വളരെ കാലത്തെ കാത്തിരിപ്പിന് ശേഷം അങ്ങനെ ആ ദിവസം വന്നിരിക്കുകയാണ് മൈക്കിളും പിള്ളേരും വേട്ടക്കിറങ്ങുന്ന ദിവസം. ഭീഷ്മ പറവാൻ എന്ന മമ്മൂട്ടി ചിത്രം ഇന്ന് മുതൽ തിയ്യേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടങ്ങിക്കഴിഞ്ഞിരുന്നു. അടുത്തിടെ തിയ്യേറ്ററുകളിൽ 100 ശതമാനം ഒക്കുപേൻസി അനുവദിച്ചിരുന്നു. ശരിയായ സമയത്താണ് ഇന്ന് തിയ്യേറ്ററുളികളിൽ മൂന്നു മലയാളി മുൻനിര നായകന്മാരുടെ ചിത്രങ്ങളായ ഭീഷ്മപർവം , ഹേ സിനാമിക, നാരദൻ എന്നിങ്ങനെയുള്ള ചിത്രങ്ങൾ ഇന്ന് റിലീസ് ആയിരിയ്ക്കുന്നത്.

ഒട്ടേറെ നാളുകളുടെ കാത്തിരിപ്പിന് ശേഷമാണ് ഒരു മമ്മൂട്ടി ചിത്രം തിയ്യേറ്ററുകളിൽ ആഘോഷിക്കാനെത്തുന്നത്. അതുപോലെ തന്നെ അമൽ നീരദ് എന്ന ഒരു സംവിധായകന്റെ വര്ഷങ്ങള്ക്കു ശേഷം ബിഗ് ബി ക്കു ശേഷം മമ്മൂക്കയെ വച്ച് ചെയ്യുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മമ്മൂക്കയുടെ ബോക്സ് ഓഫീസിൽ കീഴടക്കാനുള്ള ഒരു തിരിച്ചു വരവ് തന്നെയായിരിക്കും ഈ ചിത്രം എന്നതാന് ഭീഷ്മ പർവ്വം പ്രേക്ഷകർക്ക് നൽകുന്ന വാനോളമുള്ള പ്രതീക്ഷകൾ. പഴയ കാലത്തെ കൊച്ചിയുടെ കഥയാണ് ചിത്രത്തിൽ അമൽ നീരദ് പറയാൻ ശ്രമിച്ചിരിക്കുന്നത്.

മൈക്കിൾ എന്ന തല മൂത്ത ഗ്യാങ്സ്റ്റർ കഥാപാത്രട്രത്തിന്റെ തനിമ ഒട്ടും നഷ്ടപ്പെടാതെ സ്‌ക്രീനിലെത്തിക്കുവാൻ അമൽ നീരദ് എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെ പറയാം. മമ്മൂക്കയുടെ സ്ക്രീൻ പ്രെസെന്സ തന്നെയാണ് ചിത്രത്തിൽ എടുത്തു പറയേണ്ടത്. നല്ല സംവിധായകരുടെ കൂടെ പ്രവർത്തിക്കുമ്പോൾ മമ്മൂക്കയുടെ ചിത്രങ്ങളുടെ റിസൾട്ട് വേറെ തന്നെയായിരിക്കും എന്നതിന്റെ ഉത്തമ ഉദാഹരണം തന്നെയാണ് ഭീഷ്മപർവം എന്ന ഈ ചിത്രം. കഥ കൊണ്ടും ഛായാഗ്രഹണത്തിലെ മികവുകൊണ്ടും എന്തുകൊണ്ടും അമൽ നീരദ് കയ്യൊപ്പു പതിഞ്ഞ ഒരു ചിത്രം എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.

ചിത്രം കണ്ടിറങ്ങുന്നവരുടെ പ്രതികരണങ്ങളും അത്തരത്തിൽ തന്നെയാണ്, സൗബിനും ഭാസിയും ജിനു ജോസഫ് ശ്രിന്ദ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാണ്. ഓരോ ചെറിയ വേഷത്തിൽ വന്നുപോകുന്നവർ പോലും തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കിയിരിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത. ശരിക്കും അക്ഷരാർത്ഥത്തിൽ മമ്മൂക്കയുടെ വിളയാട്ടം തന്നെയാണ് ചിത്രം. എല്ലാവരും ഒരുപാട് പ്രതീക്ഷകൾ പ്രകടിപ്പിച്ച ചിത്രമാണ് ഭീഷ്മപർവം. അതുകൊണ്ടു തന്നെ ആ പ്രതീക്ഷകൾ എല്ലാം നിലനിർത്തുമോ എന്നതായിരുന്നു പ്രേക്ഷകരുടെയും ചലച്ചിത്ര പ്രവർത്തകരുടെയും ആശങ്കകൾ എന്നാൽ, അതിനെയെല്ലാം വെല്ലുന്ന രീതിയിലുള്ള പ്രകടനമാണ് താരങ്ങളെല്ലാം ചിത്രത്തിൽ കാഴ്ച വച്ചിട്ടുള്ളത്. അമൽ നീരദ് ചിത്രങ്ങളുടെ ആരാധാകർക്ക് കണ്ണിമചിമ്മാതെ കണ്ടിരിക്കാനുള്ള ഒരു മാസ് ഫാമിലി എന്റെർറ്റൈനെർ ചിത്രം തന്നെയാണ് ഭീഷ്മ പർവ്വം.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

വേട്ടയാടപ്പെട്ടവർ വേട്ടക്കാരാകുമ്പോൾ; നൈറ്റ്‌ ഡ്രൈവ് റിവ്യൂ വായിക്കാം

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ മധുരരാജക്കു ശേഷം വൈശാഖ് സംവിധാനം ചെയ്ത് ഇന്ന് തിയേറ്ററുകളിൽ എത്തിയ…

തരംഗമായി സൂര്യ ചിത്രം എതിർക്കും തുനിതവൻ, റിവ്യൂ വായിക്കാം

നടിപ്പിൻ നായകൻ സൂര്യയെ നായകനാക്കി പാണ്ടിരാജിന്റെ സംവിധാനത്തിൽ മാർച്ച്‌ 10 നു പുറത്തിറങ്ങിയ ചിത്രമാണ് എതിർക്കും…

3 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലേക്ക് ; കുതിപ്പ് തുടർന്ന് ‘തല വിളയാട്ടം’

വര്ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഇപ്പോൾ ആരാധകരുടെ പ്രിയപ്പെട്ട തലയുടെ ഒരു ചിത്രം തിയ്യേറ്ററുകളിൽ എത്തിയിരിക്കുന്നത്. വിശ്വാസം…

ത്രില്ലടിപ്പിച്ച് 21 ഗ്രാംസ്, റിവ്യൂ വായിക്കാം

അനൂപ് മേനോനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ബിബിൻ കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്ത് ഇന്ന് കേരളത്തിലെ…