അനൂപ് മേനോനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ബിബിൻ കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്ത് ഇന്ന് കേരളത്തിലെ തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് 21 ഗ്രാംസ്. ഒരു സസ്പെൻസ് ത്രില്ലെർ ആയി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ അനൂപ് മേനോനെ കൂടാതെ രഞ്ജി പണിക്കർ, ലിയോണ ലിഷോയി, അനു മോഹൻ, രഞ്ജിത്ത്, ലെന, ചന്ദുനാഥ്, നന്ദു, അലക്സാണ്ടർ പ്രശാന്ത്, ശങ്കർ രാമകൃഷ്ണൻ, ബിനീഷ് ബാസ്റ്റിൻ, മാനസ രാധാകൃഷ്ണൻ, മറീന മൈക്കിൾ, അജി ജോൺ തുടങ്ങിവരും അഭിനയിച്ചിട്ടുണ്ട്.

ശക്തമായ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ അടിത്തറ. ഒരു ആഴ്ചക്കുള്ളിൽ രണ്ടു സഹോദരങ്ങൾ കൊല്ലപ്പെടുന്നു. ആ കേസ് അന്വേഷിക്കാൻ വരുന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനായ ഡിവൈഎസ്പി നന്ദകിഷോർ എത്തുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളിലൂടെയാണ് 21 ഗ്രാംസ് കഥ പറയുന്നത്. ആദ്യാവസാനം പ്രേക്ഷകരെ പിടിച്ചിരുത്താൻ സിനിമക്ക്എ എല്ലാം വിധത്തിലും സാധിച്ചിട്ടുണ്ട്. പ്രേക്ഷകരുടെ എല്ലാ ഊഹാപോഹങ്ങളെയും തകിടം മറിച്ചുകൊണ്ടുള്ള മികച്ച ക്ലൈമാക്സ്‌ സിനിമയെ മറ്റൊരു തലത്തിൽ കൊണ്ടെത്തിക്കുന്നു.

ദീപക് ദേവിന്റെ പശ്ചാത്തല സംഗീതം ചിത്രത്തെ കൂടുതൽ ത്രില്ലിംഗ് ആക്കുന്നുണ്ട്. തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകരെ ഒരു മടുപ്പും ഇല്ലാതെ പിടിച്ചിരുത്താൻ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. ശക്തമായ തിരക്കഥയുടെയും അത് നന്നായി സ്‌ക്രീനിൽ അവതരിപ്പിച്ച അഭിനേതാക്കളുടെയും മികവാണത്.അനൂപ് മേനോന്റെ ഇതുവരെയുള്ള സിനിമകളിൽ നിന്ന് വ്യത്യാസതമായ ഒരു പ്രകടനം ഈ സിനിമയിൽ കാണാൻ കഴിയും. ബാക്കി ചിത്രത്തിൽ അഭിനയിച്ച എല്ലാവരും തങ്ങൾക്ക് കിട്ടിയ റോൾ മികച്ച രീതിയിൽ സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്.

ജിത്തു ദാമോദർ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അപ്പു എൻ ഭട്ടതിരിയാണ്.കുറ്റാന്വേഷണവും കൊലപാതകവും നിറഞ്ഞ ത്രില്ലെർ സിനിമകൾ കാണാൻ ഇഷ്ടപെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് 21 ഗ്രാംസ്.

Leave a Reply

Your email address will not be published.

You May Also Like

വീണ്ടും വിസ്മയിപ്പിച്ച് രാജമൗലി, ആർആർആർ റിവ്യൂ വായിക്കാം

ബാഹുബലി സീരിയസ്സിൽ ഒരുങ്ങിയ ചിത്രങ്ങളുടെ വമ്പൻ വിജയത്തിന് ശേഷം ബ്രഹ്മാണ്ട സംവിധായകൻ എസ് എസ് രാജമൗലി…

3 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലേക്ക് ; കുതിപ്പ് തുടർന്ന് ‘തല വിളയാട്ടം’

വര്ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഇപ്പോൾ ആരാധകരുടെ പ്രിയപ്പെട്ട തലയുടെ ഒരു ചിത്രം തിയ്യേറ്ററുകളിൽ എത്തിയിരിക്കുന്നത്. വിശ്വാസം…

പ്രേക്ഷകരെ രോമാഞ്ചത്തിന്റെ കൊടുമുടിയിൽ എത്തിച്ച് കെ ജി എഫ് ചാപ്റ്റർ 2, റിവ്യൂ വായിക്കാം

റോക്കിങ് സ്റ്റാർ യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ഇന്ത്യ ഒട്ടാകെ തരംഗം ആയി…

ഇത്തവണ മുരുഗൻ തീരും, സിബിഐക്ക് എങ്ങും മികച്ച പ്രതികരണങ്ങൾ, റിവ്യൂ വായിക്കാം

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടിയെ നായകനാക്കി എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത്…