കലോൽസവ വേദികളിൽ നിന്നും സിനിമയിൽ എത്തി പിന്നീട് സിനിമയിലെ നിറസാന്നിധ്യമായി മാറിയ താരമാണ് നടി നവ്യാ നായർ. സിബി മലയിൽ ഒരുക്കിയ ദിലീപ് ചിത്രം ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ അഭിനയരംഗത്തേക്ക് എത്തുന്നത്.. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടു നിന്നെങ്കിലും ഇപ്പോൾ വീണ്ടും ഒരുത്തി എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് എന്നൊക്കെ നടത്തിയിരിക്കുന്നത്.. ഇപ്പോഴിതാ ഗായകൻ എംജി ശ്രീകുമാർ നവ്യക്ക്ഒപ്പമുള്ള ഒരു അനുഭവം പങ്കു വച്ചിരിക്കുകയാണ്..

ഞാനും, നവ്യയും ഒരേ നാട്ടുകാരാണ്.. നവ്യയെ കുറിച്ച് പറയുമ്പോൾ ചില ചമ്മലിന്റെ ഒക്കെ കഥ വെളിപ്പെടുത്തേണ്ടത് ഉണ്ട്.. ഒരിക്കൽ വിദേശത്ത് ഒരു പ്രോഗ്രാമിന് പോയപ്പോൾ ഞാനും നവ്യയും കുടുംബവും ഒക്കെയായി ഗാംബ്ലിംഗിന് നടക്കുന്നിടത്തു പോയി.. പക്ഷെ നവ്യക്ക് മാത്രം അങ്ങോട്ടേക്ക് പ്രവേശനം ലഭിച്ചില്ല.. ഇരുപത് വയസ്സ് ആയാൽ മാത്രമേ അങ്ങോട്ടേക്ക് പ്രവേശനം ലഭിക്കു..


അന്ന് നവ്യക്ക് 19 വയസ്സേ ആയിട്ടുള്ളു.. അവിടെ 5 എൻട്രി ഗേറ്റ് ഉണ്ടായിരുന്നു.. അഞ്ചിലും നവ്യയെ തടഞ്ഞു.. അതിൽ എങ്ങനെ എങ്കിലും ഒന്ന് കയറാൻ നവ്യ പഠിച്ച പണി പതിനെട്ടും നോക്കി.. വലിയവരെ പോലെ സാരിയൊക്കെ ചുറ്റി, കണ്ണട ഒക്കെ വച്ച് വന്നിട്ടും പാസ്പോർട്ട് കാണിക്കാൻ അവർ ആവശ്യപ്പെട്ടു.. അങ്ങനെ നവ്യക്ക് ആ മോഹം ഉപേക്ഷികേണ്ടി വന്നു..
.
