സ്റ്റാർ മാജിക്, ടമാർ പഠാർ എന്നീ പരിപാടികളിലൂടെ ലക്ഷക്കണക്കിന് മലയാളി പ്രേക്ഷകരുടെ പ്രിയ അവതാരികയായി മാറിയ ആളാണ് ലക്ഷ്മി നക്ഷത്ര. ചിന്നു എന്ന് ആരാധകർ വിളിക്കുന്ന ലക്ഷ്മി നക്ഷത്രക്ക് ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലുമായി ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. ലക്ഷ്മി നക്ഷത്ര യൂട്യൂബിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും പങ്കുവയ്ക്കുന്ന വീഡിയോസും ഫോട്ടോസും വിശേഷങ്ങളും ആരാധകർക്കിടയിൽ വളരെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്.

മികച്ച അവതാരകയ്ക്ക് ഉള്ള പുരസ്കാരങ്ങൾ ഒരുപാട് തവണ നേടിയിട്ടുള്ള ലക്ഷ്മി നക്ഷത്രയെ ഒന്നു കാണാനായി വർഷങ്ങളായി കാത്തിരിക്കുന്ന നിരവധി ആരാധകരാണുള്ളത്. നിരവധി തവണ ആരാധകർക്കൊപ്പമോ ആരാധകരെ പറ്റിയുള്ള വീഡിയോസ് ലക്ഷ്മി നക്ഷത്ര സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.ഇപ്പോൾ ലക്ഷ്മി നക്ഷത്ര പങ്കുവെച്ച ഒരു പുതിയ വീഡിയോ വൈറലായിരിക്കിക്കുകയാണ്. തന്റെ ചിത്രം നെഞ്ചിൽ പച്ചകുത്തിയ ഒരു ആരാധകന്റെ വീഡിയോ ആണ് ലക്ഷ്മി ഇത്തവണ പങ്കുവെച്ചിരിക്കുന്നത്.

തന്റെ മുഖം പച്ചകുത്തിയതിൽ ഒരുപാട് നന്ദി ഉണ്ടെന്ന് ഇതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത പോസ്റ്റിൽ ലക്ഷ്മി നക്ഷത്ര പറയുന്നു. ആരാധകന്റെ പേര് മെൻഷൻ ചെയ്യാൻ സാധിക്കാത്തതിൽ ഒരുപാട് വിഷമമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാടുപേർ കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട്. ആരാധകരുടെ ഇത്ര മോശം പ്രവണതകൾ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുത് എന്ന് ചിലർ അഭിപ്രായപ്പെട്ടു.

ആരാധനയുടെ പുറത്ത് സ്വന്തം ദേഹത്ത് ഇങ്ങനെ താരങ്ങളുടെ ചിത്രം പച്ചകുത്തുന്ന തീർത്തും വൈകൃതം ആയ ഈ പ്രവണത ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത ഒന്നാണെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. ഇങ്ങനെ വീഡിയോ ഷെയർ ചെയ്യുന്നത് വീണ്ടും കുറേ പേരു കൂടി ഇങ്ങനെ പച്ചകുത്തുന്നതിന് ഒരു പ്രോത്സാഹനമായി കണക്കാക്കുമെന്ന് ഒത്തിരി ആളുകൾ കമന്റ് ചെയ്തു. എന്നാൽ സ്വന്തം ശരീരത്തിൽ ഒരാൾ പച്ചകുത്തുന്നതിന് ബാക്കി ആളുകൾക്ക് എന്താണ് പ്രശ്നം എന്നാണു കുറേ പേരുടെ ചോദ്യം?