ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചിത്രമാണ് ബീസ്റ്റ്. പൂജ ഹെഗ്‌ഡെ ആണ് ഈ ചിത്രത്തിൽ വിജയിയുടെ നായികയായെത്തുന്നത്. ഇവരെ കൂടാതെ സെൽവരാഘവൻ, ഷൈൻ ടോം ചാക്കോ, യോഗി ബാബു, റെഡിൻ കിങ്സ്ലേ, അപർണ ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു. അനിരുദ്ധ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് മനോജ് പരമഹംസയാണ്. ആർ നിർമ്മൽ എഡിറ്റിങ്ങും അന്പറിവ് സംഘടനവും നിർവഹിക്കുന്നു. ജാനി മാസ്റ്ററാണ് കൊറിയോഗ്രാഫർ. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ രണ്ടു ഗാനങ്ങളും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

റോക്കിങ് സ്റ്റാർ യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ഇന്ത്യ ഒട്ടാകെ തരംഗം ആയി മാറിയ കെജിഎഫ് ചാപ്റ്റർ 1 ഇന്റെ രണ്ടാം ഭാഗം ആണ് കെജിഎഫ് ചാപ്റ്റർ 2. ഹോംമ്പല ഫിലിംസ് ആണ് പാൻ ഇന്ത്യൻ റിലീസ് ആയി ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്. ശ്രീനിധി ഷെട്ടി ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. സഞ്ജയ്‌ ദത്ത് വില്ലനായെത്തുന്ന ചിത്രത്തിൽ രവീണ ടണ്ഡൻ, പ്രകാശ് രാജ്, അച്യുത് കുമാർ, ഗരുഡാ റാം തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറും ഗാനവും പ്രേക്ഷകരാൽ സ്വീകരിക്കപ്പെട്ടിരുന്നു. ടീസറും ഗാനവും റെക്കോർഡ് വ്യൂസും ലൈക്കുമാണ് യൂട്യൂബിൽ നേടിക്കൊണ്ട് ഇരിക്കുന്നത്.

നിലവിൽ ഇന്ത്യയിൽ ഏറ്റവും ഹൈപ്പുള്ള ചിത്രമാണ് കെജിഎഫ്. രണ്ടു വർഷത്തിലേറെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം. അതുപോലെ തന്നെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ദളപതി വിജയിയുടെ ബീസ്റ്റ്.

ഇപ്പോൾ രണ്ട് ചിത്രങ്ങളുടെയും റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. കെജിഎഫിന്റെ റിലീസ് ഏപ്രിൽ 14 ന് ആണെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ബീസ്റ്റും റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രിൽ 13 ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങൾ രണ്ടും അടുത്തടുത്ത ദിവസങ്ങളിൽ റിലീസ് ചെയ്യുന്നതിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ് സിനിമാലോകം. ഇന്ത്യ കണ്ട ഏറ്റവും വല്യ ക്ലാഷ് റിലീസുകളിൽ ഒന്നായി ഇരു ചിത്രങ്ങളും റിലീസിന് ഒരുങ്ങുമ്പോൾ ഏത് ചിത്രം വിജയിക്കും എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

അവതാർ ഞാൻ മറ്റൊരാൾക്ക് കൈമാറും: പ്രേക്ഷകരെ ഞെട്ടിച്ച വെളിപ്പെടുത്തലുമായി ജെയിംസ് കാമറൂൺ

2009 ഡിസംബറിലാണ് അവതാർ എന്ന ത്രീ ഡി സയൻസ് ഫിക്ഷൻ ചിത്രം പുറത്തിറങ്ങിയത്. ഹോളിവുഡിലെ ഹിറ്റുകളുടെ…

ശ്രീനിയേട്ടന് ആദരാഞ്ജലികൾ, വ്യാജപ്രചാരണം കണ്ട് ശ്രീനിവാസന്റെ മറുപടി ; കുറിപ്പ്..

വൈപാസ് സർജറിയെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന നടൻ ശ്രീനിവാസന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരികയാണ്.. എന്നാൽ കഴിഞ്ഞ…

ദളപതി വിജയ് സാർ ഒരു മികച്ച നടനാണ്, തുറന്നുപറഞ്ഞു ആമിർ ഖാൻ

ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും വലിയ താരങ്ങളിൽ ഒരാൾ ആണ് തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ്.…

എല്ലാ ദിവസവും ക്യമാറയ്ക്ക് മുന്നില്‍ നില്‍ക്കണം എന്ന ആഗ്രഹംകൊണ്ട് മാത്രം ജീവിക്കുന്ന വ്യക്തിയാണ് ഷൈന്‍ ടോം ചാക്കോ : ഐശ്വര്യ ലക്ഷ്മി

മലയാളത്തിലെ യുവാ നടൻമാരിൽ മുൻനിരയിൽ നിൽക്കുന്ന നടനാണ് ഷൈൻ ടോം ചാക്കോ.2011ല്‍ ഗദ്ദാമയിലൂടെ അഭിനയരംഗത്തേക്ക് കടന്നു…