മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ബിഗ് ബി-ക്ക് ശേഷം അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപർവ്വം. ദേവദത്ത് ഷാജിയും അമൽ നീരദും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റ സംഭാഷണം എഴുതിയിരിക്കുന്നത് ആർ ജെ മുരുകനാണ്. രവിശങ്കർ ആണ് അഡിഷണൽ സ്ക്രീൻപ്ലേ കൈകാര്യം ചെയ്തിരിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ഈ ചിത്രത്തിന്റെ നിർമ്മാണം അമൽനീരദ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ അമൽ നീരദ് തന്നെയാണ് പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്.

മാർച്ച് മൂന്നിന് തിയേറ്ററിലെത്തിയ ചിത്രം വലിയ പ്രേക്ഷക പ്രതികരണമാണ് നേടിയെടുത്തത്. ചിത്രം അഞ്ചു ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിൽ ഇടം നേടുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ഭീഷ്മപർവം. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ ആണ് ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിൽ എത്തിയ മലയാള ചിത്രം.

അതേസമയം യുഎഇയിലെ വീക്കെൻഡ് കളക്ഷനിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം ആയി മാറിയിരിക്കുകയാണ് ഭീഷ്മപർവ്വം. ഒന്നാമത് ഉണ്ടായിരുന്ന ലൂസിഫറിനെ ആണ് ഭീഷ്മ മറികടന്നത്. അതോടൊപ്പം ഹോളിവുഡ് ചിത്രം ബാറ്റ്മാനെയും യുഎഇയിലെ വീക്കെൻഡ് കളക്ഷനിൽ ഭീഷ്മ തകർത്തെറിഞ്ഞു. മലയാള സിനിമയുടെ ചരിത്രത്തിൽ വളരെ അപൂർവമായാണ് ഒരു ചിത്രം ഹോളിവുഡ് ചിത്രത്തോട് മത്സരിച്ച് വിജയിക്കുന്നത്.

കേരളത്തിൽ വലിയ പ്രേക്ഷക പിന്തുണ നേടി കൊണ്ട് ഭീഷ്മപർവ്വം പ്രദർശനം തുടരുകയാണ്. റിലീസ് ദിനത്തിൽ നാനൂറിലേറെ സ്ക്രീനുകളിലായി 1800 ഓളം ഷോകൾ കളിച്ച ഭീഷ്മ നാലാം ദിനമായ ഞായറാഴ്ച അറുനൂറിനടുത്തു സ്ക്രീനുകളിൽ ആണ് പ്രദർശനം നടത്തിയത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം കേരളത്തിലെ തിയേറ്ററുകളിൽ ഇത്രയധികം ആവേശവും ആളുകളെ കൊണ്ടുവന്ന ചിത്രവും ഉണ്ടായിട്ടില്ലെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാർ അഭിപ്രായപ്പെട്ടു.

സുഷിൻ ശ്യാം സംഗീതം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ വമ്പൻ താരനിരയും അണിനിരന്നിരുന്നു. സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, കെ പി എ സി ലളിത, നെടുമുടി വേണു, സുദേവ് നായർ, നാദിയ മൊയ്തു, ശ്രിന്ദ, ശ്രീനാഥ് ഭാസി, അനഘ, മാലാ പാർവതി, അനസൂയ ഭരദ്വാജ്, അബുസലിം, ധന്യ അനന്യ, പോളി വിൽസൺ, കോട്ടയം രമേശ്, വീണ നന്ദകുമാർ, ലെന, ഹാരിസ് ഉത്തമൻ, ഷെബിൻ ബെൻസൺ, ജിനു ജോസഫ്, ഗീതി സംഗീത തുടങ്ങിയവരും അഭിനയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ബോക്സോഫീസിൽ കൊടുംങ്കാറ്റായി മാറി ദളപതി വിജയിയുടെ ബീസ്റ്റ്

ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചെയ്ത്…

ലൂസിഫറിനെയും ബാഹുബലിയെയും തൂക്കിയടിച്ചു മമ്മൂട്ടി ചിത്രം ഭീഷ്മ

മാർച്ച് 3 ന് തിയേറ്ററുകളിൽ എത്തിയ മലയാളം താരം മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ഭീഷ്മ…

3 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലേക്ക് ; കുതിപ്പ് തുടർന്ന് ‘തല വിളയാട്ടം’

വര്ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഇപ്പോൾ ആരാധകരുടെ പ്രിയപ്പെട്ട തലയുടെ ഒരു ചിത്രം തിയ്യേറ്ററുകളിൽ എത്തിയിരിക്കുന്നത്. വിശ്വാസം…

ബോക്സോഫീസിൽ കാട്ടുതീ പടർത്തി റോക്കി ഭായി, നാല് ദിവസം കൊണ്ട് ആഗോളതലത്തിൽ നേടിയത്

റോക്കിങ് സ്റ്റാർ യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ഇന്ത്യ ഒട്ടാകെ തരംഗം ആയി…