ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച കൊമേഴ്ഷ്യൽ ഡയറക്ടർമാരിൽ ഒരാളാണ് രാജമൗലി. ഇതുവരെ ഒരു പരാജയം പോലുമില്ലാത്ത ഡയറക്ടറാണ് രാജമൗലി. തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ പ്രധാനിയാണ് നടിപ്പിൻ നായകൻ സൂര്യ. സൂര്യ ഒരു രാജമൗലി സിനിമ വേണ്ടെന്ന് വെച്ചിട്ടുണ്ട്.

2009 ൽ പുറത്തിറങ്ങിയ രാം ചരൺ-രാജമൗലി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് മാഗാ ധീര. രാജമൗലിക്ക് സൗത്ത് ഇന്ത്യ ഒട്ടാകെ പ്രശസ്തി നേടി കൊടുത്ത ചിത്രം കൂടിയായിരുന്നു മാഗാ ധീര. തമിഴിലും മലയാളത്തിലും ഒക്കെ മൊഴി മാറ്റി റിലീസ് ചെയ്ത ചിത്രം വൻ വിജയമായിരുന്നു. തെലുങ്കിൽ ആയിരം ദിവസം തിയേറ്ററുകളിൽ ഓടി റെക്കോർഡ് സൃഷ്ടിച്ച ചിത്രം കൂടിയാണ് മാഗാ ധീര. അതുകൂടാതെ തെലുഗ് സിനിമയിലെ ആദ്യ നൂറ് കോടി ചിത്രം എന്ന നേട്ടവും മാഗാ ധീര സ്വന്തമാക്കിയിരുന്നു.

അങ്ങനെ എല്ലാം കൊണ്ടും ഒരു ബ്രഹ്മാഡ വിജയം ആയിത്തീർന്ന ഈ ചിത്രത്തിലെ നായക വേഷം ആദ്യം എത്തിയത് നടിപ്പിൻ നായകൻ സൂര്യയുടെ കൈകളിൽ ആയിരുന്നു. അപ്പോൾ സൂര്യ തന്റെ കരിയറിന്റെ പീക് ടൈമിൽ ആയിരുന്നു. തമിഴിൽ വാരണം ആയിരം, അയൺ, ആദവൻ, സിങ്കം എന്നിങ്ങനെ തുടർച്ചയായി ഹിറ്റുകളുമായി സൂര്യ മുന്നേറുന്ന സമയം ആയിരുന്നു അത്. തെലുങ്കിൽ ഒക്കെ സൂര്യ അക്കാലത്ത് ഒരു തരംഗം ആയി മാറിയിരുന്നു. അവിടുത്തെ യുവതി യുവാക്കൾക്കിടയിൽ സൂര്യ ഒരു ക്രയ്സ് ആയിരുന്നു. അങ്ങനെയിരിക്കെയാണ് രാജമൗലി മാഗാ ധീരക്ക് ആയി സൂര്യയെ സമീപിക്കുന്നത്. എന്നാൽ തമിഴിലെ തിരക്കുകളിൽ നിന്ന് വിട്ടു നിൽക്കാൻ കഴിയാത്തതിനാലും കമ്മിറ്റ്മെന്റുകൾ മാറ്റി വെക്കാൻ സാധിക്കാത്തത് കൊണ്ടും സൂര്യ രാജമൗലിയോട് നോ പറയുകയായിരുന്നു. പിന്നീട് രാജമൗലി ഇത് രാംചരണിനെ വെച്ച് ചെയ്യുകയായിരുന്നു. ചിത്രം വലിയ വിജയം നേടുകയും ഇൻഡസ്ട്രി ഹിറ്റ് ആവുകയും ചെയ്തു.