ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചിത്രമാണ് ബീസ്റ്റ്. പൂജ ഹെഗ്‌ഡെ ആണ് ഈ ചിത്രത്തിൽ വിജയിയുടെ നായികയായെത്തുന്നത്. ഇവരെ കൂടാതെ സെൽവരാഘവൻ, ഷൈൻ ടോം ചാക്കോ, യോഗി ബാബു, റെഡിൻ കിങ്സ്ലേ, അപർണ ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു. അനിരുദ്ധ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് മനോജ് പരമഹംസയാണ്. ആർ നിർമ്മൽ എഡിറ്റിങ്ങും അന്പറിവ് സംഘടനവും നിർവഹിക്കുന്നു. ജാനി മാസ്റ്ററാണ് കൊറിയോഗ്രാഫർ.

റോക്കിങ് സ്റ്റാർ യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ഇന്ത്യ ഒട്ടാകെ തരംഗം ആയി മാറിയ കെജിഎഫ് ചാപ്റ്റർ 1 ഇന്റെ രണ്ടാം ഭാഗം ആണ് കെജിഎഫ് ചാപ്റ്റർ 2. ഹോംമ്പല ഫിലിംസ് ആണ് പാൻ ഇന്ത്യൻ റിലീസ് ആയി ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്. ശ്രീനിധി ഷെട്ടി ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. സഞ്ജയ്‌ ദത്ത് വില്ലനായെത്തുന്ന ചിത്രത്തിൽ രവീണ ടണ്ഡൻ, പ്രകാശ് രാജ്, അച്യുത് കുമാർ, ഗരുഡാ റാം തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ട്രെയിലർ ആറ് ദിവസം മുൻപ് ബാംഗ്ലൂർ പിവിആറിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ സിനിമയിലെ പ്രമുഖർ ചിത്രത്തിന്റെ ലോഞ്ച് ചെയ്തിരുന്നു. വമ്പൻ വരവേൽപ്പ് ആണ് ട്രൈലെറിന് ലഭിച്ചത്.

അതേസമയം ബീസ്റ്റ് ട്രെയിലർ ഇന്നലെ പുറത്തിറങ്ങിയിരുന്നു. ഇറങ്ങി ആറ് ദിവസം കൊണ്ട് കെ.ജി.എഫ് തമിഴ് ട്രൈലെർ 20 മില്യൺ വ്യൂസ് നേടിയപ്പോൾ ദളപതി വിജയിയുടെ ബീസ്റ്റ് ട്രൈലെർ ഇരുപത്തി നാല് മണിക്കൂർ കൊണ്ട് നേടിയത് 30 മില്യൺ വ്യൂസ് ആണ്. കെ.ജി.എഫ് ട്രെയിലർ അഞ്ച് ഭാഷകളിൽ പുറത്തിറങ്ങിയിരുന്നു. അഞ്ച് ഭാഷകളിലെ ട്രെയിലർ വ്യൂസ് കണക്കാകുമ്പോൾ 109 മില്യണിലേറെ വ്യൂസ് കെ.ജി.എഫ് ട്രെയിലറിന് കിട്ടിയിട്ടുണ്ട്. ഇത് ഒരു ഇന്ത്യൻ സിനിമ ട്രൈലെറിന് ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ ലഭിച്ച ഏറ്റവും കൂടുതൽ വ്യൂസ് ആണ്.

Leave a Reply

Your email address will not be published.

You May Also Like

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ കല്യാണി പ്രിയദര്ശന് പകരം നായികയാ വേണ്ടിയിരുന്നത് ചക്കിയാണ് ജയറാം

മലയാളത്തിൽ സ്വഭാവ വേഷങ്ങളും നായക വേഷങ്ങളും ഒരുപാട് കൈകാര്യം ചെയ്തിട്ടുള്ള നടനാണ് ജയറാം. മലയാളികൾക്ക് ഏറെ…

വാസന്തി യിൽ നിന്നും വിക്രം ലെ ഏജന്റ് ടീനയിലേക്കുള്ള പരകായപ്രവേശം

വിക്രം എന്ന പുതിയ കമൽഹാസൻ ചിത്രം കണ്ട് ആരും തന്നെ വേലക്കാരിയിൽ നിന്നും ഏജന്റ് ടീന…

വിധു വിൻസെന്റിന്റെ ‘വൈറൽ സെബി’: വേൾഡ് പ്രീമിയർ മാർച്ച്‌ 20ന്

വിധു വിൻസെൻ്റ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “വൈറൽ സെബി’. ചിത്രത്തിന്റെ വേൾഡ് വൈഡ്…

ആർ ആർ ആറിന്റെയും കെ ജി എഫിന്റെയും എച്ച്ഡി പതിപ്പ് ഓൺലൈനിൽ ചോർന്നു, ഞെട്ടിത്തരിച്ച് സിനിമാലോകം

രാംചാരൺ, ജൂനിയർ എൻ ടി ആർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബ്രഹ്‌മാണ്ട സംവിധായകൻ എസ് എസ്…