മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ബിഗ് ബി-ക്ക് ശേഷം അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപർവ്വം. ദേവദത്ത് ഷാജിയും അമൽ നീരദും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റ സംഭാഷണം എഴുതിയിരിക്കുന്നത് ആർ ജെ മുരുകനാണ്. രവിശങ്കർ ആണ് അഡിഷണൽ സ്ക്രീൻപ്ലേ കൈകാര്യം ചെയ്തിരിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ഈ ചിത്രത്തിന്റെ നിർമ്മാണം അമൽനീരദ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ അമൽ നീരദ് തന്നെയാണ് പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്.

മാർച്ച് മൂന്നിന് തിയേറ്ററിലെത്തിയ ചിത്രം വലിയ പ്രേക്ഷക പ്രതികരണമാണ് നേടിയെടുത്തത്. ചിത്രം അഞ്ചു ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിൽ ഇടം നേടുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ഭീഷ്മപർവം. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ ആണ് ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിൽ എത്തിയ മലയാള ചിത്രം.

സുഷിൻ ശ്യാം സംഗീതം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ വമ്പൻ താരനിരയും അണിനിരന്നിരുന്നു. സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, കെ പി എ സി ലളിത, നെടുമുടി വേണു, സുദേവ് നായർ, നാദിയ മൊയ്തു, ശ്രിന്ദ, ശ്രീനാഥ് ഭാസി, അനഘ, മാലാ പാർവതി, അനസൂയ ഭരദ്വാജ്, അബുസലിം, ധന്യ അനന്യ, പോളി വിൽസൺ, കോട്ടയം രമേശ്, വീണ നന്ദകുമാർ, ലെന, ഹാരിസ് ഉത്തമൻ, ഷെബിൻ ബെൻസൺ, ജിനു ജോസഫ്, ഗീതി സംഗീത തുടങ്ങിയവരും അഭിനയിച്ചിരുന്നു.

ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ ഒരു അഭിമുഖത്തിൽ ദുൽഖർ നൽകിയ മറുപടിയാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഭീഷമപർവ്വത്തിൽ അജാസ് എന്ന സൗബിൻ ഷാഹിർ അവതരിപ്പിച്ച കഥാപാത്രം ദുൽഖർ ചെയ്താൽ മതിയായിരുന്നു എന്ന ആഗ്രഹം കുറച്ച് ആരാധകർ പങ്കുവെച്ചിരുന്നു. എന്നാൽ ഭീഷമയിലെ അജാസിനെ സൗബിൻ വളരെ നല്ല രീതിയിൽ തന്നെയാണല്ലോ അവതരിപ്പിച്ചിരിക്കുന്നത്. ശെരിക്കും ആസ്വദിച്ചാണ് സൗബിന്റെ പ്രകടനം ഞാൻ കണ്ടത് എന്നാണ് ദുൽഖർ പ്രതികരിച്ചത്.

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് ബോബി-സഞ്ജയ്‌ കൂട്ടുകെട്ടിന്റെ തിരക്കഥയിൽ സോണി ലൈവിലൂടെ പുറത്തിറങ്ങിയ സല്യൂട്ട് ആണ് ദുൽഖറിന്റേതായി റിലീസ് ചെയ്ത അവസാന ചിത്രം. ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

താരജാഡകൾ ഇല്ലാതെ മോഹൻലാൽ, വൈറലായി യുവ സംവിധായകയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ്…

നെഗറ്റീവ് റിവ്യൂസ് വന്നെങ്കിലും എങ്ങും ഗംഭീര കളക്ഷനുമായി സിബിഐ, ഇത്തവണ മുരുഗൻ വീഴും

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടിയെ നായകനാക്കി എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത്…

ആ വേഷങ്ങൾ ചെയ്തിരുന്നെങ്കിൽ ദിലീപ് ജനപ്രിയനായകൻ എന്നതിനേക്കാൾ മുകളിൽ എത്തിയേനെ…

ദിലീപ് എന്ന നടന്റെ അഭിനയത്തെ ശരിയായി ചൂഷണം ചെയ്യാൻ കഴിഞ്ഞത് സംവിധായകൻ ടി വി ചന്ദ്രന്…

മെഗാസ്റ്റാറിന്റെ ഭീഷ്മയെ മറികടന്ന് റോക്കി, ഇനി മുന്നിൽ ഉള്ളത് ലൂസിഫറും, ബാഹുബലിയും, പുലിമുരുഗനും മാത്രം

റോക്കിങ് സ്റ്റാർ യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ഇന്ത്യ ഒട്ടാകെ തരംഗം ആയി…