പ്രഭാസിനെ നായകനാക്കി രാധ കൃഷ്ണ കുമാർ സംവിധാനം ചെയ്തു മാർച്ച്‌ 11നു തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് രാധേ ശ്യാം. ബിഗ് ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ നായികയെത്തിയിരിക്കുന്നത് പൂജ ഹെഗ്‌ഡെ ആണ്. യു വി ക്രീയേഷൻസിന്റെ ബാനറിൽ വംസി, ഭൂഷൺ കുമാർ, പ്രമോദ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രഭാസ് ചിത്രങ്ങൾ റിലീസിനെത്തുമ്പോൾ ഉണ്ടാവാറുള്ള ഹൈപോ, വല്യ ബഹളങ്ങളോ ഈ ചിത്രത്തിന് ഉണ്ടായിരുന്നില്ല.

എന്നാൽ രാധേ ശ്യാം പ്രതീക്ഷക്കൊത്ത് ഉയരാത്തതും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ചിത്രത്തിന്റെ മോശം റിവ്യൂസിലും മനം നൊന്ത് ആത്മഹത്യ ചെയ്തിരിക്കുകയാണ് പ്രഭാസ് ആരാധകൻ. ആന്ധ്രപ്രദേശിലെ കുർണൂൽ ജില്ലയിലെ ടിലക് നഗർ സ്വദേശിയായ 24 വയസ്സുകാരൻ രവിതേജ ആണ് ആത്മഹത്യ ചെയ്തത്. സിനിമ കണ്ട ശേഷം വീട്ടിൽ എത്തിയ രവി തേജ സിനിമ മോശമാണെന്ന് അമ്മയോട് പറഞ്ഞിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

1970 കളിൽ ആണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. ഒരു റൊമാന്റിക് ത്രില്ലെർ ആയി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ പ്രഭാസ് ലോക പ്രശസ്തനായ ഹസ്തരേഖ വിദഗ്ദനായ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഹസ്തരേഖ രംഗത്തെ ഐൻസ്റ്റീൻ എന്നാണ് വിക്രമാദിത്യ അറിയപ്പെട്ടിരുന്നത്. പ്രേരണ എന്ന ഡോക്ടർ കഥാപാത്രമായാണ് പൂജ ഹെഗ്‌ഡെ ചിത്രത്തിൽ എത്തുന്നത്.

ലോക നേതാക്കളും, ലോക കോടീശ്വരന്മാരെല്ലാം തങ്ങളുടെ ഭാവി അറിയാൻ കാണാൻ കൊതിക്കുന്ന അത്ര പ്രശസ്തനാണ് വിക്രമാദിത്യ. അങ്ങനെയിരിക്കെ ഇന്ത്യൻ പ്രധാനമന്ത്രിയോട് അടിയന്തരാവസ്ഥയെക്കുറിച്ച് പ്രവചിക്കുകയും അതിനു ശേഷം നാട് വിട്ട് ഇറ്റലിയിലേക്ക് പോകുകയും ചെയ്ത വിക്രമാദിത്യ അവിടെ വെച്ച് പ്രേരണയെ കണ്ടുമുട്ടുന്നതും തുടർന്നുണ്ടാകുന്ന അവരുടെ പ്രണയവും പിന്നീട് ഉണ്ടാവുന്ന അപ്രതീക്ഷിത പ്രതിസന്ധികളും പ്രണയത്തിനു വേണ്ടിയുള്ള വിധിയുമായുള്ള പോരാട്ടവുമാണ് ചിത്രം പറയുന്നത്.

