ദൃശ്യം എന്ന മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ചിത്രത്തിനുശേഷം മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ അനൗൺസ് ചെയ്ത ചിത്രമായിരുന്നു റാം. ദൃശ്യം റിലീസ് ചെയ്ത് ഏതാണ്ട് ആറു വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്. 2019 ഡിസംബറിൽ അനൗൺസ് ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗ് 2020 ജനുവരിയിൽ തുടങ്ങി. എറണാകുളം, ധനുഷ്കോടി, ഡൽഹി, എന്നിവിടങ്ങളിലായി ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ചിത്രത്തിന്റ രണ്ടാം ഷെഡ്യൂൾ യുകെയിൽ തുടങ്ങാൻ ഇരിക്കെയായിരുന്നു കോവിഡ് പ്രതിസന്ധി മൂലം ഷൂട്ടിംഗ് നിർത്തി വയ്ക്കേണ്ടി വരുന്നത്.

പിന്നീട് രണ്ടു വർഷങ്ങളായി ചിത്രത്തെക്കുറിച്ച് യാതൊരു വിവരങ്ങളും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ചിത്രത്തെക്കുറിച്ച് പ്രേക്ഷകരെയും മോഹൻലാൽ ആരാധകരെയും ഒരുപോലെ ആവേശഭരിതരാക്കുന്ന ഒരു വിവരം പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്ദ്രജിത്ത് സുകുമാരൻ. തന്റെ പുതിയ ചിത്രമായ നൈറ്റ് ഡ്രൈവിന്റെ റിലീസിനോട് അനുബന്ധിച്ച് ഒരു സ്വകാര്യ ചാനലിന് കൊടുത്ത ഇന്റർവ്യൂവിൽ അവതാരകൻ റാമിനെ പറ്റി ചോദിച്ചപ്പോഴാണ് ഇന്ദ്രജിത്ത് സുകുമാരൻ ഇക്കാര്യം പറഞ്ഞത്. റാമിന്റെ ആദ്യ ഷെഡ്യൂൾ 2020 ആദ്യമാസങ്ങളിൽ തീർന്നത് ആണെന്നും രണ്ടാം ഷെഡ്യൂൾ ആരംഭിക്കാനിരിക്കെ കോവിഡ് മൂലം ഷൂട്ടിംഗ് നിർത്തിവെക്കേണ്ടി വന്നതാണെന്നും, ഈ വരുന്ന ജൂണിൽ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ യുകെയിൽ ആരംഭിക്കാൻ പോവുകയാണെന്നും ഇന്ദ്രജിത്ത് പറഞ്ഞു.

ചിത്രത്തിനായി ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് മിഷൻ ഇംപോസിബിൾ സിനിമയുടെ ഡയറക്ടർ ആയിരിക്കുമെന്ന് ഇന്ദ്രജിത്ത് കൂട്ടിച്ചേർത്തു. ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രത്തിൽ മോഹൻലാലിന്റെ നായികയായെത്തുന്നത് തെന്നിന്ത്യൻ താര സുന്ദരി തൃഷയാണ്. ഇവരെക്കൂടാതെ സിദ്ധിഖ്, സായികുമാർ, സുരേഷ് ചന്ദ്ര മേനോൻ, ആദിൽ ഹുസൈൻ, ദുർഗ കൃഷ്ണ, അഞ്ജലി നായർ, ലിയോണ ലിഷോയ്, അനന്ദ് മഹാദേവൻ, ജി. സുരേഷ്കുമാർ, ഷോബി തിലകൻ, സന്തോഷ് കീഴാറ്റൂർ, ഹിമ ശങ്കർ, ചന്തുനാഥ് ജി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

അഭിഷേക് ഫിലിംസ്‌, പാഷൻ സ്റ്റുഡിയോസ് എന്നീ ബാനറിൽ രമേശ് പി. പിള്ളെ, സുധൻ എസ്.പിള്ളെ, ഗണേഷ് വി. പിള്ള എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സതീഷ് കുറുപ്പാണ്. വി എസ് വിനായക് എഡിറ്റിങ്ങും വിഷ്ണു ശ്യാം സംഗീതവും കൈകാര്യം ചെയ്യുന്നു. കോവിഡ് പ്രതിസന്ധികൾക്കിടയിൽ മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ രണ്ടു ചിത്രങ്ങൾ പൂർത്തിയായിരുന്നു. വമ്പൻ വിജയം നേടിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം-2, 12th മാൻ എന്നീ ചിത്രങ്ങളാണ് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പൂർത്തിയായ ചിത്രങ്ങൾ.

ഇതിൽ ദൃശ്യം -2 2020 ഫെബ്രുവരി 19-ഇന് ആമസോൺ പ്രൈം വീഡിയോ വഴി റിലീസ് ആവുകയും ലോകത്താകമാനമുള്ള പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച അഭിപ്രായങ്ങൾ നേടിയെടുക്കുകയും ചെയ്തു. 12th മാൻ മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ ഹോട്സ്റ്റാർ റിലീസ് ആയി എത്തും എന്നാണ് വിവരം. ദൃശ്യം, ദൃശ്യം-2 എന്നീ ചിത്രങ്ങളുടെ വമ്പൻ വിജയത്തിന് ശേഷം മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങുന്ന സിനിമകൾ ആയതുകൊണ്ടുതന്നെ റാമിനും, 12th മാനും വേണ്ടി വലിയ പ്രതീക്ഷയോടെയാണ് ആരാധകരും പ്രേക്ഷകരും കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഞെട്ടിച്ച് ബീയൊണ്ട് ദി സെവൻ സീസ്‌, ഇത് ഒരു വിസ്മയ ചിത്രം

കഴിഞ്ഞ ദിവസം കേരളത്തിലെ തിയേറ്ററുകളിൽ എത്തിയ ഒരു ചിത്രം ആണ് ബീയൊണ്ട് ദി സെവൻ സീസ്‌.…

വിജയ് ആരാധകർ പാൽ മോഷ്ടിക്കുന്നു എന്ന് പരാതിയുമായി തമിഴ്നാട് മിൽക്ക് ഡീലേഴ്‌സ് എംപ്ലോയീസ് അസോസിയേഷൻ

ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചിത്രമാണ്…

ദുൽക്കർ സൽമാൻ ചിത്രം കിംഗ് ഓഫ് കോത ഓഗസ്‌റ്റോടെ തിയ്യറ്ററുകളിലേക്ക്

ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രം കിംഗ് ഓഫ് കോത ഓഗസ്റ്റ് അവസാനത്തോടെ തിയേറ്ററുകളിലെത്തുമെന്നാണ് ഏറ്റവും പുതിയ…

മമ്മുട്ടിയെയും മോഹൻലാലിനെയും നായകന്മാരാക്കി ബിഗ് ബഡ്ജറ്റ് സിനിമയെടുത്താൽ മുടക്കുമുതൽ പോലും തിരിച്ചു പിടിക്കാൻ പാടാണ്, കാരണം വെളിപ്പെടുത്തി നിർമ്മാതാവ്

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരാണ് മെഗാസ്റ്റാർ മമ്മൂട്ടിയും കംപ്ലീറ്റ് ആക്ടർ മോഹൻലാലും. ഏതാണ്ട്…