്യിൽ കാശ് ഇല്ലാത്ത ഒരാൾ ഒന്നും അല്ല ; വെളിപ്പെടുത്തലുമായി ഓണം ബമ്പർ അടിച്ച അനൂപിന്റെ നാട്ടുകാർ

കഴിഞ്ഞ ദിവസമായിരുന്നു ഓണം ബംബർ ഭാഗ്യകുറിയുടെ വിജയ് കേരളക്കരയുടെ മുൻപിലേക്ക് എത്തിയത്. ഒന്നാം സമ്മാനം സ്വന്തമാക്കിയ…

ഡോക്ടർ റോബിൻ സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നു, ആഘോഷത്തിമിർപ്പിൽ റോബിൻ ആർമി

ഏഷ്യാനെറ്റ് വഴി സംപ്രേഷണം ചെയ്യുന്ന ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ…

വിജയ് ചിത്രത്തിൽ നിന്ന് പിന്മാറി സംവിധായകൻ, ഞെട്ടിത്തരിച്ച് ആരാധകർ

ദളപതി വിജയിയെ നായകനാക്കി വംഷി സംവിധാനം ചെയ്യുന്ന ചിത്രം ആണ് ദളപതി 66. രഷ്മിക മന്ദാന…