അർജുൻ റെഡ്ഢി എന്ന ഒറ്റ ചിത്രത്തിലൂടെ സൗത്ത് ഇന്ത്യ മൊത്തം തരംഗം സൃഷ്ടിച്ച ആളാണ് വിജയ് ദേവർകൊണ്ട. 2011ൽ നുവില്ല എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച വിജയ് 2015ൽ പുറത്തിറങ്ങിയ യെവഡേ സുബ്രമണ്യം എന്ന ചിത്രത്തിലൂടെ ആണ് ശ്രദ്ധ നേടുന്നത്. 2016 ൽ പുറത്തിറങ്ങിയ പെല്ലി ചൂപുലു എന്ന റൊമാന്റിക് കോമഡി ചിത്രത്തിലൂടെ ആണ് വിജയ് നായകൻ ആകുന്നത്. പിന്നീട് വന്ന അർജുൻ റെഡ്ഢി, മഹാനടി, ഗീത ഗോവിന്ദം, ഡിയർ കോമറേഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ വിജയ് തെലുങ്കിലെ മുൻനിര നടന്മാരിൽ ഒരാളായി മാറി.

2010ൽ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത യെ മായേ ചെസവേ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് സാമന്ത റൂത്ത് പ്രഭു. പിന്നീട് വന്ന ഈഗ, കത്തി, ദൂക്കുടു തുടങ്ങിയ ചിത്രങ്ങളിലൂടെ സാമന്ത തമിഴ്ലെയും തെലുങ്കിലെയും തിരക്കുള്ള നടിമാരിൽ ഒരാളായി മാറി.

ഇപ്പോൾ വിജയ് ദേവർക്കൊണ്ടയുടെ നായികയായി എത്തുകയാണ് സാമന്ത. നേരത്തെ മഹാനടി എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചു അഭിനയിച്ചിരുന്നു. മജിലി ഫെയിം ശിവ നിർവണ സംവിധാനം ചെയ്യുന്ന കാശ്മീരിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഒരു റൊമാന്റിക് ഡ്രാമ ചിത്രത്തിലൂടെ ആണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

നേരത്തെ കൈറ അദ്വാനി ചിത്രത്തിൽ നായികയായി എത്തുമെന്ന് എന്നാണ് ലഭിച്ച വിവരം. എന്നാൽ ബോളിവുഡിലെ തിരക്ക് മൂലം കൈറക്ക് പകരം സാമന്ത എത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

നിന്ന് കോരി, മജിലി, ടക്ക് ജഗദീഷ് എന്നീ ചിത്രങ്ങൾക്ക് ശേഷം ശിവ നിർവണ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കർസ് ആണ്. അനിരുധ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം അവസാനത്തോടെ ആരംഭിക്കും എന്നാണ് വാർത്തകൾ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മോൺസ്റ്റർ സോമ്പി സിനിമയയോ? ഞെട്ടിക്കുന്ന വിവരം പുറത്ത്

മലയാളത്തിന് സ്വന്തം കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ബ്രഹ്മാണ്ട സംവിധായകൻ വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും…

നടന്‍ ദിലീപിനെ കേസില്‍ കുടുക്കിയതാണെന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കിടുക്കിയതാണ് എന്ന വെളിപ്പെടുത്തലുമായി മുൻ ഡി ജി പി…

നടൻ പ്രഭുവിനു നേരെ കേസുനൽകി സഹോദരിമാർ

വിശ്വ വിഖ്യാത നടൻ ശിവാജി ഗണേശന്റെ സ്വത്തിനെ ചൊല്ലി തർക്കം. സ്വത്ത് ഭാഗിച്ചതിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി…

മമ്മൂട്ടിയും ദുൽഖർ സൽമാൻ ഒന്നിക്കുന്നു ; വാപ്പയും മകനും തുറന്നു പറഞ്ഞു

മലയാളികളുടെ ഏറ്റവും വലിയ ആഗ്രഹമാണ് വാപ്പച്ചി മമ്മൂക്കയും മകൻ ദുൽഖർ സൽമാൻ ഒന്നിച്ചു അഭിനയിക്കുന്ന ചലച്ചിത്രം.…