വിധു വിൻസെൻ്റ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “വൈറൽ സെബി’. ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ് മാർച്ച്‌ 20ന് ദുബായ് എക്സ്പോയിൽ വെച്ച് നടക്കുക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. 20ന് ദുബായ് എക്സ്പോയിലെ ഇന്ത്യൻ പവിലിയനിൽ മാർച്ച്‌ 20 ന് വൈകീട്ട് 6 മണിക്കായിരിക്കും വേൾഡ് പ്രീമിയർ നടക്കുക. വൈറൽ സെബി എന്ന ചിത്രത്തിന്റെ കൂടെ ഇത്ര നാളും നിന്ന പ്രേക്ഷകർക്ക് നന്ദി പറഞ്ഞു കൊണ്ടാണ് ഫേസ്ബുക് കുറിപ്പ് സംവിധായിക വിധു വിൻസെന്റ് അവസാനിപ്പിക്കുന്നത്.

ഒരു യൂട്യൂബർ ആവാൻ ആഗ്രഹിച്ചു നടക്കുന്ന ടാക്സി ഡ്രൈവർ സെബിയുടെയും നാട്ടിൽ പഠിക്കാൻ വരുന്ന വിദേശി പെൺകുട്ടി അഫ്രയുടെയും ജീവിതത്തിൽ നടക്കുന്ന വഴിത്തിരിവാകുന്ന ഒരു യാത്രയുടെ പശ്ചാത്തലത്തിലാണ് ചിത്രം മുന്നോട്ട് പോകുന്നത്. നല്ലൊരു റോഡ് മൂവി ആയിരിക്കും സിനിമാ പ്രേമികളെ കാത്തിരിക്കുന്നതെന്ന സൂചനയാണ് ഇതിനകം ചിത്രത്തിൻ്റെ ട്രൈലർ നൽകുന്നത്. ഈജിപ്ഷ്യൻ സ്വദേശി മിറ ഹമീദ്, പ്രമുഖ യൂട്യൂബർ സുദീപ് കോശി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറില്‍ എൻ.എം ബാദുഷ, മഞ്ജു ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. സജിത മഠത്തിൽ, ആനന്ദ് ഹരിദാസ് എന്നിവരുടേതാണ് ചിത്രത്തിൻ്റെ തിരക്കഥ. എൽദോ ശെൽവരാജ് ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഇർഷാദ്, നമിത പ്രമോദ്, സിദ്ധാർത്ഥ് ശിവ, ജോയ് മാത്യു, വെങ്കിടേഷ്, അനുമോൾ, കുട്ടിയേടത്ത് വിലാസിനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: വിനോദ് ഇല്ലംമ്പിള്ളി, എഡിറ്റർ: ക്രിസ്റ്റി സെബാസ്റ്റ്യൻ, സൗണ്ട് ഡിസൈൻ: സന്ദീപ് കുറിശ്ശേരി, ക്രിയേറ്റീവ് ഡയറക്ടർ: ജെക്സൺ ആൻ്റണി, സംഗീതം: വർക്കി, ആർട്ട്: അരുൺ ജോസ്, കോസ്റ്റ്യൂം: അരവിന്ദ്, മേക്കപ്പ്: പ്രദീപ് രംഗൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: കോക്കനട്ട് ബഞ്ച്, സൗണ്ട് മിക്സിങ്: ആശിഷ് ഇല്ലിക്കൽ, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, ഫിനാൻസ്n കൺട്രോളർ: ഷിജോ ഡോമിനിക്, ആക്ഷൻ: അഷറഫ്‌ ഗുരുക്കൾ, സ്റ്റിൽസ്: ഷിബി ശിവദാസ്, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published.

You May Also Like

ചിലത് പെട്ടെന്ന് കളയും ചിലത് കുറച്ചു നാൾ കഴിഞ്ഞ് കളയും ;നായികമാരോടുള്ള പ്രണയത്തെ കുറിച്ച് ലാലേട്ടൻ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഏറ്റവും പഴയ മോഹൻലാലിന്റെ ഒരു അഭിമുഖമാണ്. കൈരളി ടിവിയിൽ മുകേഷ്…

ആർ ആർ ആറിന്റെയും കെ ജി എഫിന്റെയും എച്ച്ഡി പതിപ്പ് ഓൺലൈനിൽ ചോർന്നു, ഞെട്ടിത്തരിച്ച് സിനിമാലോകം

രാംചാരൺ, ജൂനിയർ എൻ ടി ആർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബ്രഹ്‌മാണ്ട സംവിധായകൻ എസ് എസ്…

പുഴു ഒടിടിയിൽ വമ്പൻ ഹിറ്റ്‌, വിജയം ആഘോഷിച്ച് അണിയറ പ്രവർത്തകർ

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതയായ റത്തീന പി ടി സംവിധാനം ചെയ്ത് മെയ്‌ 12ന്…

പ്രണവ് സിംപിൾ തന്നെയാണ് എന്നാൽ മോഹൻലാലിനെ നിങ്ങൾക്കറിയില്ല; വെളിപ്പെടുത്തി സംവിധായകൻ

താര രാജാവായ മോഹൻലാലിന്റെ മകൻ എന്ന താര ജാഡ ഒട്ടുമില്ലാതെ ആണ് പ്രണവ് മോഹൻ ലാൽ…