മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ താരവും മികച്ച നടന്മാരിൽ ഒരാളുമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. 1978-ൽ തിരനോട്ടം എന്ന ചിത്രത്തിലൂടെ തന്റെ പതിനെട്ടാമത്തെ വയസ്സിൽ അഭിനയ ജീവിതം തുടങ്ങിയ മോഹൻലാൽ ഇന്ന് 44 വർഷങ്ങൾക്കിപ്പുറം തന്റെ അറുപതിയൊന്നാം വയസ്സിലും ആ യാത്ര തുടരുകയാണ്. ആദ്യമായി അഭിനയിച്ച ചിത്രം തിരനോട്ടം ആയിരുന്നെങ്കിലും മോഹൻലാൽ അഭിനയിച്ച് പുറത്തിറങ്ങിയ ആദ്യ ചിത്രം 1980-ൽ പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കളായിരുന്നു. അഭിനേതാവ് എന്നതിന് പുറമെ പ്രൊഡ്യൂസർ, ഗായകൻ, ടെലിവിഷൻ ഹോസ്റ്റ്, ഡിസ്ട്രിബൂട്ടർ എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച മോഹൻലാൽ മലയാളം കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. 5 നാഷണൽ അവാർഡുകളും 9 കേരള സ്റ്റേറ്റ് അവാർഡുകളും മോഹൻലാലിന് ലഭിച്ചിട്ടുണ്ട്.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ഫാസിൽ ചിത്രത്തിൽ ശങ്കറിന്റെ വില്ലനായി തുടങ്ങിയ മോഹൻലാലിന് അതിന് ശേഷം വന്ന ഭൂരിഭാഗം സിനിമകളിലും വില്ലൻ വേഷമാണ് ലഭിച്ചത്. അതിലെല്ലാം തന്നെ സ്ത്രീലമ്പണനായ വില്ലനായിരുന്നു എന്നതും ശ്രെദ്ധേയമാണ്. എന്തിനോ പൂക്കുന്ന പൂക്കൾ, കാളിയമർദ്ദനം, ഉയരങ്ങളിൽ തുടങ്ങിയ ചിത്രങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. എന്റെ മോഹങ്ങൾ പൂവണിഞ്ഞു, ആട്ടക്കലാശം, കളിയിൽ അല്പം കാര്യം, എന്റെ മാമാട്ടിക്കുട്ടിയമ്മക്ക്, എങ്ങനെ നീ മറക്കും തുടങ്ങിയ തുടർന്നു വന്ന ചിത്രങ്ങളിലെ റോളുകളാണ് മോഹൻലാലിനെ വില്ലൻ റോളുകളുടെ ചട്ടകൂടിൽ നിന്നും പുറത്തുകടക്കാൻ സഹായിച്ചത്. അങ്ങനെ ക്യാരക്ടർ റോളുകളും വില്ലൻ വേഷങ്ങളുമായി മുന്നോട്ട് പോയിരുന്ന മോഹൻലാലിന്റെ കരിയറിൽ വഴിതിരിവായത് എങ്ങനെ നീ മറക്കും എന്ന ചിത്രത്തിലെ ശംബു എന്ന കഥാപാത്രമായിരുന്നു. ചിത്രത്തിൽ നായകനെക്കാൾ കയ്യടി നേടിയ കഥാപാത്രമായിരുന്നു മോഹൻലാലിന്റേത്.

അതിന് ശേഷം സത്യൻ അന്തിക്കാടിന്റെ അപ്പുണ്ണി, പൂച്ചാക്കൊരു മൂക്കുത്തി, അതിരാത്രം, കരിമ്പിൻപ്പൂവിനക്കരെ തുടങ്ങി എഴുപതിലേറെ ചിത്രങ്ങളിൽ 1983 മുതൽ 86 ന്റെ തുടക്കം വരെ ക്യാറക്ടർ റോളുകൾ ചെയ്തും ചില ചിത്രങ്ങളിൽ നായകനായും മോഹൻലാൽ തിളങ്ങി. ഇതിൽ കൂടുതൽ ചിത്രങ്ങളിലും നായകന്മാരായത് മമ്മൂട്ടി ഉൾപ്പടെ ഉള്ള താരങ്ങളായിരുന്നു. അരം +അരം കിന്നരം, എന്നിഷ്ട്ടം നിന്നിഷ്ടം, ബോയിങ് ബോയിങ് തുടങ്ങിയ ചിത്രങ്ങളിലൂടെയായിയിരുന്നു മോഹൻലാൽ നായകനായത്. പ്രിയദർശൻ, സത്യൻ അന്തിക്കാട്, ഐ വി ശശി, പദ്മരാജൻ തുടങ്ങിയവരുടെയെല്ലാം ചിത്രങ്ങളിൽ പേരും പ്രശസ്തിയും പെരുമയും നേടി മോഹൻലാലിന്റെ കരിയർ തിളങ്ങിക്കൊണ്ടിരുന്നു.

