ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമൽ ഹാസൻ ഫഹദ് ഫാസിൽ ലികേഷ് കനകരാജ് ചിത്രമാണ് വിക്രം എന്ന വരാനിരിക്കുന്ന ചിത്രം. മാസ്റ്ററിനു ശേഷം ഇറങ്ങുന്ന അടുത്ത ലോകേഷ് കനകരാജ് ചിത്രം എന്ന പ്രത്യേകത കൂടി വിക്രം എന്ന ഈ ചിത്രത്തിനുണ്ട്. ഒപ്പം ഫഹദ് ഫാസിൽ എന്ന നടന്റെ അഭിനയ ചാതുര്യം കൂടിയാവുമ്പോൾ എന്തായാലും കമൽ ഹസൻ എന്ന നാടാണ് കൊടുക്കാവുന്നതിൽ വച്ച ഏറ്റവും വലിയ ഫാൻ ബോയ് ട്രീറ്റ് തന്നെയാവും ലോകേഷ് കനകരാജ് നൽകുന്നത് എന്നുറപ്പ്.

അതിനിടയ്ക്കാണ് ഇപ്പൊ ഈ വീഡിയോ സിസിഎൽ മീഡിയയിൽ തരംഗമാവുന്നത്. ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജ് തന്നെ തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. വിക്രം എന്ന ചിത്രത്തിന്റെ 110 ദിവസത്തെ ഷൂട്ടിന് അവസാനം കുറിച്ചുകൊണ്ടാണ് ഈ വീഡിയോ ലോകേഷ് പോസ്റ്റ് ചെയ്തത്.

ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവ്വഹിച്ച് രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മിക്കുന്ന ഒരു വരാനിരിക്കുന്ന ഇന്ത്യൻ തമിഴ്-ഭാഷാ ആക്ഷൻ ത്രില്ലർ ചിത്രമാണ് വിക്രം. ശിവാനി നാരായണൻ, കാളിദാസ് ജയറാം, നരേൻ, ആന്റണി വർഗീസ്, അർജുൻ ദാസ് എന്നിവരോടൊപ്പം കമൽഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പ്രശസ്ത മലയാളി ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും ഫിലോമിൻ രാജ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ശബ്ദട്രാക്കും ഫിലിം സ്കോറും അനിരുദ്ധ് രവിചന്ദറാണ് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ഔദ്യോഗിക ടൈറ്റിൽ ടീസറിൽ (2020 നവംബർ 7-ന് റിലീസ് ചെയ്തത്) 1986-ലെ ചിത്രത്തിലെ തീം സോങ്ങിന്റെ റീമിക്സ് പതിപ്പ് ഉപയോഗിച്ചിട്ടുണ്ടെങ്കിലും, ചിത്രം 2022 മാർച്ച് 31-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. മറ്റു എടുത്തു പറയേണ്ട ഒരു കാര്യം ചിത്രത്തിലെ മലയാളി സാന്നിധ്യങ്ങളാണ്. പ്രധാനമായും ഫഹദ് ഫാസിൽ എന്ന പോലത്തെ ഒരു സ്വഭാവ നടനെ കമൽ ഹാസൻ എന്ന ഒരു ഉലക നായകൻറെ ചിത്രത്തിൽ ലോകേഷ് കനകരാജിനെ പോലെ ഒരു മാസ്റ്റർ ക്രഫ്റ്സ്മാൻറെ കയ്യിൽ; കിട്ടിയാൽ പിന്നെ സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ കാര്യം പറയേണ്ടതില്ലലോ? ഫഹദിന് പുറമെ കാളിദാസ് ജയറാം, നടൻ നരേൻ എന്നിവരും ഒപ്പം ലിജോ ജോസ് അക്കാദമി പ്രോഡക്റ്റ് ആയ ഗിരീഷ് ഗംഗാധരനും കൂടി ചേരുമ്പോൾ ഒരു വെടിക്കെട്ട് തന്നെയായിരികും വിക്രം എന്ന സിനിമയിൽ ആരാധകർക്കായി കാത്തിരിക്കുന്നത്