ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചിത്രമാണ് ബീസ്റ്റ്. പൂജ ഹെഗ്ഡെ ആണ് ഈ ചിത്രത്തിൽ വിജയിയുടെ നായികയായെത്തുന്നത്. ഇവരെ കൂടാതെ സെൽവരാഘവൻ, ഷൈൻ ടോം ചാക്കോ, യോഗി ബാബു, റെഡിൻ കിങ്സ്ലേ, അപർണ ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു. അനിരുദ്ധ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് മനോജ് പരമഹംസയാണ്. ആർ നിർമ്മൽ എഡിറ്റിങ്ങും അന്പറിവ് സംഘടനവും നിർവഹിക്കുന്നു. ജാനി മാസ്റ്ററാണ് കൊറിയോഗ്രാഫർ. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ രണ്ടു ഗാനങ്ങളും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

റോക്കിങ് സ്റ്റാർ യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ഇന്ത്യ ഒട്ടാകെ തരംഗം ആയി മാറിയ കെജിഎഫ് ചാപ്റ്റർ 1 ഇന്റെ രണ്ടാം ഭാഗം ആണ് കെജിഎഫ് ചാപ്റ്റർ 2. ഹോംമ്പല ഫിലിംസ് ആണ് പാൻ ഇന്ത്യൻ റിലീസ് ആയി ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്. ശ്രീനിധി ഷെട്ടി ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. സഞ്ജയ് ദത്ത് വില്ലനായെത്തുന്ന ചിത്രത്തിൽ രവീണ ടണ്ഡൻ, പ്രകാശ് രാജ്, അച്യുത് കുമാർ, ഗരുഡാ റാം തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിനും ഗാനത്തിനും കഴിഞ്ഞ ദിവസം ഇറങ്ങിയ ട്രൈലെറിനും പ്രേക്ഷകർ വമ്പൻ വരവേൽപ്പാണ് നൽകിയത്.

ഇപ്പോൾ ബീസ്റ്റിന്റെ ട്രൈലെർ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. വിജയ് ഫാൻസ് വലിയ ആഘോഷങ്ങളാണ് ട്രൈലെർ റിലീസിന് വേണ്ടി ഒരുക്കിയിരുന്നത്. ഒട്ടേറെ തിയേറ്ററുകളിൽ ട്രൈലെറിന്റെ ലൈവ് സ്ക്രീനിങ് ഉണ്ടായിരുന്നു. ഏതായാലും ആരാധകരുടെ കാത്തിരിപ്പ് വെറുതെ ആയില്ല. എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ഉള്ള ഒരു കിടിലൻ മാസ്സ് ട്രൈലെർ ആണ് ഇപ്പോൾ പുറത്തിറങ്ങിയിട്ടുള്ളത്. ആർമിയിലെ സ്പൈ ആയ വീര രാഘവൻ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്.

നിലവിൽ ഇന്ത്യയിൽ ഏറ്റവും ഹൈപ്പുള്ള ചിത്രമാണ് കെജിഎഫ്. രണ്ടു വർഷത്തിലേറെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം. അതുപോലെ തന്നെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ദളപതി വിജയിയുടെ ബീസ്റ്റ്. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങൾ രണ്ടും അടുത്തടുത്ത ദിവസങ്ങളിൽ ആണ് റിലീസ് ചെയ്യുന്നത്. ബീസ്റ്റ് ഏപ്രിൽ 13ന് തിയേറ്ററുകളിൽ എത്തുമ്പോൾ കെ.ജി. എഫ്-2 ഏപ്രിൽ 14ന് തിയേറ്ററുകളിൽ എത്തും.