1986 ജൂലൈ 16ന് ഡെന്നിസ് ജോസഫ് തിരക്കഥയെഴുതി തമ്പി കണ്ണന്താനം സംവിധാനം ചെയ്തു പുറത്തിറങ്ങിയ രാജാവിന്റെ മകൻ സൂപ്പർ ഹിറ്റ്‌ ആയി മാറിയതോടെ മോഹൻലാൽ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർന്നു. 1986 മോഹൻലാലിന്റെ കരിയറിൽ ഏറ്റവും കൂടുതൽ വിജയ ചിത്രങ്ങൾ സമ്മാനിച്ച വർഷം കൂടിയാണ്. 21 ചിത്രങ്ങളാണ് ആ വർഷം മോഹൻലാലിന്റേതായി പുറത്തുറങ്ങിയത്. താളവട്ടം, ഹലോ മൈ ഡിയർ റോങ് നമ്പർ, ദൂരെ ദൂരെ ഒരു കൂട് കൂട്ടാം, സന്മനസ്സ് ഉള്ളവർക്ക് സമാധാനം, ദേശാടനക്കിളി കരയാറില്ല, അടിവേരുകൾ, സുഖമോദേവി, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് തുടങ്ങിയ മിക്ക ചിത്രങ്ങളും വലിയ വിജയം നേടി. മികച്ച നടന് ഉള്ള ആദ്യ അവാർഡ് നേടികൊടുത്ത ടി പി ബാലഗോപാലൻ എം എ എന്ന ചിത്രവും 1986ൽ തന്നെയാണ് തിയേറ്ററുകളിൽ എത്തിയത്. 1986 മുതൽ 1990 വരെ നിരവധി വിജയച്ചിത്രങ്ങളിലൂടെ മോഹൻലാൽ തന്റെ താരസിംഹാസനം അരക്കിട്ടുറപ്പിച്ചു. ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിലെ സേതു, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ ദിവാകരൻ, വരവേൽപ്പിലെ മുരളി, സന്മനസ്സുള്ളവർക്ക് സമാധാനം എന്ന ചിത്രത്തിലെ ഗോപാലകൃഷ്ണൻ പണിക്കാർ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ അന്നത്തെ യുവാക്കൾ സ്‌ക്രീനിൽ കണ്ടത് അവരുടെ ജീവിതം തന്നെ ആയിരുന്നു.

ആ സമയങ്ങളിൽ ഇറങ്ങിയ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളായിരുന്നു ചിത്രം, ഇരുപതാം നൂറ്റാണ്ട്, ആര്യൻ തുടങ്ങിയ ആക്ഷൻ ചിത്രങ്ങളും വമ്പൻ വിജയമായിരുന്നു. മോഹൻലാലിനെ പോലെ അധോലോക നായകനായും അയലത്തെ പയ്യനായും പ്രേക്ഷകരെ കയ്യിലെടുത്ത മറ്റൊരു നടൻ ഉണ്ടോ എന്ന് സംശയം ആണ്.

എത്ര മോശം ചിത്രമാണെങ്കിലും ഒരു മോഹൻലാൽ ചിത്രം ബോക്സ്ഓഫീസിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നതിന് കാരണം മോഹൻലാൽ 1985 മുതൽ 90 വരെയുള്ള കാലഘട്ടത്തിൽ ചെയ്ത ചിത്രങ്ങളിലൂടെ നേടിയെടുത്ത പ്രേക്ഷകപ്രീതിയാണ്.

1986ൽ സൂപ്പർതാര പട്ടം നേടിയ മോഹൻലാൽ തുടർന്ന് വന്ന സിനിമകളിലൂടെ മലയാള സിനിമയിലെ തന്റെ താരസിംഹാസനം കെട്ടിപ്പടുത്തി. അതിന് ഇന്നും ഒരു കോട്ടവും തട്ടിയിട്ടില്ല. ഇന്നും തലമുറകളെ വിസ്മയിപ്പിക്കുന്ന സൂപ്പർസ്റ്റാറായി മോഹൻലാൽ തുടരുന്നു.

Leave a Reply

Your email address will not be published.

You May Also Like

ആ വേഷങ്ങൾ ചെയ്തിരുന്നെങ്കിൽ ദിലീപ് ജനപ്രിയനായകൻ എന്നതിനേക്കാൾ മുകളിൽ എത്തിയേനെ…

ദിലീപ് എന്ന നടന്റെ അഭിനയത്തെ ശരിയായി ചൂഷണം ചെയ്യാൻ കഴിഞ്ഞത് സംവിധായകൻ ടി വി ചന്ദ്രന്…

കളി കാര്യമായി – സ്ക്വിഡ് ഗെയിം മോഡൽ; യുവാവ് വെടിയേറ്റു മരിച്ചു..

സ്ക്വിഡ് ഗെയിം യഥാർത്ഥ ജീവിത ദുരന്തത്തിലേക്ക് നയിക്കുന്നു – ഉത്തര കൊറിയൻ മനുഷ്യൻ വെടിയേറ്റ് മരിച്ചു,…

സിബിഐ-5 ലോകസിനിമയിലെ ഏറ്റവും മികച്ച ത്രില്ലെറുകളിൽ ഒന്ന്, കുതിക്കുന്നത് വമ്പൻ വിജയത്തിലേക്ക്

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടിയെ നായകനാക്കി എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത്…

വയസ്സ് വെറും 25, ആറര കോടിയുടെ ആസ്തി. ഇത് തന്നെ ഞെട്ടിച്ചുകളഞ്ഞു ; മമിത ബൈജു..

വളരെ ചുരുങ്ങിയ കാലംകൊണ്ടുതന്നെ മലയാള സിനിമാ പ്രേമികൾക്ക് സുപരിചിതയായ താരമാണ് നമിത ബൈജു. സർവ്വോപരിപാലാക്കാരൻ എന്ന…