ദളപതി വിജയിയെ നായകനാക്കി പ്രശസ്ത തെലുങ്ക് സംവിധായകൻ വംശി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായികയായെത്തുന്നത് രശ്മിക മന്ദാനയാണെന്ന് ലഭിക്കുന്ന വാർത്തകൾ. തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം വിജയിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ്. വിജയ് ഈ സിനിമയിൽ ഇരട്ട വേഷത്തിൽ എത്തുമെന്നും അതിൽ ഒരു കഥാപാത്രം മാനസിക വൈകല്യം ഉള്ള കഥാപാത്രം ആയിരിക്കും എന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു

. തെലുങ്കിലെ നാച്ചുറൽ സ്റ്റാർ എന്നറിയപ്പെടുന്ന നാനിയും ഈ സിനിമയിൽ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് വിവരം. ബോളിവുഡിൽ നിന്നും ടോളിവുഡിൽ നിരവധിപേരെ പരിഗണിച്ച ശേഷമാണ് നായികയായി രശ്മികയെ തെരഞ്ഞെടുത്തത് എന്നാണ് വാർത്തകൾ. നിലവിൽ ഡോക്ടർ എന്ന സിനിമയ്ക്ക് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ബീസ്റ്റ് ആണ് ദളപതി വിജയിയുടേതായി ഇനി പുറത്തിറങ്ങാൻ ഉള്ള ചിത്രം.

പൂജ ഹെഗ്ഡെ നായികയായെത്തുന്ന ചിത്രത്തിൽ സെൽവരാഘവൻ, അപർണ ദാസ്, ഷൈൻ ടോം ചാക്കോ, റെഡിങ് കിങ്ശേലി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം ഏപ്രിൽ മാസം തീയേറ്ററുകളിൽ എത്തും. പ്രഭാസ് നായകനായെത്തുന്ന രാധേ ശ്യാം ആണ് പൂജ ഹെഗ്ഡെയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രം ഈ മാസം 11ന് തിയേറ്ററിലെത്തും.

മലയാളത്തിലെ പ്രിയ താരം ജയറാമും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ജയറാമിനെ കൂടാതെ ഭാഗ്യശ്രീ, സാഷ ചെത്രി, റിദ്ധി കുമാർ, ജഗപതി ബാബു, മുരളി ശർമ, കുണാൽ റോയ് കപൂർ, സത്യൻ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. വംഷി ചിത്രത്തിനുശേഷം ദളപതി വിജയ് അഭിനയിക്കുന്നത് കമൽഹാസൻ നായകനായെത്തുന്ന വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് എന്നാണ് വാർത്തകൾ. തിയേറ്ററുകളിൽ എന്നും തരംഗമാവാവാറുള്ള വിജയ് ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് സിനിമാസ്വാദകരും വിജയ് ആരാധകരും.
