ബിഗ് ബിക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപർവ്വം. ദേവദത്ത് ഷാജിയും അമൽ നീരദും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റ സംഭാഷണം എഴുതിയിരിക്കുന്നത് ആർ ജെ മുരുകനാണ്. രവിശങ്കർ ആണ് അഡിഷണൽ സ്ക്രീൻപ്ലേ കൈകാര്യം ചെയ്തിരിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ഈ ചിത്രത്തിന്റെ നിർമ്മാണം അമൽനീരദ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ അമൽ നീരദ് തന്നെയാണ് പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്.

മാർച്ച് മൂന്നിന് തിയേറ്ററിലെത്തിയ ചിത്രം വലിയ പ്രേക്ഷക പ്രതികരണമാണ് നേടിയെടുത്തത്. ചിത്രം അഞ്ചു ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിൽ ഇടം നേടുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ഭീഷ്മപർവം. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ ആണ് ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിൽ എത്തിയ മലയാള ചിത്രം.

ഇപ്പോൾ മലയാളത്തിലെ ഏറ്റവും ലാഭം നേടിയ ചിത്രമായി മാറിയിരിക്കുകയാണ് ഭീഷമപർവ്വം. ചിത്രം ആഗോള കളക്ഷനും, മറ്റ് ബിസിനസ്‌ എന്നിവയിലൂടെ 115 കോടിയോളം ഇത് വരെ നേടി. ഏതാണ്ട് 15 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം വലിയ ലാഭമാണ് നിർമ്മാതാക്കൾക്ക് നേടി കൊടുത്തിരിക്കുന്നത്.

സുഷിൻ ശ്യാം സംഗീതം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, കെ പി എ സി ലളിത, നെടുമുടി വേണു, സുദേവ് നായർ, നാദിയ മൊയ്തു, ശ്രിന്ദ, ശ്രീനാഥ് ഭാസി, അനഘ, മാലാ പാർവതി, അനസൂയ ഭരദ്വാജ്, അബുസലിം, ധന്യ അനന്യ, പോളി വിൽസൺ, കോട്ടയം രമേശ്, വീണ നന്ദകുമാർ, ലെന, ഹാരിസ് ഉത്തമൻ, ഷെബിൻ ബെൻസൺ, ജിനു ജോസഫ്, ഗീതി സംഗീത തുടങ്ങിയവരും അഭിനയിച്ചിരുന്നു. ചിത്രം ഇന്ന് അർദ്ധരാത്രി മുതൽ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ പ്രദർശനം ആരംഭിക്കും.

Leave a Reply

Your email address will not be published.

You May Also Like

റെക്കോർഡ് കളക്ഷനുമായി കശ്മീർ ഫയൽസ് കുതിക്കുന്നു

സമീപ നാളുകളിൽ ഏറെ ശ്രെദ്ധ നേടിയ ചിത്രമാണ് കശ്മീർ ഫയൽസ് എന്ന ബോളിവുഡ് ചിത്രം. കാശ്മീരി…

പൃഥ്വിരാജിന് പകരം ഗോകുൽ സുരേഷ് മതി ; ‘വാരിയംകുന്നന്‍’ ചെയ്യുമെന്ന് നിര്‍മ്മാതാവ്

മലബാർ കലാപത്തിന്റെ പശ്ചാതലത്തിൽ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു വരിയംകുന്നൻ.സിനിമ…

ലാലേട്ടനൊപ്പം അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് തൊമ്മൻകുത്ത് നിവാസികൾ

എംടിയുടെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓളവും തീരവും.ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈ…

ദുൽഖറും ടോവിനോയും അധികനാൾ സിനിമയിൽ ഉണ്ടാകില്ല ; സന്തോഷ്‌ വർക്കി

ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വർക്കി. സന്തോഷ്‌ വർക്കി ചെയ്യുന്ന പോസ്റ്റുകളും…