സൗബിൻ ഷാഹിറും മമ്ത മോഹൻദാസും പ്രധാന വേഷങ്ങളിലെത്തിയ മ്യാവു എന്ന സിനിമയ്ക്ക് ശേഷം ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. സോളമന്റെ തേനീച്ചകൾ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജോജു ജോർജ് ആണ് നായകനായെത്തുന്നത്.

എൽ ജെ ഫിലിംസിന്റെ ബാനറിൽ ലാൽ ജോസ് തന്നെ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പി ജി പ്രഗീഷ് ആണ്. ലാൽ ജോസ്-ബിജു മേനോൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 41 എന്ന സിനിമയ്ക്ക് ശേഷം ലാൽ ജോസും പി ജി പ്രഗീഷും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം എന്നത് ഇതിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് വിദ്യാസാഗർ ആണെന്നുള്ളതാണ്.

പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിന് ശേഷം നീണ്ട ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് ലാൽ ജോസും വിദ്യാസാഗറും ഒരു ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നത്. ഒരു മറവത്തൂർ കനവ്, ചന്ദ്രനുദിക്കുന്ന ദിക്കിൽ, രണ്ടാം ഭാവം, മീശ മാധവൻ, പട്ടാളം, രസികൻ, ചാന്തുപൊട്ട്, മുല്ല, നീലത്താമര, സ്പാനിഷ് മസാല, ഡയമൻഡ് നെക്‌ളേസ്‌ എന്നീ ലാൽ ജോസ് ചിത്രങ്ങളുടെ സംഗീതം നിർവഹിച്ചിരിക്കുന്നത് വിദ്യാസാഗറാണ്.

ജോജുവിനെ കൂടാതെ മഴവിൽ മനോരമ ചാനലിൽ സംപ്രേക്ഷണം ചെയ്ത നായിക നായകൻ റിയലിറ്റി ഷോയിലെ വിജയികളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അജ്മൽ സാബു ചായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് രഞ്ജൻ എബ്രഹാം കൈകാര്യം ചെയ്യുന്നു. ചിത്രത്തിനായി ഒത്തിരി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകരും ആരാധകരും. ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും.

Leave a Reply

Your email address will not be published.

You May Also Like

മോഹൻലാൽ സിനിമകൾ ഇനി കേരളത്തിൽ ഓടിക്കില്ലെന്ന് റോബിൻ ആർമി, ഞെട്ടി മലയാളികൾ

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ്…

അഭിനയ കലയുടെ പകരം വെക്കാനില്ലാത്ത അഞ്ച് ദശാബ്ദങ്ങൾ; മമ്മൂക്കയുടെ 51 വർഷങ്ങൾ

മലയാളത്തിന്റെ അഭിനയകുലപതിയുടെ വെള്ളിത്തിരയിലെ 51 വർഷങ്ങൾ. മലയാള സിനിമയിൽ 51 വർഷങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ട്…

‘അടിപൊളി ലെവല്‍.. രോമം എണീച്ച് നില്‍ക്കുന്ന ദിവസം’; വിജയുടെ ബീസ്റ്റ് ആഘോഷമാക്കി ആരാധകര്‍.

ബീസ്റ്റ് റീവ്യൂ. ദളപതിയുടെ ഒരു ONE MAN ഷോ. മൊത്തത്തിൽ Average. ഒരു അന്താരാഷ്ട്ര തീവ്രവാദ…

താരജാഡകൾ ഇല്ലാതെ മോഹൻലാൽ, വൈറലായി യുവ സംവിധായകയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ്…