ഇന്ത്യ, ഇറ്റലി, യൂറോപ്പ് എന്നിവിടങ്ങളായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം വലിയ ഒരു ദൃശ്യാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.പ്രഭാസ്,പൂജ ഹെഗ്‌ഡെ എന്നിവരുടെ പ്രകടനം വളരെ മികച്ചതായിരുന്നു. ചിത്രത്തിലെ മറ്റ് അഭിനേതാക്കളായ സത്യരാജ്, ജയറാം,ഭാഗ്യശ്രീ, കൃഷ്‌ണം രാജു, ജഗപതി ബാബു, പ്രിയദർശി, മുരളി ശർമ, സാഷ ചെത്രി,സച്ചിൻ കഥേക്കർ, കുണാൽ റോയ് കപൂർ, സത്യൻ എന്നിവർക്ക് വലുതായി ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ലായെങ്കിലും എല്ലാവരും തങ്ങൾക്ക് കിട്ടിയ കഥാപാത്രങ്ങൾ ഭംഗിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. പൂജ ഹെഗ്‌ഡയുടെ പ്രകടനമാണ് ചിത്രത്തിലെ ഏറ്റവും വല്യ പോസിറ്റീവ്. ഓരോ ചിത്രവും കഴിയുമ്പോഴും തന്നിലെ അഭിനേതാവിനെ മികച്ചതാക്കുന്ന പൂജയെ നമുക്ക് ഈ ചിത്രത്തിലും കാണാൻ സാധിക്കും.

പ്രണയവും വിധിയും ആയുള്ള പോരാട്ടമാണ് സിനിമ പറയുന്നതെങ്ങിലും സിനിമയെ പിന്നോട്ട് വലിക്കുന്ന ഘടകം അതിന്റെ തിരക്കഥ തന്നെയാണ്. തിരക്കഥയിലെ പോരായ്മകൾ ഒരു പരിധി വരെ ദൃശ്യങ്ങളിലൂടെയും അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളിലൂടെ മറികടക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. വിക്രമാദിത്യ -പൂജ കെമിസ്ട്രി ആണ് ചിത്രത്തിന്റെ ആത്മാവ് എന്ന് പറയാം. അത്രമാത്രം ഇവർ ഇരുവരും ചിത്രത്തെ മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്.

ഗാനങ്ങൾ ജസ്റ്റിൻ പ്രഭാകരനും പശ്ചാത്തലസംഗീതം എസ് തമനുമാണ് ഒരുക്കിയിരിക്കുന്നത്. മനോജ്‌ പരമഹംസ ഛായഗ്രഹണവും കോട്ടഗിരി വെങ്കിടേശ്വര റാവു എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.

മാർച്ച്‌ 11നു റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അതൊന്നും ചിത്രത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല എന്നാണ് ആദ്യ ദിവസങ്ങളിലെ കളക്ഷൻ സൂചിപ്പിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ ആഗോളത്തലത്തിൽ ഇരുന്നൂറ് കോടിയോളം കളക്ഷൻ നേടിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ആർ ആർ ആറിനൊപ്പം ക്ലാഷ് റിലീസിനൊരുങ്ങി ഗായത്രി സുരേഷിന്റെ പാൻ ഇന്ത്യൻ ചിത്രം

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രീയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്. ജമുനപ്യാരി എന്ന ചിത്രത്തിൽ കുഞ്ചാക്കോ…

ശ്യം പുഷ്കരൻ ചിത്രത്തിൽ ഫഹദ് ഫാസിലിനും ജോജു ജോർജിനും പകരം വിനീത് ശ്രീനിവാസനും ബിജു മേനോനും

ഫഹദ് ഫാസിൽ, ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സഹീദ് അറഫത്തിന്റെ സംവിധാനത്തിൽ രണ്ട്…

ബോക്സോഫീസിൽ തീപ്പൊരിയായി സിബിഐ ഫൈവ്-ദി ബ്രെയിൻ, ഇതുവരെ ആഗോളതലത്തിൽ നേടിയത്

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടിയെ നായകനാക്കി എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത്…

വിൽക്കുന്ന ഭക്ഷണസാധനങ്ങൾക്ക് ജിഎസ്ടി കൂടാതെ വില ഈടാക്കുന്നു ; തമിഴ് സിനിമ താരം സൂരി പോലീസ് കസ്റ്റടിയിൽ

മലയാളികൾക്ക് ഏറെ സുപരിചിതമായ താരങ്ങളിൽ ഒരാളാണ് തമിഴ് ആക്ടർ സൂരി.നിരവധി കോമഡി സിനിമകളിലൂടെ കടന്നു വന്ന്…