ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരെ ആകാംഷയോടെ കാത്തിരിക്കുന്ന ലാലേട്ടൻ ചിത്രമാണ് എമ്പുരാൻ. ആദ്യഭാഗമായ ലുസിഫെറൻറെ വാൻ വിജയത്തിന് ശേഷം പൃഥ്വിരാജ് എന്ന സുൽത് സംവിധായകനോട് ആരാധകർ ഇപ്പോൾ ഏറ്റവും കൂടുതൽ ചോദിച്ചുകൊണ്ടിരിക്കുന്നത് വരാനിരിക്കുന്ന രണ്ടാം, ഭാഗമായ എമ്പുരാനെ കുറിച്ചാണ്. എന്നാൽ ഇക്കഴിഞ്ഞ ദിവസം നടന്ന ജന ഗണ മന എന്ന ടിജോ ജോസ് ആന്റണി ചിത്രത്തിന്റെ പ്രസ് മീറ്റിനിടക്ക് പ്രിത്വിരാജിനോട് എമ്പുരാനെക്കുറിച്ചു ചോദിച്ച മാധ്യമ പ്രവർത്തകരോട് 2023 ഇൽ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് മറുപടി നൽകിയിരിക്കുന്നത് സ്ക്രിപ്റ്റിംഗ് ഒരുവിധാം കമ്പ്ലീറ്റ് ആയി ഇനി ഉള്ളത് കാസ്റ്റിംഗ് മാത്രമാണ് എന്നാണ് അദ്ദേഹം ഇതിനെക്കുറിച്ചു പറഞ്ഞത്.

എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ പ്രകാരം ഇപ്പോൾ എമ്പുരാൻ എന്ന ചിത്രത്തിൽ മോഹൻലാലിനും പ്രിത്വിരാജിനും ഒപ്പം ദുൽഖുർ സൽമാനെയും കൂടി കണ്ടേക്കാം എന്നാണ് സൂചിപ്പിക്കുന്നത് . എന്നാൽ ഇതിനെക്കുറിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ ഭാഗത്തു നിന്നും യാതൊരു തരത്തിലുള്ള കോണ്ഫിര്മഷനും ലഭിച്ചിട്ടില്ല. ഈയൊരു കാരണം കൂടിയാവുമ്പോൾ ചിത്രത്തിന് വേണ്ടിയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് ഇനി വാനോളം ആകുമെന്ന് പറയാം.

തന്റെ പുതിയതായി ഇറങ്ങിയ ott ചിത്രമായ ബ്രോ ഡാഡി യുടെ സെറ്റിൽ വച്ചും പ്രിത്വിരാജ്ഉം ദുൽഖുർ സൽമാനും നേരിൽ കണ്ടു മുട്ടിയിരുന്നു. ഇവയെല്ലാം തന്നെ പ്രേക്ഷകർക്ക് ഈ സമയങ്ങൾ എല്ലാം കൂട്ടിവായിക്കാൻ സഹായം നൽകുന്നവയാണ്. എന്നാൽ ഇതിനെക്കുറിച്ചു പ്രിത്വിരാജിനോട് ചോദിച്ച മാധ്യമ പ്രവർത്തകരോട് എന്തായാലും ചിത്രം ഇറങ്ങുമ്പോ അറിയാം എന്നായിരുന്നു പ്രിത്വിരാജിന്റെ ഉത്തരം. കൂടാതെ തങ്ങൾ രണ്ടു പേരും ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും നല്ല സുഹൃത്തുക്കൾ ആന്നെന്നും ഇടയ്ക്കു തമ്മിൽ കാണാറുണ്ടെന്നും ഞങ്ങളുടെ ഫാമിലീസ് തമ്മിൽ നല്ല ഒരു ബന്ധം ഉണ്ടെന്നും പ്രിത്വിരാജ് സുകുമാരൻ ഇതിനോട് പ്രതികരിച്ചു. ഞങ്ങള്‍ രണ്ട് പേരും സിനിമാ നടന്മാരാണ് നിര്‍മാതാക്കളാണ് എന്നുള്ളതിനപ്പുറത്തേക്ക് ഞങ്ങളുടെ സൗഹൃദം സിനിമയ്ക്ക് പുറത്താണ്.

ദുല്‍ഖറാണെങ്കിലും അമലാണെങ്കിലും മറിയമാണെങ്കിലുമൊക്കെ. അല്ലാതെ സിനിമയ്ക്ക് വേണ്ടി ഞങ്ങള്‍ ഇതുവരെ കണ്ടുമുട്ടിയിട്ടില്ല,’ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. 2019 വർഷത്തിലെ ഏറ്റവും മികച്ച ഹിറ്റായിരുന്നു ലൂസിഫർ. ആദ്യ ഭാഗം ഹിറ്റായതുകൊണ്ടു തന്നെയാണ് രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിച്ചത് എന്ന് ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ താരം പ്രതികരിച്ചിരുന്നു. എന്നാൽ ചിത്രത്തെ കുറിച്ചുയല്ല അവ്യക്തതകൾ ഇപ്പോഴും പ്രേക്ഷകർക്കിടയിൽ തുടരുകയാണ്.

ഒന്നാം ഭാഗമായ ലൂസിഫറിനേക്കാൾ വലിയൊരു ക്യാൻവാസിൽ കഥ പറഞ്ഞു പോകേണ്ട ചിത്രമാണ് എമ്പുരാൻ എന്നും താരം പറഞ്ഞു. ഏതായാലും ജന ഗണ മന എന്ന ചിത്ത്രതിന്റെ പ്രൊമോഷൻ വേറുകൾക്കു വിരാമമിട്ടുകൊണ്ട് താരം തന്നെ ചരിത്ര സിനിമയായ ബ്ലെസി ചിത്രം ആട് ജീവിതത്തിന്റെ ഷൂട്ടിംഗ് ഷെഡ്യൂൾ പുനരാരംഭിക്കുന്നതിനു വേണ്ടി വിദേശത്തേക്ക് പോയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

അപൂർവ്വരാഗത്തിനു ശേഷം സിബി മലയിലും ആസിഫ് അലിയും ഒന്നിക്കുന്ന അപൂർവ്വരാഗങ്ങൾ എന്ന ചിത്രം ഓഗസ്റ്റിൽ തിയ്യേറ്ററിലേക്ക്

ആസിഫ് അലിയും റോഷൻ മാത്യുവും ഒന്നിക്കുന്ന പുതിയ ചിത്രം കൊത്ത് ഓഗസ്റ്റിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നതായി…

12ത്ത് മാനിലെ ഫിദക്ക് വേണ്ടിയിരുന്നത് തന്നിലെ ഈ ഗുണം ആയിരുന്നു

അടുത്തഇടെ ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ആണ് 12ത്…

തന്നെ കാണാൻ മോഹൻലാലോ മമ്മുട്ടിയോ ഇതുവരെ വന്നിട്ടില്ല, പരാതിയുമായി ജിഷയുടെ അമ്മ

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ്…

വെള്ളേപ്പം ഓഡിയോ ലോഞ്ച് തൃശൂരിൽ വച്ച് നടന്നു

നവാഗതനായ പ്രവീൺ പൂക്കോടൻ സംവിധാനം ചെയുന്ന വെള്ളേപ്പം സിനിമയുടെ ഓഡിയോ ലോഞ്ച് തൃശ്ശൂരിൽ വച്ച് നടന്നു.…