മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടിയും അദ്ദേഹത്തിന്റെ മകനും യുവതാരവുമായ ദുൽഖർ സൽമാനും ഒന്നിക്കുന്ന ഒരു ചിത്രത്തിനായി ആരാധകർ വർഷങ്ങൾ ആയി കാത്തിരിക്കുകയാണ്. ഒരുപാട് തവണ ഇരുവരും ഒന്നിക്കുന്നു എന്ന് റൂമറുകൾ വന്നിരുന്നു. എന്നാൽ അതൊന്നും യാഥാർഥ്യം ആയില്ല.

ഇപ്പോൾ ആരാധകരുടെ ഏറെ നാളായിട്ട് ഉള്ള ഈ ആവശ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെച്ചാണ് ദുൽഖർ ഇതിനെ പറ്റി പറഞ്ഞത്. ദുൽഖറിന്റെ വാക്കുകൾ ഇങ്ങനെ,” വാപ്പാച്ചിയോട് ഒപ്പം അഭിനയിക്കാൻ എനിക്കും അതിയായ ആഗ്രഹം ഉണ്ട്. നിങ്ങളെ പോലെ തന്നെ ഞാനും അതിനായി കാത്തിരിക്കുകയാണ്. പക്ഷെ അത് അദ്ദേഹം കൂടി വിചാരിക്കണം. അദ്ദേഹം വിചാരിക്കാതെ അത് നടക്കില്ല. തത്ക്കാലം ഒരുമിച്ചു ഒരു ചിത്രം വേണ്ട എന്ന് പറയുന്നതിന് പിന്നിൽ ഒരു നല്ല ഉദ്ദേശം കൂടി ഉണ്ട്. അത് എന്താണെന്നു വെച്ചാൽ രണ്ട് പേരും വേറെ വേറെ ചിത്രം ചെയ്യുമ്പോൾ രണ്ട് പേർക്കും സിനിമയിൽ തനത് കരിയറും വ്യക്തിത്വവും ഉണ്ടാവും എന്നാണ് ഞങ്ങളുടെ ചിന്ത. പക്ഷെ എപ്പോഴാണേലും ഒരു പ്രാവശ്യം എങ്കിലും സ്ക്രീനിൽ അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ എനിക്ക് അതിയായ ആഗ്രഹം ഉണ്ട്. അതിനായി നിങ്ങളെ പോലെ തന്നെ ഞാനും കാത്തിരിക്കുന്നു”.

മാർച്ച് 3 ന് തിയേറ്ററുകളിൽ എത്തി ഇപ്പോഴും പ്രദർശനം തുടരുന്ന അമൽ നീരദ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഭീഷമപർവ്വം ആണ് മമ്മൂട്ടിയുടേതായി അവസാനം തിയേറ്ററുകളിൽ എത്തിയ ചിത്രം. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് ബോബി-സഞ്ജയ് എന്നിവരുടെ തിരക്കഥയിൽ സോണി ലൈവിലൂടെ മാർച്ച് 18 ന് പുറത്തിറങ്ങിയ സല്യൂട്ട് ആണ് ദുൽഖറിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം.