സൗത്ത് ഇന്ത്യൻ സിനിമ ലോകം ഒട്ടേറെ ആഘോഷിച്ച ഒരു താര വിവാഹമായിരുന്നു നടൻ നാഗചൈതന്യയും നടി സാമന്തയും തമ്മിലുള്ളത്. എന്നാൽ ഇപ്പോൾ അതിനേക്കാൾ മുകളിൽ മീഡിയ ആഘോഷിക്കുകയാണ് ഇവരുടെ വിവാഹത്തിന് ശേഷമുള്ള വേർപിരിയലും. നാഗചൈതന്യയുമായി വേര് പിരിഞ്ഞതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ട് ഇപ്പോൾ മുന്നോട്ടു വന്നിരിക്കുന്നത് നടി സാമന്ത തന്നെയാണ്. വിവാഹത്തിന് ശേഷമുള്ള ചേർച്ചയില്ലായ്മയും ചില നിര്ബന്ധ ബുദ്ധികളുമാണ് തങ്ങളുടെ വിവാഹ മോചനത്തിന് കാരണം എന്നാണു സാമന്ത വ്യക്തമാക്കിയിരിക്കുന്നത്.

ഇരുവരുടെയും വിവാഹത്തിനെതിരെ നടിക്കും നടനും സോഷ്യൽ മീഡിയയിൽ ഒട്ടനവധി ട്രോളുകളും നേരിടേണ്ടി വന്നിട്ടുണ്ട്. സ്വന്തം ഭർത്താവിന് വിധേയപ്പെട്ടു ജീവിക്കുന്നില്ല എന്നതായിരുന്നു നടിക്കും ഭർത്താവിന്റയെ വീട്ടുകാർക്കും ഇടയിൽ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം തന്നെ. അതുകൊണ്ട്, പരസ്പരം വേർപിരിഞ്ഞു താമസിക്കുന്നതാണ് ഇരുവർക്കും നല്ലതു എന്ന് ഇപ്പോൾ തോന്നുന്നു എന്നാണു താരം ഇതിനെ കുറിച്ച് പറയുന്നത്.

അതേസമയം സാമന്തയ്ക്കും നാഗചൈതന്യയ്ക്കുമിടയില്‍ പ്രൊഫഷണലായ തര്‍ക്കങ്ങള്‍ ഉടലെടുത്തുവെന്നാണ് സൂചന. ഇതിനെ കുറിച്ച് സൂപ്പർ താരവും നാഗചൈതന്യയുടെ പിതാവുമായ നാഗാർജുന പറഞ്ഞത് ഇപ്രകാരമാണ്. വിവാഹമോചനത്തിന് ആദ്യം തുടക്കമിട്ടത് സാമന്ത മുൻകൈ എടുത്തിട്ടാണ്. മാത്രമല്ല, നാഗചൈതന്യ ഇക്കാര്യത്തിൽ ആകെ തകർന്നു ഇരിക്കുകയാണെന്നും താരം അഭിപ്രായപ്പെട്ടു. അക്കിനേടി കുടുംബത്തിന് സമൂഹത്തിൽ ഉള്ള നിലയും വിലയും കാത്തുസൂക്ഷിക്കണമെന്നും സിനിമകളിൽ അതിനനുസരിച്ചുള്ള വേഷങ്ങളും വസ്ത്രധാരണവും എല്ലാം മതിയെന്ന പക്ഷക്കാരായിരുന്നു അക്കിനേനി കുടുംബക്കാർ.

എന്നാൽ ഇതിനെ സാമന്ത എതിർത്തതിന്റെ തുടർന്നാണ് ഇരുവരും തമ്മിൽ പിരിയാൻ സാഹചര്യം ഉണ്ടായത്. എന്നാണ് പറയുന്നത്. ഗര്‍ഭിണിയാവാന്‍ പോലും സമ്മതിക്കാത്തത് കൊണ്ടാണ് വിവാഹ മോചനത്തില്‍ കലാശിച്ചതെന്നും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ വന്നിരുന്നു. എന്തായാലും രണ്ടാളും ഇതിനെക്കുറിച്ചുള്ള മൗനം ബേദിച്ച സംഗതി ഇപ്പോൾ പുറത്തായിരിക്കുകയാണ്. ഈ തീരുമാനത്തിന് ശേഷമാണ് താരം അല്പം ഗ്ലാമറസ് ആയ വേഷങ്ങൾ ഈയിടെക്കായി ചെയ്തു തുടങ്ങിയത്. ഫാമിലി മാനിലെ രംഗങ്ങള്‍ കണ്ട് നാഗചൈതന്യയും നാഗാര്‍ജുനയും ആകെ നാണക്കേടിലായിരുന്നു.

സാമന്ത അക്കിനേനി കുടുംബത്തെ ചതിച്ചുവെന്നാണ് ഇവര്‍ രണ്ട് പേരും ഒരുപോലെ കരുതിയിരുന്നത്. ഈ രംഗങ്ങളെ കുറിച്ച്‌ നേരത്തെ തന്നെ ഭര്‍ത്താവിനെയോ കുടുംബാംഗങ്ങളെയോ അറിയിച്ചില്ലെന്നും, സാമന്ത വിശ്വാസ വഞ്ചന കാണിച്ചെന്നുമാണ് ഇവര്‍ രണ്ട് പേരും കരുതിയത്. അടുത്തിടെ ഇറങ്ങി ഗംഭീര ഹിറ്റായി മാറിയ അല്ലു അർജുൻ ചിത്രമായ പുഷ്പായിലും താരത്തിന് ഒരു ഐറ്റം ഡാൻസ് ഉണ്ടായിരുന്നു. കോടികൾ പ്രതിഫലം വാങ്ങിയാണ് താരം പുഷ്പായിലെ ആ ഐറ്റം ഡാൻസ് നു മാത്രമായി എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ലാലേട്ടന്റെ കൈത്താങ് എന്റെ വളർച്ചയിൽ നല്ല പോലെയുണ്ട്, തുറന്ന് പറഞ്ഞു ഹണി റോസ്

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരി ആയ യുവ നടി ആണ് ഹണി റോസ്. വിനയൻ…

മെഗാസ്റ്റാർ മമ്മൂട്ടി ഇന്ത്യൻ സിനിമയുടെ ഇതിഹാസ താരം; നാഗാർജുന പറയുന്നു

മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളും എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ആണ് മെഗാസ്റ്റാർ…

അജിത്തിനൊപ്പം എ കെ 61 ന്റെ ഭാഗമാവാൻ മഞ്ജു ചേച്ചിയും; ത്രില്ലടിച്ചു പ്രേക്ഷകർ

തമിഴ് താരം അജിത്തിന്റെ 61-ാമത് ചിത്രം നിർമ്മാണത്തിലാണ്, ജനപ്രിയ നടൻ തുടർച്ചയായ മൂന്നാം തവണയും സംവിധായകൻ…

പ്രിത്വിരാജിനെയും യാഷിനെയും പ്രധാന കഥാപാത്രങ്ങളാക്കി സിനിമയൊരുക്കാൻ കെ.ജി.എഫ് നിർമ്മാതാക്കൾ

മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമായ പ്രിത്വിരാജിനെയും കെ ജി എഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യ…