മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് കഴിഞ്ഞ ഫെബ്രുവരി 18ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ആറാട്ട്. ചിത്രം ഇന്നലെ അർദ്ധരാത്രി മുതൽ ആമസോൺ പ്രൈമിൽ പ്രദർശനം ആരംഭിച്ചു.

ചിത്രത്തിൽ മോഹൻലാൽ നെയ്യാറ്റിൻകര ഗോപൻ എന്ന കേന്ദ്ര കഥാപാത്രമായെത്തുമ്പോൾ ചിത്രത്തിൽ നായികയായെത്തിയിരിക്കുന്നത് തെന്നിന്ത്യൻ നടി ശ്രദ്ധ ശ്രീനാഥ് ആണ്. സിദ്ദീഖ്, സായികുമാർ, നെടുമുടി വേണു, വിജയരാഘവൻ, കോട്ടയം രമേശ്, ജോണി ആന്റണി, റിയാസ് ഖാൻ, നന്ദു, രചന നാരായണൻകുട്ടി, സ്വാസിക, മാളവിക മേനോൻ, ലുക്ക്മാൻ, അശ്വിൻ കുമാർ തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്.

ഒരു കംപ്ലീറ്റ് മാസ്സ് ആക്ഷൻ എന്റെർറ്റൈൻർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മാസ്സിനും കോമഡിക്കും ഒരുപോലെ പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രം യുവാക്കൾക്കും കുടുംബപ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപെടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

പാലക്കാട്ടെ ഒരു ഗ്രാമത്തിൽ പാടം നടത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നം ഒത്തുതീർപ്പാക്കി പാടം സ്വന്തമാക്കാൻ അവിടുത്തെ ഭൂമാഫിയ നെയ്യാറ്റിൻകര എന്ന ഗ്രാമത്തിൽ നിന്ന് നെയ്യാറ്റിൻകര ഗോപനെ കൊണ്ടുവരുന്നത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. എന്നാൽ ഗോപന്റെ അവിടേക്ക് ഉള്ള വരവിൽ ഏറെ ദുരൂഹത ഉണ്ട്. അയാൾ അവിടേക്ക് വന്നത് മറ്റ് ചില ഉദ്ദേശങ്ങളോടെയാണ്. നെയ്യാറ്റിൻകര ഗോപൻ ശെരിക്കും ആരാണെന്നും എന്താണ് അയാളുടെ ഉദ്ദേശം എന്നും ആണ് ഈ ചിത്രം പറയുന്നത്.

മാസ്സ് ആക്ഷൻ എന്റെർറ്റൈൻർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി കാണാവുന്ന ഒരു ചിത്രമാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്. വൈശാഖ് സംവിധാനം ചെയ്ത മോൺസ്റ്റർ, ജീത്തു ജോസഫ് ചിത്രം ട്വൽത്ത് മാൻ, ഷാജി കൈലാസ് ചിത്രം എലോൺ എന്നീ ചിത്രങ്ങളാണ് മോഹൻലാലിന്റേതായി ഷൂട്ടിംഗ് പൂർത്തിയായി റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രങ്ങൾ.

Leave a Reply

Your email address will not be published.

You May Also Like

റോളെക്സും ദില്ലിയും ഒന്നിച്ചു ചേർന്നാൽ ഇതായിരിക്കും സംഭവിക്കുന്നത്; വെളിപ്പെടുത്തി സൂര്യ

ഇതുവരെയുള്ള തന്റെ ചിത്രങ്ങൾക്ക് ലഭിക്കാത്തത്ര സ്വീകാര്യതയാണ് സൂര്യക്ക് കമൽഹാസൻ നായകനായി അഭിനയിച്ച ലോകേഷ് കനഗരാജ് ചിത്രമായ…

ഒരുപാട് പേർ എന്നെ ലേഡി മോഹൻലാൽ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്, തുറന്നുപറഞ്ഞ് നടി ലക്ഷ്മിപ്രിയ

ഇന്ത്യയിലെ പ്രമുഖ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ്…

പവർ സ്റ്റാറിനെ വിമർശിച്ചവർക്ക് ചുട്ട മറുപിടിയുമായി ഒമർ ലുലു

ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഏറ്റവും പുതിയ ചിത്രമാണ് ‘പവര്‍…

ഞാൻ ഒരു വലിയ വിജയ് ആരാധകൻ, ഷാരുഖ് ഖാൻ പറയുന്നു

ഒരുപാട് സെലിബ്രിറ്റി ഫാൻസ്‌ ഉള്ള താരമാണ് ദളപതി വിജയ്. ഇന്ത്യക്ക് അകത്തും പുറത്തും ഒരുപാട് സെലിബ്രിറ്റി…