നവ്യ നായർ, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വി കെ പ്രകാശ് സംവിധാനം ചെയ്ത് കഴിഞ്ഞ വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഒരുത്തി. ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ചിത്രത്തിലെ അണിയറ പ്രവർത്തകർ ഇന്നലെ നടത്തിയ പത്ര സമ്മേളനത്തിൽ ഫാൻസുകാരെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിനായകൻ. ഒരു കൂട്ടം പൊട്ടന്മാർ ആണ് ഫാൻസുകാർ എന്നും ജോലിയും കൂലിയും ഇല്ലാത്ത അവർ വിചാരിച്ചാൽ ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നിലെന്നും വിനായകൻ പറയുന്നു.

വിനായകന്റെ വാക്കുകൾ ഇങ്ങനെ ‘ഒരു കൂട്ടം ഫാൻസുകാർ വിചാരിച്ചാൽ ഒരു സിനിമയെ ജയിപ്പിക്കാനോ തോൽപ്പിക്കാനോ കഴിയില്ല. ഫാൻസ്‌ എന്ന പൊട്ടന്മാർ വിചാരിച്ചാൽ ഇവിടെ ഒന്നും നടക്കില്ല. ഒരു ഉദാഹരണം പറയാം. ഇവിടുത്തെ ഏറ്റവും വലിയ ഒരു മഹാനടന്റെ പടം കണ്ടിട്ട് ആരോ ഇട്ടേക്കുന്നത് ആണ് ഒന്നരക്കോടി എന്ന്. ഞാൻ അന്വേഷിച്ച്‌ ചെന്നപ്പോൾ പടം തുടങ്ങിയത് 12:30ക്ക് ആണ്. ഒന്നരക്ക് ഇന്റർവെൽ ആയപ്പോൾ ആൾക്കാർ എഴുനേറ്റ് ഓടി എന്ന്.അതാണ്‌ ഈ പറഞ്ഞ ഒന്നരക്കോടി. ഇവിടുത്തെ ഏറ്റവും വല്യ സൂപ്പർസ്റ്റാർ എന്ന് പറയുന്ന ഒരാളുടെ പടമാണ്. ഫാൻസുകാർ എന്ന് പറഞ്ഞു നടക്കുന്ന ഒരു പൊട്ടനും ആ പടം കാണാൻ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഞാൻ വീണ്ടും വീണ്ടും പറയുന്നു, ഈ ഫാൻസുകാർ വിചാരിച്ചാൽ ഒരു സിനിമയും നന്നാവാനും പോകുന്നില്ല. മോശമാകാനും പോകുന്നില്ല. ഫാൻസ്‌ ഷോകൾ അല്ല നിരോധിക്കേണ്ടത് ഫാൻസുകാർ എന്ന്ആ പറഞ്ഞു നടക്കുന്ന വേലയും കൂലിയും ഇല്ലാത്ത പൊട്ടന്മാരെ ആണ് നിരോധിക്കേണ്ടത്’

വിനായകന്റെ ഈ പരാമർശത്തിന് വൻ വിമർശനം ആണ് സോഷ്യൽ മീഡിയയിൽ ഉണ്ടായിട്ടുള്ളത്. നിരവധി പേർ വിനായകനെ എതിർത്ത് രംഗത്തെത്തി.

Leave a Reply

Your email address will not be published.

You May Also Like

ഒറ്റക്കൊമ്പനായി സുരേഷ്‌ഗോപി എത്തുന്നു ! തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്‌ക ഷെട്ടിയാണ് നായികാ

ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ ഗംഭീര തിരിച്ചുവരവാണ് നടന്‍ സുരേഷ് ഗോപി നടത്തിയത്. ജോഷിയും സുരേഷ് ഗോപിയും…

ദുൽഖർ സൽമാൻ ഒരു പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ? വൈറലായി ഫേസ്ബുക്ക് പോസ്റ്റ്‌

മലയാള സിനിമയിലെ യുവ നടൻമാരിൽ ഏറെ ശ്രെദ്ദേയനായ ഒരാളാണ് മലയാളികൾ സ്നേഹത്തോടെ കുഞ്ഞിക്ക എന്ന് വിളിക്കുന്ന…

ഞങ്ങളുടെ മിമിക്സ് പരേഡ് പൊളിക്കാൻ വേണ്ടി ജയറാം ഞങ്ങളെ ചതിക്കുകയായിരുന്നു ; വെളിപ്പെടുത്തലുമായി സംവിധായകൻ സിദ്ധിഖ്

ഒരുക്കാലത്ത് ഹിറ്റ്‌ സിനിമകൾ സമ്മാനിച്ച ഒരു കൂട്ടുക്കെട്ടായിരുന്നു സിദ്ധിഖ്, ലാൽ. ഒരുപാട് സിനിമകളായിരുന്നു ഇരുവരുടെയും കൂട്ടുക്കെട്ടിൽ…

ലാൽ ജോസിന്റെ ക്രൈം ത്രില്ലർ മൂവി സോളമന്റെ തേനീച്ചകൾ ഓ ടി ടി യിൽ മികച്ച പ്രതികരണവുമായി മുന്നേറുന്നു

നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാൽ ജോസ്…