വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരു ഇടം ഉണ്ടാക്കിയെടുത്ത യുവ നടിയാണ് അന്ന ബെൻ. ഇപ്പോൾ തന്റെ പുതിയ ചിത്രത്തിനായി അന്ന ബെൻ പാർക്കർ പഠിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് അന്ന പാർക്കർ അഭ്യസിക്കുന്നത്. ചിത്രത്തിൽ അന്ന ബെനിന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മകനും യുവതാരവുമായ പ്രണവ് മോഹൻലാൽ തന്റെ ആദ്യ ചിത്രമായ ആദിക്ക് വേണ്ടി പാർക്കർ അഭ്യസിച്ചിരുന്നു. ചിത്രത്തിന്റെ വിജയത്തിൽ ഒരു നിർണായക പങ്ക് വഹിച്ചത് പ്രണവിന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആയിരുന്നു.

അതിന് ശേഷം മലയാളത്തിലെ ഒരു പ്രമുഖ അഭിനേതാവ് ഒരു ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്കായി പാർക്കർ അഭ്യസിക്കുന്നത് ഇപ്പോഴാണ്. എന്നാൽ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അന്ന ബെൻ. തന്റെ പുതിയ ചിത്രമായ നൈറ്റ് ഡ്രൈവിന്റെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായി ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിൽ ആണ് അന്ന ഇതിനെക്കുറിച്ച് പ്രതികരിച്ചത്.

അങ്ങനെ ഒന്നും പറയാൻ ആയിട്ടില്ല. മറ്റൊരു ചിത്രത്തിന് വേണ്ടി താൻ ശാരീരികമായി ഫിറ്റ്നസ് നിലനിർത്തേണ്ടത് ആവശ്യമാണെന്നും അതിന് വേണ്ടി ആണ് ബോക്സിങ് പരിശീലനം തുടങ്ങിയത് എന്നും അന്ന പറയുന്നു. എന്നിട്ട് അവസാനം എന്ന ചിത്രത്തിന് വേണ്ടിയാണ് ബോക്സിങ് പരിശീലനം എന്നാണ് ലഭിക്കുന്ന വിവരം.

മലയാളത്തിലെ പ്രമുഖ തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകളായ അന്ന ബെൻ 2019ൽ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ ആണ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. അതിന് ശേഷം ഹെലൻ, കപ്പേള, സാറാസ്, നാരദൻ, നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങൾ അന്നയുടേതായി പുറത്തിറങ്ങി. കഴിഞ്ഞ വർഷത്തെ മികച്ച നടിക്കുള്ള കേരള സ്റ്റേറ്റ് അവാർഡും അന്നക്ക് ലഭിച്ചിരുന്നു. ഇനിയും പേരിട്ടില്ലാത്ത രഞ്ജൻ പ്രമോദ് ചിത്രവും എംസി ജോസഫ് സംവിധാനം ചെയ്യുന്ന എന്നിട്ട് അവസാനം എന്ന ചിത്രവും ആണ് അന്നയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.