മൊഹാലിയിൽ നടന്ന ഒന്നാം ടെസ്റ്റിനിടെ ഇന്ത്യയുടെയും ശ്രീലങ്കയുടെയും കളിക്കാർ സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന്റെ സ്മരണയ്ക്കായി കറുത്ത ബാൻഡ് ധരിച്ച് കളിക്കാനിറങ്ങി. ഷെയ്ൻ വോണിന്റെയും റോഡ്‌നി മാർഷിന്റെയും (ഇന്നലെ അന്തരിച്ച) സ്മരണയിൽ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം കളി പുനരാരംഭിക്കുന്നതിന് മുമ്പ് കളിക്കാർ രണ്ട് മിനിറ്റ് നിശബ്ദത ആചരിച്ചു. വെള്ളിയാഴ്ച തായ്‌ലൻഡിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ഷെയ്ൻ വോൺ (52) അന്തരിച്ചത്.

അദ്ദേഹത്തിന്റെ വിയോഗം ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ചിരുന്നു. ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരണപ്പെട്ടത്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ്റ് പ്രേമികളും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. ക്രിക്കറ്റ്റ് ലോകത്തിനു വളരെ മികച്ച ഒരു താരത്തെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ആസ്ട്രേലിയൻ ക്രിക്കറ്റിന്റെ മുൻകാല പ്രചാരകരിൽ പ്രധാന കളിക്കാരനും ഒരു പേര് കേട്ട സ്പിന്നറും കൂടിയാണ് ഷെയിൻ`വോൺ.

“ജീവിതം ചഞ്ചലവും പ്രവചനാതീതവുമാണ്. ഞാൻ ഇവിടെ അവിശ്വാസത്തിലും ഞെട്ടലിലും നിൽക്കുന്നു.” എന്നാണു മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഇതിനെ കുറിച്ച് പ്രതികരിച്ചത്. മറ്റു പല ഇന്ത്യൻ ക്രിക്കറ്റെർമാരും തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ അത്യോപചാരം അർപ്പിച്ചു. “ഷെയ്ൻ വോണിന്റെ മരണവാർത്ത കേട്ട് തീർത്തും തകർന്നുപോയി. നമ്മുടെ ക്രിക്കറ്റ് ലോകത്ത് ഇത് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ മൂന്ന് മക്കളെയും പ്രിയപ്പെട്ടവരെയും അനുശോചനം അറിയിക്കുന്നു. ” എന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഈ വാർത്തയോട് പ്രതികരിച്ചത്. ഇന്നലെ അന്തരിച്ച റോഡ്‌നി മാർഷിനും ഷെയ്ൻ വോണിനുമായി ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം കളി തുടങ്ങുന്നതിന് മുമ്പ് ഒരു മിനിറ്റ് മൗനം ആചരിച്ചിരുന്നു .

ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് കൈയിൽ കറുത്ത ബാൻഡ് ധരിച്ചാണ് കളിയ്ക്കാൻ ഇറങ്ങിയത്. ഓസ്‌ട്രേലിയക്ക് വേണ്ടി കളിച്ച 145 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 708 വിക്കറ്റുകളാണ് ഷെയ്ൻ വോൺ നേടിയത്. 194 ഏകദിനങ്ങളിൽ നിന്ന് 293 ഏകദിന വിക്കറ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) ഉദ്ഘാടന സീസണിൽ രാജസ്ഥാൻ റോയൽസ് വിജയിക്കുന്നതിനുള്ള പ്രധാന കാരണം വോണിന്റെ ക്യാപ്റ്റൻസിയായിരുന്നു. ക്രിക്കറ്റ്റ് ലോകത്തിനു എന്തായാലും തീർത്താൽ തീരാത്ത ഒരു നഷ്ടമാണ് ഷെയിൻ വോൺ ന്റെ വിയോഗത്തോടെ ഉണ്ടായിരിക്കുന്നത്.നാല് സുഹൃത്തുക്കൾ 20 മിനിറ്റോളം ജീവൻ രക്ഷിക്കാൻ ശ്രമിച്ചിട്ടും ഷെയിൻ വോൺ നെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നു തായ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലെഗ്-സ്പിന്നിന്റെ കലയെ പുനരുജ്ജീവിപ്പിച്ചതിന് അംഗീകാരം ലഭിച്ച വോൺ, 1992 ൽ ഇന്ത്യയ്‌ക്കെതിരെ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു, പിന്നീട് നീണ്ട 15 വർഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ചപ്പോഴേക്കും, കളിയിലെ മികച്ചവരിൽ ഒരാളായി അദ്ദേഹം മാറിക്കഴിഞ്ഞിരുന്നു മികച്ച ആരാധക പിന്തുണയും ഷെയിൻ വോൺ എന്ന കളിക്കാരന് ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *