ലാൽ നായകനായി എത്തിയ ബംഗ്ലാവിൽ ഔത എന്ന ചിത്രത്തിന്റെ സംവിധായകനും തൊണ്ണൂറുകൾ മുതൽ ഒട്ടേറെ സിനിമകളിൽ സംവിധാനസഹായിയായി പ്രവർത്തിച്ചിട്ടുള്ള ആളുമാണ് ശാന്തിവിള ദിനേശ്. യൂട്യൂബിൽ തന്റെ സിനിമ കഥകൾ പറയുന്ന ഒരു ചാനൽ ഇപ്പോൾ അദ്ദേഹം നടത്തുന്നുണ്ട്. കഴിഞ്ഞദിവസം മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയെയും മോഹൻലാലിനെയും രൂക്ഷമായി വിമർശിച്ച് ശാന്തിവിള ദിനേശ് രംഗത്തെത്തിയിരുന്നു.

ന്യൂസ് കേരളം എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ശാന്തിവിള ദിനേശ് ഇരുവരെയും രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്.

ശാന്തിവിള ദിനേശിന്റെ വാക്കുകൾ “മമ്മൂട്ടിയും മോഹൻലാലും മാറേണ്ട കാലം കഴിഞ്ഞു, ഇവർ അമിതാബച്ചനെ ഒക്കെ കണ്ടുപഠിക്കണം. എടുത്ത് പൊക്കാൻ വരെ ക്രെയിൻ വേണ്ട ഈ കാലത്ത് ഞാൻ ഇപ്പോഴും കല്യാണം കഴിക്കാത്ത 32 വയസ്സുകാരനായെ അഭിനയിക്കൂ എന്ന് പറയുന്ന മനോഭാവം ഇരുവരും മാറ്റണം. പ്രായത്തിനനുസരിച്ചുള്ള വേഷങ്ങളിലേക്ക് മാറാനോ അച്ഛൻ വേഷങ്ങളിലേക്ക് മാറാനോ ഇവർ തയ്യാറാവണം.

അമരവും വാനപ്രസ്തവും ഒക്കെ കണ്ടിട്ടാണ് ഞാൻ ഇവരെ ഇഷ്ടപ്പെട്ടത്. ഇപ്പോൾ അങ്ങനെ ഒരു സിനിമ ചെയ്യാൻ രണ്ടുപേരും തയ്യാറാകുമോ? അന്നുണ്ടായിരുന്ന മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പ്രതിഭയുടെ ഒരു അംശം പോലും ഇപ്പോൾ ഉപയോഗിക്കുന്നില്ല. ജനങ്ങൾ കണ്ടുമടുത്ത പഴകിയ രീതിയായ മുണ്ട് മടക്കി കുത്തലും സ്ലോമോഷൻ നടത്തവും ഒഴിവാക്കാൻ ഇവർ തയ്യാറാകണം. കഴിഞ്ഞ ഇരുപത് കൊല്ലമായി ഇവർ കാണിക്കുന്ന കോപ്രായങ്ങൾ കണ്ട് ജനങ്ങൾ മടുത്തു ഇരിക്കുകയാണ്. അതുകൊണ്ടാണ് തീയേറ്ററിൽ ജനങ്ങൾ കൂവുന്നത്.

ഈ എഴുപത്തിരണ്ടാം വയസ്സിലും അറുപത്തിമൂന്നാം വയസ്സിലും കല്യാണം കഴിക്കാത്ത ക്യാരക്ടർ ചെയ്യാൻ നാണമില്ലേ? റബ്ബർ മരങ്ങൾ വെട്ടാറാകുമ്പോൾ കടുംവെട്ട് വെട്ടാറില്ലേ? അതാണ് ഇരുവരുടെയും കാര്യത്തിൽ ഇപ്പോൾ നടക്കുന്നത്. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും കാര്യത്തിൽ മാക്സിമം എത്ര കോടി അടിക്കാം എന്നാണ് ആന്റണി പെരുമ്പാവൂരിന്റെയും ആന്റോ ജോസഫിന്റെയും ചിന്ത.”

ജനങ്ങൾ ഇവരുടെ പ്രായത്തിനു ചേരാത്ത കോപ്രായങ്ങൾ കണ്ടു മടുത്തെന്നും, ഇനിയും മമ്മൂട്ടിയും മോഹൻലാലും സ്വയം മനസിലാക്കി മാറാൻ തയ്യാറായില്ലെങ്കിൽ ഇതുവരെ ഉണ്ടായതിനേക്കാൾ വലിയ പരാജയങ്ങൾ നേരിടേണ്ടി വരും എന്നും ശാന്തിവിള ദിനേശ് പറയുന്നു.

Leave a Reply

Your email address will not be published.

You May Also Like

തമിഴകത്തിലെ തല അജിത്തും മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യറും കൈകോർക്കുന്നു, ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു

തമിഴകത്തിന്റെ സൂപ്പർ താരം തല അജിത്തിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ എച്ച് വിനോദ് ഒരുക്കിയ…

ഡിജോ ജോസിന്റെ അടുത്ത ചിത്രത്തിൽ മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്നു

പൃഥ്വിരാജിനേയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഡിജോ ജോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ജനഗണമന’.മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന്…

കാവ്യമാധവനെക്കാളും മിടുക്കി മഞ്ജു വാരിയർ ; കാരണം വെക്തമാക്കി ഭാഗ്യലക്ഷ്മി

ഒരുക്കാലത്ത് മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു മലയാളികളുടെ സ്വന്തം താരറാണിമാരാമാണ് മഞ്ജു വാരിയറും, കാവ്യ മാധവനും.…

ഇരയായി നിന്ന് കൊടുത്തിട്ട് പരസ്യമായി സഹായം തേടുന്നത് ശരിയല്ല : മംമ്ത മോഹൻദാസ്

മലയാള സിനിമയിലെ വനിത സംഘടനയായ ഡബ്ള്യൂ.സി.സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി മംമ്ത മോഹന്‍ദാസ് രംഗത്തെത്തിയിരിക്കുകയാണ് .…