ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചിത്രമാണ് ബീസ്റ്റ്. പൂജ ഹെഗ്‌ഡെ ആണ് ഈ ചിത്രത്തിൽ വിജയിയുടെ നായികയായെത്തുന്നത്. ഇവരെ കൂടാതെ സെൽവരാഘവൻ, ഷൈൻ ടോം ചാക്കോ, യോഗി ബാബു, റെഡിൻ കിങ്സ്ലേ, അപർണ ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു. അനിരുദ്ധ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് മനോജ് പരമഹംസയാണ്. ആർ നിർമ്മൽ എഡിറ്റിങ്ങും അന്പറിവ് സംഘടനവും നിർവഹിക്കുന്നു. ജാനി മാസ്റ്ററാണ് കൊറിയോഗ്രാഫർ. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ രണ്ടു ഗാനങ്ങളും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

റോക്കിങ് സ്റ്റാർ യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ഇന്ത്യ ഒട്ടാകെ തരംഗം ആയി മാറിയ കെജിഎഫ് ചാപ്റ്റർ 1 ഇന്റെ രണ്ടാം ഭാഗം ആണ് കെജിഎഫ് ചാപ്റ്റർ 2. ഹോംമ്പല ഫിലിംസ് ആണ് പാൻ ഇന്ത്യൻ റിലീസ് ആയി ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്. ശ്രീനിധി ഷെട്ടി ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. സഞ്ജയ്‌ ദത്ത് വില്ലനായെത്തുന്ന ചിത്രത്തിൽ രവീണ ടണ്ഡൻ, പ്രകാശ് രാജ്, അച്യുത് കുമാർ, ഗരുഡാ റാം തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറും ഗാനവും പ്രേക്ഷകരാൽ സ്വീകരിക്കപ്പെട്ടിരുന്നു. ഇന്ന് ബാംഗ്ലൂർ പിവിആറിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ സിനിമയിലെ പ്രമുഖർ ചിത്രത്തിന്റെ ട്രൈലെർ ലോഞ്ച് ചെയ്തിരുന്നു. വമ്പൻ വരവേൽപ്പ് ആണ് ട്രൈലെറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നിലവിൽ ഇന്ത്യയിൽ ഏറ്റവും ഹൈപ്പുള്ള ചിത്രമാണ് കെജിഎഫ്. രണ്ടു വർഷത്തിലേറെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം. അതുപോലെ തന്നെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ദളപതി വിജയിയുടെ ബീസ്റ്റ്.


പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങൾ രണ്ടും അടുത്തടുത്ത ദിവസങ്ങളിൽ ആണ് റിലീസ് ചെയ്യുന്നത്. ബീസ്റ്റ് ഏപ്രിൽ 13ന് തിയേറ്ററുകളിൽ എത്തുമ്പോൾ കെ.ജി. എഫ്-2 ഏപ്രിൽ 14ന് തിയേറ്ററുകളിൽ എത്തും.

ഇന്ന് നടന്ന ട്രൈലെർ ലോഞ്ചിൽ വെച്ച് ബീസ്റ്റ് -കെ.ജി.എഫ് ക്ലാഷിനെക്കുറിച്ച് അഭിപ്രായം പറഞ്ഞിരിക്കുകയാണ് യാഷ്. ബീസ്റ്റും കെ.ജി.എഫും ക്ലാഷ് റിലീസ് ചെയ്യുന്നതിനെ പറ്റി എന്താണ് അഭിപ്രായം എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇത് ഇലക്ഷൻ ഒന്നും അല്ലലോ സിനിമയല്ലേ. അതുകൊണ്ട് ബീസ്റ്റിനെതിരെ കെ.ജി.എഫ് എന്ന് പറയരുത്. രണ്ട് സിനിമകളും നമ്മുക്ക് ഒരുമിച്ച് തിയേറ്ററിൽ സെലിബ്രേറ്റ് ചെയ്യാം എന്നാണ് യാഷ് പ്രതികരിച്ചത്.

Leave a Reply

Your email address will not be published.

You May Also Like

ഓളവും തീരവും : ബാപൂട്ടിയായി വരാനൊരുങ്ങി മോഹൻലാൽ

എം.ടിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ഓളവും തീരവും സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.എം.ടി വാസുദേവന്‍…

ആ കഥാപാത്രം ചെയ്യാൻ ജയറാം തയ്യാറായില്ല ; അങ്ങനെ സംഭവിച്ചെങ്കിൽ സിനിമയ്ക്ക് മറ്റൊരു ട്രാക്ക് കിട്ടുമായിരുന്നു

മലയാള സിനിമ മേഖലയിൽ നിരവധി ഹിറ്റ് ചലച്ചിത്രങ്ങൾ മോളിവുഡിനു വേണ്ടി സമ്മാനിച്ച അതുല്യ സംവിധായകനാണ് സിദ്ധിഖ്.…

അൻപത് കോടിയുടെ നിറവിൽ പാപ്പാൻ, മലയാള സിനിമ ഇനി സുരേഷ് ഗോപി ഭരിക്കും

ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പാപ്പന്‍ സിനിമ 50 കോടി ക്ലബ്ബില്‍. ചിത്രം ഇരുപത്തിയഞ്ച് ദിവസം…

പ്രേക്ഷകരെ രോമാഞ്ചത്തിൽ ആറാട്ടാൻ റോഷാക്കുമായി മെഗാസ്റ്റാർ എത്തുന്നു

മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയെ നായകൻ ആക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം ആണ്…