ചിയാൻ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത് കഴിഞ്ഞ കുറച്ചു വർഷങ്ങളായി റിലീസിനായി കാത്തിരിക്കുന്ന ചിത്രമാണ് ധ്രുവനച്ചത്തിരം. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ചിത്രത്തിന്റെ റിലീസ് ഉടനുണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത്. ചിത്രത്തിന്റെ ഡബ്ബിങ് വിക്രം ആരംഭിച്ചു എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഋതു വർമ്മ വിക്രത്തിന്റെ നായികയായി എത്തുന്ന ചിത്രത്തിൽ ഇരുവരെയും കൂടാതെ ഐശ്വര്യ രാജേഷ്, സിമ്രാൻ, രാധികസ പാർഥിപൻ, ദിവ്യ പ്രകാശ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹാരിസ് ജയരാജ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് ജോമോൻ ടി ജോൺ ആണ്. സ്പൈ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 2016-ൽ ആരംഭിച്ചതാണ്. ചിത്രത്തിന്റെ ഒരു ടീസർ 2017 ജനുവരി 14ന് റിലീസ് ചെയ്തിരുന്നു. അതിനുശേഷം കഴിഞ്ഞ അഞ്ച് വർഷത്തോളമായി ചിത്രത്തെക്കുറിച്ച് യാതൊരുവിധ അപ്ഡേഷനുകളും ഇല്ലായിരുന്നു.

ഇപ്പോൾ ഗൗതം മേനോനോട് ചിത്രത്തിന്റെ ജോലികൾ വേഗത്തിൽ പൂർത്തിയാക്കി റിലീസ് ചെയ്യാൻ വിക്രം ആവശ്യപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. മെയ് റിലീസായി ധ്രുവനച്ചത്തിരം എത്താൻ സാധ്യതയുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്തു ഷൂട്ടിങ് പൂർത്തിയായ കോബ്ര എന്ന ചിത്രം മെയ് 26ന് റിലീസ് ചെയ്യാനാണ് ആലോചന എന്ന് ഈയിടെ സംവിധായകൻ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ, ധ്രുവനച്ചത്തിരം മേയ് റിലീസായി എത്താൻ സാധ്യത കുറവാണ്.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത മഹാനാണ് വിക്രമിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ആമസോൺ പ്രൈം വഴി റിലീസ് ചെയ്ത ചിത്രത്തിൽ വിക്രമിനെ കൂടാതെ ദ്രുവ് വിക്രം, സിമ്രാൻ, ബോബി സിംഹ തുടങ്ങിയവരും അഭിനയിച്ചിരുന്നു. വിക്രം മണിരത്നം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയൻ സെൽവൻ ഒന്നാം ഭാഗം ഈ സെപ്റ്റംബറിൽ റിലീസ് ചെയ്യുമെന്ന് കഴിഞ്ഞ ദിവസം പ്രൊഡ്യൂസേഴ്സ് ആയ ലൈക പ്രൊഡക്ഷൻസ് അനൗൺസ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പഴശ്ശിരാജ പോലൊരു പടം നിർമ്മിക്കണമെങ്കിൽ അത്രയും ഇൻവെസ്റ്റ് ചെയ്യാൻ തയ്യാറായിരിക്കണം ; ടിനി ടോം

പ്രഖ്യാപനം മുതൽ സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് വിനയൻ സംവിധാനം ചെയ്യുന്ന “പത്തൊമ്പതാം നൂറ്റാണ്ട്”. ഒരു…

ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയിൽ തമിഴ് നടൻ ധ്രുവ വിക്രമും

പാൻ ഇന്ത്യ ചലച്ചിത്ര താരമായ ദുൽഖർ സൽമാൻ നായകനായിയെത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് കിംഗ് ഓഫ്…

പ്രതിഫലം കുത്തനെ കൂട്ടി സൂപ്പർസ്റ്റാർ പ്രഭാസ്

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരമാണ് സൂപ്പർസ്റ്റാർ പ്രഭാസ്. ബാഹുബലിക്ക് ശേഷം ആണ് ഇന്ത്യൻ സിനിമയിലെ…

കെ.ജി.എഫിനെ മലർത്തിയടിക്കാൻ ദളപതി വിജയ്

ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചിത്രമാണ്…