ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട പരിപാടിയായ ഉപ്പും മുളകിനും രചന നിർവഹിച്ച അഫ്സൽ അബ്ദുൽ ലത്തീഫ് ആദ്യമായി സംവിധാനം ചെയ്ത ഇന്ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് പത്രോസിന്റെ പടപ്പുകൾ. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതിയ ചിത്രമാണ് എന്ന പ്രതേകത കൂടി ഈ ചിത്രത്തിനുണ്ട്. ഒരു കോമഡി എന്റെർറ്റൈൻർ ആയിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

വൈപ്പിൻ എന്ന ഗ്രാമത്തിലെ പത്രോസിന്റെയും കുടുംബത്തിന്റെയും കഥയാണ് ഈ ചിത്രം പറയുന്നത്. പത്രോംസിന് നാല് മക്കളാണ് ഉള്ളത്. മൂന്ന് ആണും ഒരു പെണ്ണും. ആൺമക്കളായ സോണി, ടോണി, ബോണി എന്നിവരെ യഥാക്രമം ഷറഫുദീൻ, ഡിനോയ് പൗലോസ്, നസ്ലെൻ എന്നിവരാണ് അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ പിന്നെ വീട്ടിൽ ഇളയ മകൾ നീനുവും, ഭാര്യയും, പത്രോസിന്റെ അമ്മച്ചിയുമാണ് ഉള്ളത്.

ചിത്രത്തിന് വല്യ പുതുമ ഒന്നും ഇല്ലെങ്കിലും പ്രേക്ഷകരെ മുഷിപ്പിക്കാതെ ആദ്യാവസാനം മുന്നോട്ടു കൊണ്ടുപോകാൻ സിനിമക്ക് സാധിക്കുന്നുണ്ട്. അതിന് കാരണം ചിത്രത്തിലെ നർമ്മ രസങ്ങളും അഭിനേതാക്കളുടെ പ്രകടനങ്ങളും ആണ്.

ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന എല്ലാരും തങ്ങളുടെ കഥാപാത്രങ്ങളെ വളരെ മികച്ച രീതിയിൽ തന്നെ സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. ചിത്രത്തിൽ ഷറഫുദ്ധീൻ, ഡിനോയ് പൗലോസ്, നസ്ലെൻ എന്നിവരെ കൂടാതെ ഗ്രേസ് ആന്റണി, ജോണി ആന്റണി, ജെയിംസ് ഏലിയാ, രജിത മേനോൻ,ഷൈനി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

ജെക്‌സ്‌ ബിജോയ്‌ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ജയേഷ് മോഹൻ ഛായഗ്രഹണവും കൈകാര്യം ചെയ്തിരിക്കുന്നു. കുടുംബപ്രേക്ഷകർക്ക് ധൈര്യമായി തിയേറ്ററിൽ തന്നെ പോയി കണ്ടാസ്വദിക്കാവുന്ന ഒരു ക്ലീൻ കോമഡി എന്റെർറ്റൈൻർ ചിത്രമാണ് പത്രോസിന്റെ പടപ്പുകൾ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും പ്രകമ്പനം കൊള്ളിക്കുന്ന സംഗീതവും, എങ്ങും മികച്ച പ്രതികരണങ്ങളുമായി ദളപതി വിജയിയുടെ ബീസ്റ്റ്

ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചെയ്ത്…

‘അടിപൊളി ലെവല്‍.. രോമം എണീച്ച് നില്‍ക്കുന്ന ദിവസം’; വിജയുടെ ബീസ്റ്റ് ആഘോഷമാക്കി ആരാധകര്‍.

ബീസ്റ്റ് റീവ്യൂ. ദളപതിയുടെ ഒരു ONE MAN ഷോ. മൊത്തത്തിൽ Average. ഒരു അന്താരാഷ്ട്ര തീവ്രവാദ…

3 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലേക്ക് ; കുതിപ്പ് തുടർന്ന് ‘തല വിളയാട്ടം’

വര്ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഇപ്പോൾ ആരാധകരുടെ പ്രിയപ്പെട്ട തലയുടെ ഒരു ചിത്രം തിയ്യേറ്ററുകളിൽ എത്തിയിരിക്കുന്നത്. വിശ്വാസം…

വീണ്ടും വിസ്മയിപ്പിച്ച് രാജമൗലി, ആർആർആർ റിവ്യൂ വായിക്കാം

ബാഹുബലി സീരിയസ്സിൽ ഒരുങ്ങിയ ചിത്രങ്ങളുടെ വമ്പൻ വിജയത്തിന് ശേഷം ബ്രഹ്മാണ്ട സംവിധായകൻ എസ് എസ് രാജമൗലി…