മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് കഴിഞ്ഞ ഫെബ്രുവരി 18ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ആറാട്ട്. ചിത്രം മാർച്ച്‌ ഇരുപത് മുതൽ ആമസോൺ പ്രൈമിൽ പ്രദർശനം ആരംഭിച്ചിരുന്നു.

ചിത്രത്തിൽ മോഹൻലാൽ നെയ്യാറ്റിൻകര ഗോപൻ എന്ന കേന്ദ്ര കഥാപാത്രമായെത്തുമ്പോൾ ചിത്രത്തിൽ നായികയായെത്തിയിരിക്കുന്നത് തെന്നിന്ത്യൻ നടി ശ്രദ്ധ ശ്രീനാഥ് ആണ്. സിദ്ദീഖ്, സായികുമാർ, നെടുമുടി വേണു, വിജയരാഘവൻ, കോട്ടയം രമേശ്, ജോണി ആന്റണി, റിയാസ് ഖാൻ, നന്ദു, രചന നാരായണൻകുട്ടി, സ്വാസിക, മാളവിക മേനോൻ, ലുക്ക്മാൻ, അശ്വിൻ കുമാർ തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്.

ഒരു കംപ്ലീറ്റ് മാസ്സ് ആക്ഷൻ എന്റെർറ്റൈൻർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മാസ്സിനും കോമഡിക്കും ഒരുപോലെ പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രം യുവാക്കൾക്കും കുടുംബപ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപെടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

പാലക്കാട്ടെ ഒരു ഗ്രാമത്തിൽ പാടം നടത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നം ഒത്തുതീർപ്പാക്കി പാടം സ്വന്തമാക്കാൻ അവിടുത്തെ ഭൂമാഫിയ നെയ്യാറ്റിൻകര എന്ന ഗ്രാമത്തിൽ നിന്ന് നെയ്യാറ്റിൻകര ഗോപനെ കൊണ്ടുവരുന്നത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. എന്നാൽ ഗോപന്റെ അവിടേക്ക് ഉള്ള വരവിൽ ഏറെ ദുരൂഹത ഉണ്ട്. അയാൾ അവിടേക്ക് വന്നത് മറ്റ് ചില ഉദ്ദേശങ്ങളോടെയാണ്. നെയ്യാറ്റിൻകര ഗോപൻ ശെരിക്കും ആരാണെന്നും എന്താണ് അയാളുടെ ഉദ്ദേശം എന്നും ആണ് ഈ ചിത്രം പറയുന്നത്.

തിയേറ്ററിൽ റിലീസ് ചെയ്ത സമയത്ത് ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങൾ ആണ് ലഭിച്ചത്. എന്നാൽ ഇപ്പോൾ ആറാട്ട് ഒരുപാട് റിപീറ്റ് വാല്യൂ ഉള്ള ചിത്രമാണ് എന്ന് പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത നടി ഗായത്രി സുരേഷ്. ഒടിടി റിലീസ് ചെയ്തതിന് ശേഷം സോഷ്യൽ മീഡിയ വഴി ഒട്ടേറെ ട്രോളുകൾ ചിത്രത്തിന് ഉണ്ടെങ്കിലും ഭാവിയിൽ ആളുകൾ ചിത്രത്തെ വാഴ്ത്തും എന്നാണ് ഗായത്രി പറയുന്നത്. ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഗായത്രി ഇത് പറഞ്ഞത്. തികച്ചും ഒരു വിനോദ ചിത്രമാണ് ആറാട്ട്. ടീവിയിൽ വരുമ്പോൾ സിനിമക്ക് ഒരുപാട് കാഴ്ചക്കാർ ഉണ്ടാകും. അതേസമയം ഗായത്രി അഭിനയിച്ച പാൻ ഇന്ത്യൻ ത്രില്ലെർ ചിത്രം എസ്‌കേപ്പ് കഴിഞ്ഞ ദിവസം ബ്രഹ്മാണ്ട ചിത്രം ആർ ആർ ആറിനൊപ്പം റിലീസ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published.

You May Also Like

ലാലേട്ടനോടൊപ്പമുള്ള തന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് റാപ് ആയതിന്റെ സന്തോഷം പങ്കു വച്ചു നായിക

സൂപ്പർ സ്റ്റാർ മോഹൻലാൽ നായകനാകുന്ന മലയാളം ആന്തോളജി ചിത്രം ഒളവും തീരവും ഷൂട്ടിംഗ് പൂർത്തിയായി. ചിത്രത്തിന്റെ…

400 കോടി ബഡ്ജറ്റിൽ ഒരു പാൻ വേൾഡ് സംഭവം. എമ്പുരാൻ ഒരുങ്ങുന്നത് ഇങ്ങനെ..

ലോക മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന അടുത്ത മോഹൻലാൽ ചിത്രമാണ് ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ…

കുതിച്ചുയരുന്ന താരമൂല്യവും കുറഞ്ഞ്‌ വരുന്ന വിസ്മയ പ്രകടനങ്ങളും

മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ താരവും മികച്ച നടന്മാരിൽ ഒരാളുമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ.…

ഇത് മലയാളികൾക്ക് അഭിമാന നിമിഷം, ചരിത്ര നേട്ടവുമായി സിബിഐ ഫൈവ്

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത്…