2005ൽ മണിക്കുട്ടനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന നടിയാണ് ഹണി റോസ്. തുടർന്ന് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചെങ്കിലും 2012ൽ വി കെ പ്രകാശ് സംവിധാനം ചെയ്ത പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്.

മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെയും നായികയായി അഭിനയിച്ച നായിക കൂടിയാണ് ഹണി റോസ്. മോഹൻലാലിന് ഒപ്പം കനൽ, ഇട്ടിമാണി:മെയ്ഡ് ഇൻ ചൈന, ബിഗ് ബ്രദർ എന്നീ ചിത്രങ്ങളിലും മമ്മൂട്ടിക്കൊപ്പം ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ജയറാമിനൊപ്പം സർ സി.പി, സുരേഷ് ഗോപിക്കൊപ്പം മൈ ഗോഡ്, ദിലീപിനൊപ്പം റിങ് മാസ്റ്റർ എന്നീ ചിത്രങ്ങളിൽ ഹണി റോസ് നായികയായിരുന്നു.

ഇപ്പോൾ തെലുങ്ക് സൂപ്പർ സ്റ്റാർ നന്ദമൂരി ബാലയ്യക്കൊപ്പമാണ് ഹണി അഭിനയിക്കുന്നത്. തെലുങ്കിൽ ഇതിന് മുൻപ് ഒരു ചിത്രത്തിൽ ഹണി അഭിനയിച്ചിരുന്നെങ്കിലും ആ ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഒരുപാട് നാളുകൾക്ക് ശേഷം ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ സന്തോഷമുണ്ടെന്നു പറഞ്ഞ ഹണി റോസ് ബാലയ്യക്കൊപ്പം അഭിനയിക്കാൻ സാധിച്ചത് തന്റെ ഭാഗ്യമാണെന്നും പറയുന്നു. താൻ അധികം തെലുങ്ക് ചിത്രങ്ങൾ ഒന്നും കണ്ടിട്ടില്ലെന്നും അതുകൊണ്ട് തന്നെ തെലുങ്ക് അത്ര വശമില്ലെന്നും ഇപ്പോൾ ഒരു ഇൻസ്‌ട്രേക്ടറുടെ കീഴിൽ തെലുങ്ക് പഠിക്കുന്നുണ്ടെന്നും ഹണി പറയുന്നു. ഹണിയുടെ ഈ ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും, ബാലയ്യയുടെ നായികയായാണ് ഈ ചിത്രത്തിൽ ഹണി എത്തുന്നത് എന്നാണ് സൂചന.ജയ് നായകനായെത്തുന്ന തമിഴ് ചിത്രം പട്ടാംപൂച്ചി, വൈശാഖ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം മോൺസ്റ്റർ, വരാൽ എന്നിവയാണ് ഹണി റോസിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

നടിപ്പിൻ നായകന് മികച്ച നടനുള്ള നാഷണൽ അവാർഡ്, അർഹതയ്ക്കുള്ള അംഗീകാരം എന്ന് പ്രേക്ഷകർ

ഇന്ന് നാഷണൽ ഫിലിം അവാർഡ് പ്രഖ്യാപിച്ചപ്പോൾ എല്ലാവരും ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കിയിരുന്ന ഒരു കാറ്റഗറി…

നിത്യാ മേനോൻ ഇനി തന്റെ പുറകെ വന്നാലും സ്വീകരിക്കില്ല എന്ന് സന്തോഷ്‌ വർക്കി

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഉദയ കൃഷ്ണയുടെ തിരക്കഥയിൽ ഒരുക്കിയ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യൂ…

അന്താരാഷ്ട്ര തലത്തിൽ സിനിമകൾ നിർമ്മിക്കാൻ ഒരുങ്ങി ആശിർവാദ് സിനിമാസ്

സിനിമാ പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഒന്നടങ്കം കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബറോസ്.ചിത്രത്തിന്റെ പുതിയ അപ്ഡേഷനുകൾ…

സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്കുള്ള യാത്രയിലാണ് മമ്മൂട്ടി ; ഷൈൻ ടോം ചാക്കോ

മലയാളസിനിമയിൽ നിന്ന് മലയാളികൾക്ക് ഒഴിച്ചു മാറ്റി നിർത്താൻ കഴിയാത്ത ഒരു നടനായി ഷൈൻ ടോം ചാക്കോ…