മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ബിഗ് ബി-ക്ക് ശേഷം അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപർവ്വം. ദേവദത്ത് ഷാജിയും അമൽ നീരദും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റ സംഭാഷണം എഴുതിയിരിക്കുന്നത് ആർ ജെ മുരുകനാണ്. രവിശങ്കർ ആണ് അഡിഷണൽ സ്ക്രീൻപ്ലേ കൈകാര്യം ചെയ്തിരിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ഈ ചിത്രത്തിന്റെ നിർമ്മാണം അമൽനീരദ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ അമൽ നീരദ് തന്നെയാണ് പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്.

മാർച്ച് മൂന്നിന് തിയേറ്ററിലെത്തിയ ചിത്രം വലിയ പ്രേക്ഷക പ്രതികരണമാണ് നേടിയെടുത്തത്. ചിത്രം അഞ്ചു ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിൽ ഇടം നേടുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ഭീഷ്മപർവം. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ ആണ് ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിൽ എത്തിയ മലയാള ചിത്രം.

സുഷിൻ ശ്യാം സംഗീതം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ വമ്പൻ താരനിരയും അണിനിരന്നിരുന്നു. സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, കെ പി എ സി ലളിത, നെടുമുടി വേണു, സുദേവ് നായർ, നാദിയ മൊയ്തു, ശ്രിന്ദ, ശ്രീനാഥ് ഭാസി, അനഘ, മാലാ പാർവതി, അനസൂയ ഭരദ്വാജ്, അബുസലിം, ധന്യ അനന്യ, പോളി വിൽസൺ, കോട്ടയം രമേശ്, വീണ നന്ദകുമാർ, ലെന, ഹാരിസ് ഉത്തമൻ, ഷെബിൻ ബെൻസൺ, ജിനു ജോസഫ്, ഗീതി സംഗീത തുടങ്ങിയവരും അഭിനയിച്ചിരുന്നു.

അനൂപ് മേനോനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ബിബിൻ കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്ത് മാർച്ച് 18 നു കേരളത്തിലെ തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് 21 ഗ്രാംസ്. ഒരു സസ്പെൻസ് ത്രില്ലെർ ആയി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ അനൂപ് മേനോനെ കൂടാതെ രഞ്ജി പണിക്കർ, ലിയോണ ലിഷോയി, അനു മോഹൻ, രഞ്ജിത്ത്, ലെന, ചന്ദുനാഥ്, നന്ദു, അലക്സാണ്ടർ പ്രശാന്ത്, ശങ്കർ രാമകൃഷ്ണൻ, ബിനീഷ് ബാസ്റ്റിൻ, മാനസ രാധാകൃഷ്ണൻ, മറീന മൈക്കിൾ, അജി ജോൺ തുടങ്ങിവരും അഭിനയിച്ചിട്ടുണ്ട്.

ശക്തമായ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ അടിത്തറ. ഒരു ആഴ്ചക്കുള്ളിൽ രണ്ടു സഹോദരങ്ങൾ കൊല്ലപ്പെടുന്നു. ആ കേസ് അന്വേഷിക്കാൻ വരുന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനായ ഡിവൈഎസ്പി നന്ദകിഷോർ എത്തുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളിലൂടെയാണ് 21 ഗ്രാംസ് കഥ പറയുന്നത്. ആദ്യാവസാനം പ്രേക്ഷകരെ പിടിച്ചിരുത്താൻ സിനിമക്ക്എ എല്ലാം വിധത്തിലും സാധിച്ചിട്ടുണ്ട്. പ്രേക്ഷകരുടെ എല്ലാ ഊഹാപോഹങ്ങളെയും തകിടം മറിച്ചുകൊണ്ടുള്ള മികച്ച ക്ലൈമാക്സ് സിനിമയെ മറ്റൊരു തലത്തിൽ കൊണ്ടെത്തിക്കുന്നു.

ദീപക് ദേവിന്റെ പശ്ചാത്തല സംഗീതം ചിത്രത്തെ കൂടുതൽ ത്രില്ലിംഗ് ആക്കുന്നുണ്ട്. തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകരെ ഒരു മടുപ്പും ഇല്ലാതെ പിടിച്ചിരുത്താൻ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. ശക്തമായ തിരക്കഥയുടെയും അത് നന്നായി സ്ക്രീനിൽ അവതരിപ്പിച്ച അഭിനേതാക്കളുടെയും മികവാണത്.അനൂപ് മേനോന്റെ ഇതുവരെയുള്ള സിനിമകളിൽ നിന്ന് വ്യത്യാസതമായ ഒരു പ്രകടനം ഈ സിനിമയിൽ കാണാൻ കഴിയും. ബാക്കി ചിത്രത്തിൽ അഭിനയിച്ച എല്ലാവരും തങ്ങൾക്ക് കിട്ടിയ റോൾ മികച്ച രീതിയിൽ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്.

ജിത്തു ദാമോദർ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അപ്പു എൻ ഭട്ടതിരിയാണ്.കുറ്റാന്വേഷണവും കൊലപാതകവും നിറഞ്ഞ ത്രില്ലെർ സിനിമകൾ കാണാൻ ഇഷ്ടപെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് 21 ഗ്രാംസ്.

ഇപ്പോൾ ഭീഷമപർവ്വത്തിന്റെ ബുക്ക്മൈഷോ റേറ്റിംഗ് മറികടന്നിരിക്കുകയാണ് 21 ഗ്രാംസ്. 93% ആണ് നിലവിൽ 21 ഗ്രാംസ് എന്ന ചിത്രത്തിന് ബുക്ക്മൈഷോയിൽ ഉള്ളത്. ഭീഷമപർവ്വത്തിന് 91% ഉണ്ട്. അറുപത്തിനാലായിരത്തോളം പേർ വോട്ട് ചെയ്തിട്ട് ആണ് ഭീഷമക്ക് 91% റേറ്റിംഗ് ഉള്ളത്. 21 ഗ്രാംസിന് ഏകദേശം ആയിരത്തോളം പേർ മാത്രമാണ് ഇതുവരെ വോട്ട് ചെയ്തിട്ടുള്ളത്. ഏതായാലും മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുത്ത ഇരു ചിത്രങ്ങളും മികച്ച രീതിയിൽ തന്നെ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നുണ്ട്.