അനിയത്തിപ്രാവ് താൻ ചെയ്യേണ്ടിയിരുന്ന സിനിമ ആണെന്ന് തുറന്നു പറഞ്ഞു നടൻ കൃഷ്ണ.. നിർഭാഗ്യവശാൽ ആണ് ആ വേഷം തനിക്ക് കൈവിട്ടു പോയതെന്നും, ഇന്ന് അത് ഓർക്കുമ്പോൾ ഒരുപാട് വിഷമം തോന്നുന്നു എന്നും അദ്ദേഹം തുറന്നു പറയുന്നു..

കുഞ്ചാക്കോ ബോബൻ ഈ സിനിമയുടെ ഇരുപത്തിയഞ്ചാം വാർഷികം ഈ കഴിഞ്ഞ ദിവസം ആഘോഷിക്കുന്നത് കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി. കാരണം ഞങ്ങൾ രണ്ടു പേരും ഒരേ സമയം സിനിമയിൽ എത്തിയവരാണ്. ഞാനും ഈ രംഗത്തെത്തിയിട്ട് ഏകദേശം 25 വർഷമായി.. ഞാനും ഇന്ന് സിനിമയിൽ സീനിയർ ലെവലിൽ നിൽക്കേണ്ട ഒരാളാണ്..

സിനിമ എന്നത് ഒരു ഭാഗ്യമാണ്. അത് നമ്മൾ ആഗ്രഹിച്ചിട്ട് കാര്യമില്ല. നമുക്ക് ദൈവം കൊണ്ടു തരുന്ന ഒരു അനുഗ്രഹമാണ് അത്. ഇന്ന് സിനിമയിൽ നമ്മളെ തന്നെ വേണമെന്ന് ഒരിക്കലും വാശി പിടിക്കാൻ ആകില്ല. കാരണം ഒരുപാട് അഭിനേതാക്കൾ ഇന്നുണ്ട്. കൃഷ്ണയ്ക്ക് സമയമില്ലെങ്കിൽ അടുത്തയാൾ അത്രയേ ഉള്ളൂ..

നമ്മൾ ഇങ്ങനെ രണ്ടുമൂന്നു സിനിമകൾ സെറ്റ് ചെയ്തു വയ്ക്കും.. പിന്നെ ആയിരിക്കും അവർ ആർട്ടിസ്റ്റിന് മാറ്റിയിട്ട് ഉണ്ടാവുക എന്ന വിവരം അറിയുക.. അതിലേക്ക് നമ്മളെക്കാൾ വലിയ ഏതെങ്കിലും താരം എത്തിയിട്ടുണ്ടാകും.. കൃഷ്ണ പറയുന്നു..
