ഒരു കാലത്തും ഒരു നായകനോ, സൂപ്പർസ്റ്റാറോ ആകണമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല എന്നും, എപ്പോഴും ഒരു നടൻ മാത്രം ആയിരിക്കാനാണ് താൻ ആഗ്രഹിച്ചിട്ട് ഉള്ളത് എന്നും നടൻ മനോജ് കെ ജയൻ.. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ; ഒരു കാലത്തും ഞാൻ നായകനോ സൂപ്പർസ്റ്റാറോ ആകണമെന്ന് തീരുമാനിച്ചിരുന്നില്ല.. അതിന് വേണ്ടി ഒരു തയ്യാറെടുപ്പും നടത്തിയിട്ടില്ല.. പെരുന്തച്ചൻ, സർഗം, വളയം എന്നീ സിനിമകളിൽ ചെയ്തപോലുള്ള കഥാപാത്രങ്ങൾ ചെയ്യുന്ന ഒരു നടനായി മാത്രം നിന്നാൽ മതി എന്ന് ആഗ്രഹിച്ചു സിനിമയിലേക്ക് വന്ന ആളാണ് ഞാൻ.. അതുതന്നെയാണ് എന്റെ എക്കാലത്തെയും ആഗ്രഹം..

ഇപ്പോഴും അങ്ങനെ തന്നെ തുടരുന്ന ഒരാളാണ് ഞാൻ.. ഇടയ്ക്ക് വച്ച് കുടുംബസമേതം എന്ന ചിത്രത്തിലെ നായകന്റെ വേഷം എനിക്ക് വന്നു. ആ ചിത്രം ഹിറ്റ് ആയി.. നായകനായ ഒരു സിനിമ ഹിറ്റായാൽ പിന്നെ അയാൾ നായകനായി തന്നെ അവരോധിക്കണമല്ലോ.. അങ്ങനെ ഞാനും മലയാളസിനിമയിൽ നായകനായി.. ഒരുപാട് സിനിമകളിൽ ഞാൻ നായകവേഷം ചെയ്തു.. ചിലത് ഹിറ്റായി, ചിലത് പരാജയപ്പെടുകയും ചെയ്ത്തു.. ഭരതേട്ടൻ സംവിധാനം ചെയ്ത എന്റെ സിനിമകൾ പോലും പരാജയപ്പെടുകയാണ് എന്ന് പറഞ്ഞാൽ അത് എന്റെ സമയദോഷം ആണെന്ന് തോന്നി.

കാരണം ഭാരതേട്ടന്റെ സംവിധാനത്തിൽ ഞാൻ അഭിനയിച്ച സൂപ്പർ ഹിറ്റായ ചമയവും, വെങ്കലവും എനിക്ക് ഗുണം ചെയ്തിരുന്നു.. എന്റെ കൊച്ചിയിൽ ഉള്ള വീടുപണി കാരണം സാമ്പത്തികമായി ചില അത്യാവശ്യങ്ങൾ വന്നപ്പോൾ ചെയ്യാൻ പാടില്ലാത്ത കുറിച്ച് സിനിമകൾ ചെയ്തു. എന്റെ ഭാഗത്തും തെറ്റുണ്ട്..

ആ ചെയ്ത പടങ്ങൾ എല്ലാം വലിയ പരാജയമായിരുന്നു. അങ്ങനെ ഞാൻ തീരുമാനിച്ചു ഇനി കുറച്ചു നാൾ വെറുതെ ഇരുന്നാലും കുഴപ്പമില്ല, നായകവേഷം വേണ്ട നല്ല വേഷങ്ങൾ ചെയ്യാമെന്ന്.. പിന്നീട് നായകന്റെ വേഷത്തിലേക്ക് എന്നെ വിളിച്ചിട്ടും ഞാൻ പോയില്ല. അതിനു ശേഷം തമിഴിൽ നിന്നും ഒരുപാട് അവസരങ്ങൾ കിട്ടി. തമിഴിൽ അഭിനയിച്ച അതിനുശേഷവും മമ്മൂക്കയുടെ വല്യേട്ടൻ എന്ന സിനിമയിൽ ഞാൻ അഭിനയിച്ചു.. മനോജ് കെ ജയൻ പറയുന്നു..