മലയാള സിനിമയിലെ ഓൾറൗണ്ടർ ആണ് വിനീത് ശ്രീനിവാസൻ. അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയ താരമാണ് വിനീത്. ഗായകൻ ആയിട്ടാണ് തുടങ്ങിയത് എങ്കിലും പിന്നീട് അഭിനേതാവ്, മ്യൂസിക് കമ്പോസർ, തിരക്കതാകൃത്ത്, സംവിധാനയകൻ, ഗാന രചിയതാവ്, പ്രൊഡ്യൂസർ എന്നീ മേഖലകളിലെല്ലാം കഴിവ് തെളിയിച്ച ആളാണ് വിനീത് ശ്രീനിവാസൻ.

അസിസ്റ്റന്റ് ഡയറക്ടർ ആയി മലയാള സിനിമയിലേക്ക് വന്ന് പിന്നീട് അഭിനയത്തിലേക്ക് മാറിയ ഷൈൻ ടോം ചാക്കോ സമീപനാളുകളിൽ ഇറങ്ങിയ മിക്ക സിനിമകളിലും ഗംഭീര പ്രകടനം ആയിരുന്നു കാഴ്ചവെച്ചത്. കുറുപ്പ്, ഭീഷമപർവം തുടങ്ങിയ സിനിമകൾ ഉദാഹരണം.

ഇപ്പോൾ വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നു എന്ന് വാർത്തകളാണ് പുറത്ത് വരുന്നത്. വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നുവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. കുറുക്കൻ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ വരുന്ന ഓഗസ്റ്റിൽ ചിത്രം പ്രേക്ഷകരിലേക്ക് എത്തും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ രചയിതാവായ മനോജ് റാംസിംഗ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കുന്നത്. സുരഭി ലക്ഷ്മിക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രമാണ് ഇത്.

ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവരെ കൂടാതെ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരവിന്ദന്റെ അഥിതികൾ എന്ന ചിത്രത്തിന് ശേഷം ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.