മലയാള സിനിമ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ നിർബന്ധമാക്കണമെന്ന വുമൺ ഇൻ സിനിമ കളക്റ്റീവിന്റെ ഹർജിയിൽ അനുകൂല വിധിയുമായി ഹൈക്കോടതി. ഡബ്ല്യൂ സി സി 2018ൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇപ്പോൾ വിധി പറഞ്ഞിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണ് വിധി കൽപ്പിച്ചത്.

ഇന്ത്യയിലെ മറ്റ് സിനിമ ഇൻഡസ്ട്രികളിൽ മിക്കടത്തും ഇപ്പോൾ ആഭ്യന്തര പരാതി പരിഹാര സെല്ലുകൾ ഉണ്ട്. ബോളിവുഡിൽ ആഭ്യന്തര പരാതി പരിഹാര സെൽ ഇല്ലാത്ത പ്രൊഡക്ഷൻ കമ്പനികൾക്ക് അംഗീകാരം നൽകില്ലെന്ന് നിലപാട് നേരത്തെ സ്വീകരിച്ചിരുന്നു. കേരളത്തിൽ നടി ആക്രമിക്കപെട്ട സംഭവത്തിന് ശേഷമാണ് മലയാള സിനിമയിൽ ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്ന ആവശ്യവുമായി വുമൺ ഇൻ സിനിമ കളക്റ്റീവ് സംഘടന രംഗത്തെത്തിയത്.

ഈ രാജ്യത്ത് നിലനിൽക്കുന്ന ഒരു നിയമമുണ്ട്. സ്ത്രീകൾക്കെതിരെ ചൂഷണം നടന്നാൽ, ഏത് തൊഴിൽ മേഖലയിൽ ആണെങ്കിലും അത് തടയാൻ ഒരു ആഭ്യന്തര പരാതി പരിഹാര സെൽ വേണം. ഈ നിയമം സിനിമ എന്ന ഇൻഡസ്ട്രിക്കും ബാധകമാണ്. സിനിമയിൽ ഒരുപാട് സ്ത്രീകൾ ജോലി ചെയ്യുന്നുണ്ടെന്നും അതിനാൽ ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്നും ഹൈക്കോടതി പറഞ്ഞു.

കോടതി വിധിയെ ഇരു കൈയും നീട്ടിയാണ് ഡബ്ല്യൂ സി സി സ്വീകരിച്ചത്. ഇത് നമ്മുടെ നാല് വർഷം നീണ്ട പോരാട്ടത്തിന്റെ വിജയമെന്നാണ് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് വിധിയെക്കുറിച്ച് പറഞ്ഞത്. സിനിമയിൽ വർക്ക്‌ ചെയ്യുന്ന ഓരോ സ്ത്രീയുടെയും വിജയമെന്നാണ് സംവിധായക അഞ്ജലി മേനോൻ വിധി അറിഞ്ഞ ശേഷം പ്രതികരിച്ചത്. സിനിമയിൽ വർക്ക്‌ ചെയ്യുന്ന പെൺകുട്ടികൾക്ക് ഇനി ആഭ്യന്തര പരാതി പരിഹാര സെൽ എവിടെ എന്ന് ചോദിക്കാനുള്ള അവകാശം ആണ് ഹൈക്കോടതി നൽകിയിരിക്കുന്നതെന്നും അഞ്ജലി മേനോൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.

You May Also Like

ശെരിക്കും മിന്നൽ പ്രതാപൻ എന്ന കഥാപാത്രം ഞാൻ അല്ലായിരുന്നു ചെയേണ്ടിയിരുന്നത് ; വെളിപ്പെടുത്തലുമായി സുരേഷ് ഗോപി

ഒരുക്കാലത്ത് മലയാള സിനിമയിലെ ആക്ഷൻ ഹീറോയായിരുന്നു സുരേഷ് ഗോപി. എന്നാൽ സിനിമ ജീവിതത്തിൽ താൻ ഇടവേളയെടുക്കുകയും…

മമ്മൂട്ടി ആപ്പിൾ പോലെ സൗന്ദര്യമുള്ള വ്യക്തി, മേക്കപ്പില്ലാതെ അദ്ദേഹത്തോട് പിടിച്ചു നിൽക്കാൻ കഴിയില്ല

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരങ്ങളിൽ ഒരാളുമാണ് മെഗാസ്റ്റാർ…

വിക്രമിന്റെ ആരോഗ്യനില തൃപ്തികരം. ഇന്ന് ആശുപത്രി വിട്ടേക്കും

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ വിക്രമിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ…

ബോഡി ഷെയമിങ് ചെയ്യുന്നവരോട് തനിക്ക് ഇത് മാത്രം കാണിക്കാൻ ഉള്ളു

തെനിന്ത്യയിൽ തന്നെ ഒരുപാട് ആരാധകരുള്ള ഒരു നടിയാണ് കനിഹാ. മലയാളികൾക്ക് ഏറെ പ്രിയങ്കരി കൂടിയായ കനിഹാ…