റോഷൻ മാത്യു, ഇന്ദ്രജിത്ത് സുകുമാരൻ, അന്ന ബെൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത് മാർച്ച്‌ 11ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് നൈറ്റ്‌ ഡ്രൈവ്. റോഷൻ മാത്യുവിന്റെ ജോർജി, അന്ന ബെന്നിന്റെ റിയ, ഇന്ദ്രജിത്ത് സുകുമാരന്റെ ബെന്നി മൂപ്പൻ എന്നീവർക്കൊപ്പം പ്രേക്ഷകശ്രദ്ധ നേടിയ മറ്റൊരു കഥാപാത്രമാണ് ശ്രീവിദ്യ മുല്ലച്ചേരി അവതരിപ്പിച്ച അമ്മിണി അയ്യപ്പൻ.

ശ്രീവിദ്യ ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് നൈറ്റ് ഡ്രൈവിലെ അമ്മിണി അയ്യപ്പൻ. ചിത്രത്തിന്റെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള വഴിയാണ് ശ്രീവിദ്യ ഈ ചിത്രത്തിലേക്ക് എത്തിയത്. ചിത്രത്തിനായി ശ്രീവിദ്യ മുടി മുറിക്കുകയും ബോബ് ചെയ്യുകയും ചെയ്തിരുന്നു.

ശ്രീവിദ്യയുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ഒരു ക്യാരക്ടറാണ് അമ്മിണി അയ്യപ്പൻ. പേര് പോലെ തന്നെ അമ്മിണി ഒരു പെൺകുട്ടിയാണ് എന്നാൽ മദ്യപിക്കുന്ന, ബിവറേജിൽ ക്യൂ നിന്ന് മദ്യം വാങ്ങുന്ന ഒരു കംപ്ലീറ്റ് ടോം ബോയ് ക്യാരകടർ ആണ് അമ്മിണി അയ്യപ്പൻ.

അമ്മിണി അയ്യപ്പന് ഗേളിഷ് ലുക്ക്‌ ഒരിക്കലും വരരുതെന്ന് സംവിധായകൻ വൈശാഖിന് നിർബന്ധമുണ്ടായിരുന്നു. കഥാപാത്രത്തിനായി മുടി ബോബ് ചെയ്ത്, മുടി ചുരുളനാക്കി, മൂക്ക് കുത്തി, കണ്ണട വെച്ച് കെയർലെസായി ഷർട്ട്‌ ഇട്ട് നടക്കുന്ന അമ്മിണി അയ്യപ്പനായി കിടിലൻ മേക്കോവറിലാണ് ശ്രീവിദ്യ എത്തിയത്. ശ്രീവിദ്യ പറഞ്ഞപ്പോഴാണ് പലരും ആ വേഷം ശ്രീവിദ്യ ചെയ്തതാണെന്ന് അറിഞ്ഞത്. അത്രമാത്രം വ്യത്യാസം ഉണ്ടായിരുന്നു കാഴ്ചയിൽ ശ്രീവിദ്യയും അമ്മിണി അയ്യപ്പനും തമ്മിൽ.

നൈറ്റ്‌ ഡ്രൈവ് തന്റെ കരിയറിൽ ഒരു ബ്രേക്ക്‌ ആകുമെന്ന വിശ്വാസത്തിലാണ് ശ്രീവിദ്യ. സിനിമ കണ്ട് ഒരുപാട് പേർ വിളിച്ചതിന്റെ സന്തോഷത്തിലാണ് താരം. ഇത്തരം റോളുകളും തനിക്ക് ചെയ്യാൻ സാധിക്കും എന്ന് തെളിയിച്ചിരിക്കുകയാണ് അമ്മിണി അയ്യപ്പനിലൂടെ ശ്രീവിദ്യ. കൊല്ലത്ത് ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന കനകരാജു എന്ന ചിത്രത്തിലാണ് ശ്രീവിദ്യ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published.

You May Also Like

ലിപ് ലോക്കുമായി വീണ്ടും ദുർഗ കൃഷ്ണ, കുടുക്ക് ടീസർ വൈറൽ

അടുത്തിടെ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സിനിമയാണ് ഇന്ദ്രൻസ്, ദുർഗ കൃഷ്ണ, ധ്യാൻ ശ്രീനിവാസൻ…

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളജനത ഒന്നാകെ തേടിയ സ്റ്റാൻലിയെ കണ്ടെത്തി, സാറ്റർഡേ നൈറ്റ് ഫസ്റ്റ് ലുക്ക്‌ പുറത്ത്

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞു നിന്ന പോസ്റ്ററാണ് സ്റ്റാൻലിയെ തേടി…

ലൂസിഫർ സിനിമ എനിക്ക് അത്ര തൃപ്തിയായില്ല ; എന്നാൽ തെലുങ്കിൽ കുഴപ്പമില്ല : മനസ്സു തുറന്നു ചിരഞ്ജീവി

മോഹൻലാൽ തകർത്തുഭിനയിച്ച മലയാളത്തിലെ സൂപ്പർഹിറ്റ് ചലച്ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദറിൽ ആരാധകരിൽ ഏറെ ആവേശമാണ്…

ആ സൂപ്പർഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുന്നു, വെളിപ്പെടുത്തി ജീത്തു ജോസഫ്

മലയാള സിനിമ കണ്ട മികച്ച ഡയറക്ടർ-ആക്ടർ കോമ്പിനേഷനകുളിൽ ഒന്നാണ് മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ട്. ഈ…