സാരംഗ് ജയപ്രകാശ്, ലിജോ പാണാടൻ എന്നിവരുടെ തിരക്കഥയിൽ ഔസേപ്പച്ചൻ മൂവി ഹൗസിന്റെ ബാനറിൽ ഔസേപ്പച്ചൻ വാളക്കുഴി നിർമ്മിച്ച് ഒമർ ലുലു സംവിധാനം ചെയ്തു 2019 ഫെബ്രുവരി 14ന് പുറത്തിറങ്ങിയ ചിത്രമാണ് ഒരു അഡാർ ലൗ. ഹൈസ്കൂൾ പ്രണയം പറയുന്ന ഈ ചിത്രത്തിൽ അരുൺ എ കുമാർ, നൂറിൻ ഷെരീഫ് എന്നിവരെ ആയിരുന്നു ആദ്യം നായിക-നായകൻമാരായി നിശ്ചയിച്ചിരുന്നത്. എന്നാൽ 2018 പ്രണയദിനത്തിൽ ഇറങ്ങിയ ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ ഒരു രംഗം മൂലം ചിത്രം ലോകശ്രദ്ധ നേടി

. ഇത് തിരക്കഥയിൽ മാറ്റങ്ങൾ വരുത്താൻ നിർമാതാക്കളെ പ്രേരിപ്പിച്ചു. ഇത് ചിത്രത്തിന്റെ നിർമാണം വൈകിപ്പിക്കുകയും മാണിക്യമലരായ പൂവി എന്ന ഗാനത്തിലൂടെ ലോക ശ്രദ്ധ നേടിയ പ്രിയ വാര്യരെയും, റോഷൻ അബ്ദുൽ റഹൂഫിനേയും നായിക-നായകന്മാരാക്കുകയും ചെയ്തു.

ചിത്രത്തിലെ ഗാനങ്ങളെല്ലാം വലിയ പ്രേക്ഷക ശ്രദ്ധ ആകർഷിക്കുകയും ടീസർ അതുവരെ ഉണ്ടായിരുന്ന മലയാള സിനിമയിലെ സകല റെക്കോർഡുകളും ഭേദിച്ച് വ്യൂസിലും ലൈക്കിലും ഒന്നാമത് എത്തുകയും ചെയ്തു. 2019 ഫെബ്രുവരി പതിനാലിന് റിലീസിന് എത്തിയ ചിത്രം അതേ പേരിൽ തന്നെ മൊഴിമാറ്റി തമിഴിലും കിർക്ക് ലൗ സ്റ്റോറി എന്നപേരിൽ കന്നഡയിലും ലവേഴ്സ് ഡേ എന്ന പേരിൽ തെലുങ്കിലും റിലീസ് ചെയ്തു.

ഇപ്പോൾ ചിത്രത്തെക്കുറിച്ച് പുതിയൊരു വിവരവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന് സംവിധായകൻ കൂടിയായ ഒമർ ലുലു. ഓ ടി ടി പ്ലാറ്റ്ഫോമിൽ ഏറ്റവും കൂടുതൽ പേർ കണ്ട മലയാള സിനിമ ഒരു അടാർ ലവ് ആണെന്നാണ് ഒമർ ലുലു അവകാശപ്പെടുന്നത്. ഇതുവരെ 225 മില്യണിലേറെ ആളുകൾ ചിത്രം കണ്ടു കഴിഞ്ഞു എന്ന് ഒമർ ലുലു പറയുന്നു.
