മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രീയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്. ജമുനപ്യാരി എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി പിന്നീട് നിരവധി സിനിമകളിൽ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചു പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു. ജമുനാപ്യാരിക്ക് ശേഷം കരിംകുന്നം സിക്സസ്, വർണ്യത്തിൽ ആശങ്ക, സഖാവ്, ചിൽഡ്രൻസ് പാർക്ക്, നാം, 4ജി തുടങ്ങിയ സിനിമകളാണ് ഗായത്രിയുടേതായി പിന്നീട് പുറത്തിറങ്ങിയ ചിത്രങ്ങൾ.

ഇപ്പോൾ ബ്രഹ്മാണ്ട സംവിധായകൻ രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമായ ആർ ആർ ആറിനൊപ്പം ക്ലാഷ് റിലീസിനൊരുങ്ങിയിരിക്കുകയാണ് ഗായത്രി സുരേഷിന്റെ പുതിയ ചിത്രം എസ്കേപ്പ് ദി ഡാർക്ക് ഹണ്ട്.

സാർഷിക്ക് റോഷൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗായത്രി സുരേഷിനെ കൂടാതെ ധമാക്ക ഫെയിം അരുൺ കുമാർ, സന്തോഷ് കീഴാറ്റൂർ, വിനോദ് കോവൂർ, നന്ദൻ ഉണ്ണി, ദിനേശ് പണിക്കർ, ഷാജു ശ്രീധർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഈ വരുന്ന മാർച്ച് 25ന് മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ ലോകത്താകമാനമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

രാജമൗലി ജൂനിയർ എൻടിആർ, രാംചരൺ, ആലിയ ഭട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ആർ ആർ ആറും റിലീസ് ചെയ്യുന്നത് മാർച്ച് 25ന് ആണ്. ചിത്രത്തിൽ ഇവർ മൂവരെയും കൂടാതെ അജയ് ദേവ്ഗൺ, ഒലിവിയ മോറിസ്സ്, റേ സ്റ്റീവ്സൺ, അലിസൺ ഡൂഡി, ശ്രിയ ശരൺ, ഡെയ്സി എഡ്ഗർ ജോൺസ്, സമുദ്രക്കനി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനകളും ട്രൈലെറും വലിയ പ്രേക്ഷക ശ്രെദ്ധ നേടിയിരുന്നു.